### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Wednesday, February 25, 2015

ഗോണ്‍സാലസ്

നോവൽ
എ.ഡി 1632
ഭാഗം 1
അദ്ധ്യായം 1
(ഗോണ്‍സാലസ് )


    

    അനാരോഗ്യവും ദാരിദ്ര്യവും ജീർണ്ണിപ്പിച്ചു  വികൃതമാക്കിയ  വാർദ്ധക്യത്തിൽ മൂന്ന് ആണ്‍കുട്ടികളുടെ രക്ഷാകർത്തിത്വം കൂടി ഏറ്റെടുക്കേണ്ടിവന്നിട്ടും ഗോണ്‍സാലസ് പരിഭവിച്ചില്ല.അത് ദൈവകൽപ്പിതമായ ചുമതലയാണെന്നും  തന്റെ ആത്മാവിന്റെ ശുദ്ധീകരണത്തിനുള്ള ഉപാധിയാണെന്നും അയാൾ ആശ്വസിച്ചു. അവരിൽ മൂത്തവനായ ഫ്രാൻസിസ്കോ തന്റെ ഏക മകളുടെ ജാര സന്തതിയായിരുന്നിട്ടു കൂടിയും .



     തികഞ്ഞ വിശ്വാസിയായിരുന്ന തന്റെ കുടുംബം നിന്ദ്യമാംവിധം ശിഥിലമാക്കപ്പെട്ടതിന്റെ പിന്നിലെ കാരണമൊഴികെ ജീവിതത്തിലെ മറ്റെല്ലാ ദുരിതങ്ങൾക്കും ദൈവികമായ ഒരു കാരണം ഉണ്ടാവുമെന്ന് അയാൾ വിശ്വസിച്ചു. വിശുദ്ധ വചനങ്ങൾക്ക് ഒരു വൈദികനും കണ്ടെത്താത്ത എണ്ണമറ്റ വ്യാഖ്യാനങ്ങളാൽ തന്റെ ഭൂതകാലത്തെ ഓരോ ദിവസവും അകറ്റി നിര്‍ത്തുവാന്‍ അയാള്‍ കിണഞ്ഞു പരിശ്രമിച്ചു.തീക്ഷ്ണ യൗവ്വനത്തിലെ ചെയ്തികളെല്ലാം പാപപങ്കിലമായിരുന്നെന്ന മിഥ്യാബോധത്തില്‍ ഗോണ്‍സാലസ് കടുത്ത ആത്മപീഡനത്തിനു വഴിപ്പെട്ടു.ക്രൂശിത രൂപത്തിനു മുന്നിൽ നിത്യവും അയാള്‍ മുട്ടുകുത്തി കണ്ണീരൊഴുക്കി. പരിസരബോധമില്ലാതെ മണിക്കൂറുകളോളം അള്‍ത്താരയ്ക്ക് മുന്നില്‍ ചെലവഴിച്ചു...പലപ്പോഴും അവിടെത്തന്നെ ചുരുണ്ടുകൂടി ഉറങ്ങുകയും ചെയ്തു.



   ഗോണ്‍സാലസിന് ദൈവവിളി ഉണ്ടായിരിക്കുന്നുവെന്ന് വൃദ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ആ കിഴവന് തനി വട്ടാണെന്ന് ചെറുപ്പക്കാര്‍ പരിഹസിച്ചു... ഏതാനും വൃദ്ധകള്‍ അയാളില്‍ അനുരക്തരായെങ്കില്‍,കൊച്ചുകുട്ടികളാകട്ടെ ഗോണ്‍സാലസിന്റെ ജട കെട്ടിയ  നാറുന്ന മുടിയില്‍ വലിച്ചു രസംകൊണ്ടു.നല്ലൊരു വിഭാഗം ആളുകള്‍ അയാളോട് സഹതാപം പ്രകടിപ്പിച്ചെങ്കിലും തുടര്‍ന്നങ്ങോട്ട് അയാളില്‍ സംഭവിച്ച പൊടുന്നനെയുള്ള സ്വഭാവ വ്യതിയാനം ഏവരെയും അമ്പരപ്പിച്ചു.



