### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Friday, June 22, 2012

ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി


            ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മെയില്‍ വായിക്കുവാന്‍ ഞാന്‍ മാറ്റിവയ്ക്കാറുണ്ട്. ബ്ലോഗ്‌ എഴുതുന്നതിലുള്ള അതേ താൽപ്പര്യം ഇക്കാര്യത്തിലുമുണ്ട്. കഥകള്‍ക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾക്കെല്ലാം മറുപടിയും നൽകാറുണ്ട്.മുന്‍പ് ഫേസ് ബുക്കില്‍ ഫാംവില്ല സ്ഥിരമായി കളിക്കാറുണ്ടായിരുന്നു. പിന്നെപ്പോഴോ അതുപേക്ഷിച്ചു. പക്ഷെ ഇപ്പോഴും എന്റെ സുഹൃത്തുക്കളിൽ പലരും പൂമ്പാറ്റകളേയും പക്ഷികളേയുമൊക്കെ  അയച്ചുതരാറുണ്ട്.ആ അറിയിപ്പുകള്‍ മെയില്‍ ബോക്സിന്റെ പകുതിയും നിറയ്ക്കും.തുറന്നുപോലും നോക്കാതെ ഡിലീറ്റ് ചെയ്യാറാണ് പതിവ്.പലപ്പോഴും പ്രധാനപ്പെട്ട മെയിലുകളും അബദ്ധവശാൽ ആ കൂട്ടക്കുരുതിയിൽ അകപ്പെടാറുണ്ട്.രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് സിജോ ജോസഫ് എന്നയാളുടെ ഹ്രസ്വമായ ഒരു മെയിൽ ഉണ്ടായിരുന്നു.കഥകളെ സംബന്ധിച്ച അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ ആയിരുന്നില്ലത്  .എഴുതിയിരുന്നത് ഇത്രമാത്രം.




        "ബ്ലോഗിലെ കഥകള്‍ വായിച്ചിരുന്നു.താങ്കളുമായി ചാറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നു.സൗകര്യപ്രദമായ ദിവസവും സമയവും അറിയിക്കുമല്ലോ ?".




            ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷം ഞാൻ ഓണ്‍ലൈന്‍ ആയിരിക്കുമെന്ന് മറുപടി നല്‍കി.ഓണ്‍ലൈന്‍ ആയപ്പോള്‍ സിജോയുടെ ഫ്രണ്ട് റിക്വസ്റ്റ് കണ്ടു.അത് ഞാന്‍ സ്വീകരിച്ചു. ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചാറ്റ് ബോക്സില്‍ അദ്ദേഹത്തിന്റെ ആദ്യസന്ദേശം വന്നു.പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ഞാൻ സാന്നിധ്യം അറിയിച്ചു. ഞങ്ങൾ നടത്തിയ ആശയവിനിമയം അതേപോലെ ഇവിടെ പകര്‍ത്തുന്നു.



"ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു.താങ്കളുടെ അവതരണശൈലി വളരെ ഹൃദ്യമാണ്.അടുത്തതായി ഒരു നോവൽ എഴുതുവാനുള്ള തയ്യാറെടുപ്പിലാണെന്ന് സൂചിപ്പിച്ചിരുന്നല്ലോ? ".



"അതെ ...അങ്ങനെ കരുതുന്നു"



"നല്ല ഒരു ത്രഡ് ഞാന്‍ നൽകാം.അതൊന്ന് വികസിപ്പിക്കാമോ?"



"അങ്ങനെ എഴുതിയാല്‍ സംതൃപ്തി കിട്ടില്ല.തന്നെയുമല്ല അത് താങ്കളിലെ എഴുത്തുകാരനോട്‌ ചെയ്യുന്ന ദ്രോഹവുമാണ്.ആ കഥ താങ്കള്‍ തന്നെ തയ്യാറാക്കൂ.താങ്കളുടെ പേരില്‍ അത് ഞാൻ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം".



"വേണ്ട സുഹൃത്തേ.എഴുതുവാന്‍ പറ്റിയ സാഹചര്യത്തിലല്ല ഞാന്‍. എനിക്കതിന് കഴിയുമെന്നും തോന്നുന്നില്ല.ജോലിത്തിരക്ക് ഒഴിഞ്ഞിട്ട് സമയവുമില്ല."



"എവിടെയാണ് താങ്കൾ ജോലിചെയ്യുന്നത്".



"ഐ.ടി.മേഖലയിൽ ഉറക്കമിളയ്ക്കുന്ന ഒരു ജർമ്മൻ പ്രവാസി ."



"കൊള്ളാം ".