  ദിവസങ്ങളോളം ആഹാരം കഴിക്കാതെ പട്ടിണി കൊണ്ട് കരുവാളിച്ച മുഖവുമായി തെരുവുകള്‍ തോറും ഗോണ്‍സാലസ് അലഞ്ഞുനടന്നു.മെലിഞ്ഞുണങ്ങിയ അയാളുടെ രൂപം ആരിലും സഹതാപം ഉണര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു . വൃദ്ധകാമുകിമാര്‍  വെച്ചുനീട്ടിയ ആഹാരം ഗോണ്‍സാലസ്  സ്വീകരിക്കുകയോ നന്ദിപൂര്‍വ്വം അവരെ ഒന്ന് കടാക്ഷിക്കുകയോ ചെയ്തില്ല.ഇത് അവരില്‍ നിരാശയും ഒരല്‍പം നീരസവും ഉളവാക്കി.ഇങ്ങനെയായിരുന്നു തുടക്കം. തുടര്‍ന്നങ്ങോട്ടുള്ള ഏതാനും മാസങ്ങളില്‍ ഗോണ്‍സാലസില്‍  കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമായി.അയാളിലെ ശാന്തതയും കണ്ണുകളിലെ ദയനീയ ഭാവവും മറഞ്ഞു...പരുഷമായ സംസാരവും ഭയപ്പെടുത്തുന്ന നോട്ടവും.തോളറ്റം വളര്‍ന്നിറങ്ങിയ ജട പിടിച്ച മുടിയില്‍ പിടിച്ചു വലിക്കുവാന്‍ പിന്നീട് ഒരു കുട്ടിയും ധൈര്യപ്പെട്ടില്ല.വിലകുറഞ്ഞ മദ്യം കൊണ്ട് തന്‍റെ സായാഹ്നങ്ങളെ അയാള്‍ ലഹരിയില്‍ മുക്കി...ആ വൃദ്ധ ദൈവം രാത്രിയില്‍ വേശ്യകളെ തേടി തെരുവിലൂടെ അലഞ്ഞു .ഏറ്റവും വിലകുറഞ്ഞ രതിയന്ത്രങ്ങള്‍ പോലും അയാളില്‍ നിന്നും ഓടി മാറുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി....എന്നാല്‍ ഞായറാഴ്ച... ഗോണ്‍സാലസ് മുടങ്ങാതെ പള്ളിയിലെത്തും.അള്‍ത്താരയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങും...ഒരു പിഞ്ചു കുഞ്ഞിന്റെ ജഡം പോലെ ആരിലും സഹതാപം ഉണര്‍ത്തിക്കൊണ്ട് .



  ഇത്രയധികം വൈരുധ്യങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം സ്വാഭാവികമായും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടും.ഭൂത കാലത്തിലെ ദിവസങ്ങളോരോന്നുമെടുത്ത് സവിസ്തരം അപഗ്രഥനം ചെയ്യുവാനും അവര്‍ മടിക്കില്ല.തുടക്കം മുതല്‍ക്കേ ഗോണ്‍സാലസിന്റെ ജീവിതം വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയായിരുന്നു .



    1434 ല്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗോണ്‍സാലസ്  പുരുഷ സഹജമായ ആനന്ദങ്ങളില്‍ തന്‍റെ യൌവ്വനം ചെലവഴിച്ചു.ഒന്നിലധികം കാമിനിമാര്‍,മദ്യം,സുരതം...അങ്ങനെ തികച്ചും സ്വാഭാവികമായ ജീവിതം. അയാള്‍ ഒരു സാഹസികനോ സര്‍ഗ്ഗാത്മക പ്രതിഭയോ ഒന്നുമായിരുന്നില്ല.പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് ഇരുപതാം വയസ്സില്‍ കാര്‍ഷികവൃത്തിയില്‍ ജീവിതം പുനക്രമീകരിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ അയാള്‍ നിര്‍ബന്ധിതനായി.അതുവരെ അനുവര്‍ത്തിച്ച ജീവിത ശൈലി തുടര്‍ന്നതിന്റെ ഫലമായി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ആറായിരം പെസോയുടെ ബാധ്യത വരുത്തി വയ്ക്കുകയും പണയപ്പെടുത്തിയ കൃഷിഭൂമി തിരിച്ചെടുക്കുവാന്‍ കഴിയാതെ ദാരിദ്രനാക്കപ്പെടുകയും ചെയ്തു.മാതാവിന്റെ മരണശേഷം അവശേഷിച്ച ഏതാനും തുണ്ട് ഭൂമി കൂടി വിറ്റ്‌ ആ തുകയുമായി(800 പെസോ) ട്രുജിലോയുടെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്തെ ദരിദ്രമേഖലയായ മെസ്ബോണിലേക്ക് കുടിയേറി.



   ബെര്‍നാല്‍ഡിനോ എന്ന ഇടനിലക്കാരന്‍ വഴി തന്‍റെ ശേഷിച്ച സമ്പാദ്യത്തിന് ഗോണ്‍സാലസ് കുറച്ചു ഭൂമി വാങ്ങി.കാര്‍ഷികവൃത്തിയിലെ അയാളുടെ അറിവില്ലായ്മയെ ബെര്‍നാല്‍ഡിനോ ശരിക്കും മുതലെടുത്തതിന്റെ ഫലമായി ഗോണ്‍സാലസ് കബളിക്കപ്പെട്ടു.യാതൊരു ഫലഭൂയിഷ്ടിയുമില്ലാത്ത ഉറച്ച ഒരു കുന്നിന്‍ താഴ് വര. അലസനായ ആ മനുഷ്യനാകട്ടെ,പച്ച മണ്ണിന്റെ കന്യകാത്വത്തെ തൊട്ട് അശുദ്ധമാക്കുവാന്‍ തുനിഞ്ഞതുമില്ല.നെഞ്ചിന്‍കൂടിനുള്ളില്‍ ഞെരുങ്ങിക്കയറിയ വിശപ്പ്  തന്‍റെ ഹൃദയത്തെ ചീന്തിയെടുത്ത് ഭക്ഷിക്കുമെന്ന അവസ്ഥ വന്നപ്പോള്‍  ഗോണ്‍സാലസ് തെരുവിലേക്ക് ഇറങ്ങി.    



                                                                                            NEXT CHAPTER  

27 comments:

  1. വീണ്ടും മറ്റൊരു കഥയുമായി എത്തിയതില്‍ സന്തോഷം അരുണ്‍... തുടര്‍ന്നേക്കാം എന്നല്ല തുടരണംട്ടോ.... ആശംസകള്‍ :)

    ReplyDelete
  2. Thank you Mubi..ഒരു ദീര്‍ഘ നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ വളരെ ഹൃദ്യമാണ്

    ReplyDelete
  3. പ്രിയപ്പെട്ട അരുണ്‍ ആര്‍ഷ ....രണ്ടാം നോവല്‍ ബ്ലോഗില്‍ എഴുത്തും എന്ന നിങ്ങളുടെ പോസ്റ്റ്‌ കണ്ടിരുന്നെങ്കിലും അച്ചടി മേഖലയില്‍ നിന്നും ബ്ലോഗിലേക്ക് മടങ്ങിവരുമെന്ന് കരുതിയില്ല.പ്രത്യേകിച്ചും ബ്ലോഗ്‌ സാഹിത്യം നിലവാരമില്ലാത്തതാനെന്നു മുഖ്യധാരാ എഴുത്തുകാര്‍ വിധിയെഴുതിയ ഈ കാലഘട്ടത്തില്‍.എന്തെങ്കിലും അച്ചടിച്ചു വന്നാല്‍ മഹാ സാഹിത്യകാരന്മാര്‍ ആണെന്ന് കോള്‍മയിര്‍ കൊള്ളുന്നവര്‍ക്കുള്ള മരുപടികൂടിയാണ് താങ്കള്‍ ...ഈ മനോഭാവത്തെ ഞാന്‍ ഹൃദ്യമായി അഭിനന്ദിക്കുന്നു.ഒന്നാം അധ്യായത്തില്‍ തന്നെ "ആര്‍ഷ " ഇഫക്റ്റ് പ്രകടമായി..ഈ നോവല്‍ താങ്കളുടെ രണ്ടാം വിസ്മയമായി മാറട്ടെ

    ReplyDelete
    Replies
    1. മാധ്യമം അല്ല മാധ്യമം ആണ് പ്രധാനം ...Thank you jobin

      Delete
  4. ഞാൻ വായിച്ച് തുടങ്ങുന്നു അരുൺ ............ ആശംസകൾ

    ReplyDelete
    Replies
    1. എന്റെ ശരികള്‍ മാത്രമാണ് ശരിയെന്നും ഞങ്ങടെ മതം മാത്രമാണ് സത്യമതമെന്നും ഈ യുഗത്തില്‍ എന്റെ കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ആണ് മികച്ചതെന്നും വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് നാം ജീവിക്കുന്നത്.അപ്പോള്‍ ബ്ലോഗെഴുത്തുകാര്‍ നിലവാരമില്ലാത്തവര്‍ ആണെന്ന് പ്രഖ്യാപിക്കുന്നവരും മുകളില്‍ പറഞ്ഞ പ്രമാണത്തെ പിന്തുടരുന്നവര്‍ ആയിരിക്കാം.എഴുത്താണ് മുഖ്യം അതെഴുതുന്നവന്റെ സര്‍ഗ്ഗാത്മകതയും ...

      Delete
  5. വായന തുടങ്ങുന്നു. പ്രതീക്ഷയോടെ. ആശംസകളോടെ.

    ReplyDelete
  6. ഞാനും വായനക്കാരനായി രജിസ്റ്റര്‍ ചെയ്തു. അടുത്തലക്കം പോരട്ടെ!!

    ReplyDelete
  7. ഇരുമ്പ് കൂട്ടിലെ വായനക്കാർക്കും കൂടി ആയി അവൻ എഴുതിത്തുടങ്ങി....fydor arun..

    ReplyDelete
  8. തുടർന്നേക്കാം എന്നോ?? തുടരണം Good to see you അരുണ്‍ ജി

    ReplyDelete
  9. കണ്ടതില്‍ സന്തോഷം!
    ആശംസകള്‍

    ReplyDelete
  10. അരുണിന്റെ നോവലുകളുടെ പശ്ചാത്തലവും ഭാവനയും മികച്ച നിലവാരമുള്ളവയാണ്. എന്നാല്‍ ഭാഷയില്‍ ഒരു വിവര്‍ത്തനത്തിന്റെ ചുവ വരുന്നുണ്ട്. മലയാളം എഴുത്തില്‍ കൂടുതല്‍ നിരീക്ഷണവും ശ്രദ്ധയും ഉണ്ടാവണം. തീര്‍ച്ചയായും മികച്ച കൃതികള്‍ അരുണില്‍നിന്ന് തുടര്‍ന്നും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. ഗോണ്‍സാലസ് നന്നാവുന്നുണ്ട്... അഭിനന്ദനങ്ങള്‍... ആശംസകള്‍...

    ReplyDelete
    Replies
    1. ബെഞ്ചീ ...ഈ ഭാഷയുടെ പ്രസക്തി തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു.നോവലിന് മൂന്നു വാള്യങ്ങള്‍ ഉണ്ടായേക്കും.മൂന്നിലും മൂന്നു ഭാഷയും.

      Delete
  11. ഒപ്പമുണ്ട്... ആശംസകളോടെ വൃഥാവിലാകില്ല എന്നുറപ്പുള്ള പ്രതീക്ഷകളോടെ

    ReplyDelete
  12. വായിക്കാൻ തുടങ്ങി.ബാക്കി വഴിയേ..

    ReplyDelete
  13. തുടക്കം അസലായി. അതിശയപ്പിക്കുന്ന എന്തോ ചിലത്‌ വരാനിരിക്കുന്ന പോലെ. പുതിയ നോവലിനു എല്ലാവിധ ആശംസകളും ഭായ്‌ (Y)

    ReplyDelete
  14. ഞാനും വായിക്കാൻ ആരംഭിച്ചൂട്ടോ...

    ReplyDelete
  15. നല്ല തുടക്കം.
    വലിച്ചു നീട്ടില്ലാതെ വെട്ടിയോരുക്കിയ എഴുത്ത് നല്ല വായനാസുഖം നല്‍കുന്നു. വായന എല്ലാ അധ്യായങ്ങളും പൂര്‍ത്തിയാക്കണം എന്നാഗ്രഹം.
    ('വൃദ്ധ ദൈവം' എന്നെഴുതിയിടം ഒരു കല്ല്‌ കടിച്ചു.)

    ReplyDelete
  16. കാത്തിരിപ്പിന്റെ അസഹ്യമായ മാനസിക പിരിമുറുക്കം വായനയില്‍ നിന്നും അല്പം ഇടവേള നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കയാല്‍ ഒരു വീര്‍പ്പിനു വായിച്ചു തീര്‍ക്കുവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഞാന്‍...ആശംസകള്‍..

    ReplyDelete
  17. ഓഷ്വിറ്റ്സിലെ പോരാളി നൽകിയ വായനാനുഭവത്തിന്റെ മാസ്മരികതയിൽ എ ഡി‌ 1632 വായന തുടങ്ങുന്നു. ഗോൺസാലസിൽ നിന്ന് മുന്നോട്ട്. പറ്റിയാൽ ഇന്നു തന്നെ ഇതുവരെ ഉള്ളവ വായിച്ചു തീർക്കണം . :)

    ReplyDelete
  18. വായിച്ചു തുടങ്ങുന്നു..

    ReplyDelete