"ങ്ഹാ...പറഞ്ഞു വന്നതിലേക്ക് വരാം.ഞാന്‍ സൂചിപ്പിച്ച കഥ എന്റെ സൃഷ്ടിയല്ല. ഇവിടെ എനിക്കൊരു സുഹൃത്തുണ്ട്. ...ഗബ്രിയേല്‍ .ജര്‍മ്മന്‍കാരനാണ്.കക്ഷി എന്റെ സഹപ്രവര്‍ത്തകന്‍ കൂടിയാണ്.അദ്ദേഹത്തിന്റെ ഔട്ട്‌ ഹൗസിലാണ് എന്റെ താമസം.മുന്‍പ് ഈ ഔട്ട്‌ ഹൗസ് ഒരു ഡംപിംഗ് യാര്‍ഡ്‌  ആയിരുന്നെന്നു തന്നെ പറയാം. തൂത്തുവാരി വൃത്തിയാക്കിയപ്പോള്‍ പഴയ കുറെ പുസ്തകങ്ങളും നോട്ടുബുക്കുകളും കിട്ടി.ഭാഷാഠനം ഇവിടെ നിര്‍ബന്ധിതമായതുകൊണ്ട് അത്യാവശ്യം ജര്‍മ്മന്‍ വായിക്കുവാനും എഴുതുവാനും  എനിക്കറിയാം  .താങ്കള്‍ക്ക് ജര്‍മ്മന്‍ അറിയുമോ ?."



"ഇല്ല...താങ്കള്‍ തുടരൂ" 



"വൃത്തിയാക്കുന്നതിനിടയിൽ വളരെ പഴക്കമുള്ള,ദ്രവിച്ചു തുടങ്ങിയ ഒരു നോട്ട് ബുക്ക്‌ ലഭിച്ചു.അതിൽ എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു.എല്ലാം കൂടി വാരിക്കൂട്ടി തീയിടാൻ തുടങ്ങിയപ്പോഴാണ് അതെന്റെ ശ്രദ്ധയില്‍പെട്ടത്.എടുത്ത് വെറുതേ വായിച്ചുനോക്കി.ആത്മകഥ എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാവില്ല.എങ്കിലും രസം തോന്നി.  എഴുത്തുകാരനെക്കുറിച്ച് ഗബ്രിയേലിനോട് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹത്തിനും വ്യക്തമായ അറിവില്ലായിരുന്നു."മുത്തച്ഛന്റെ ശേഖരത്തിലെ എന്തൊക്കെയോ കടലാസുകളാണ്" എന്നുമാത്രം പറഞ്ഞു.ആകെക്കൂടി മുപ്പതു പേജുകൾ. തുടക്കവുമില്ല ഒടുക്കവുമില്ല.ഇടയ്ക്കുള്ള കടലാസുകൾ ഭൂരിഭാഗവും കാലപ്പഴക്കത്തില്‍ ദ്രവിച്ചും പോയി.കത്തിച്ചു കളയേണ്ട പാഴ്വസ്തു തന്നെ.കിട്ടിയ പേജുകളാകട്ടെ...ഒരു കഥ സൃഷ്ടിച്ചെടുക്കുവാന്‍  പര്യാപ്തവുമല്ല .എങ്കിലും ഞാനത് നശിപ്പിച്ചില്ല.അതിന്റെ കാരണം പറയും മുന്‍പ് താങ്കളുടെ മെയില്‍ ബോക്സ് ഒന്ന് നോക്കൂ .നോട്ട് ബുക്കിലെ വരികള്‍ എനിക്കറിയാവുന്നതുപോലെ പരിഭാഷപ്പെടുത്തി  അയച്ചിട്ടുണ്ട്. വായിച്ചു നോക്കൂ ..ഞാൻ ലൈനിൽ തുടരാം."


മെയില്‍ ബോക്സിൽ സിജോ പരിഭാഷപ്പെടുത്തിയ മൂന്നു കുറിപ്പുകള്‍  കണ്ടു.


  ഒന്നാം കുറിപ്പ്:-"ഹാളിലെ ജനക്കൂട്ടത്തിന് നടുവില്‍ വച്ച് കൊല്ലപ്പെടും എന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഞങ്ങള്‍ ആ സാഹസത്തിന് തയ്യാറായത്. മരണത്തെ ഞങ്ങള്‍ ഭയപ്പെട്ടില്ല. പ്രസംഗപീത്തിനരുകിലേക്ക് അയാൾ  എത്തിയപ്പോൾ ഏവരുടെയും ശ്രദ്ധ  അവിടേക്ക് തിരിഞ്ഞു.പ്രസംഗം ആരംഭിച്ചു. അതൊരു പ്രസംഗമായിരുന്നില്ല.നിരാലംബരായ ഒരു ജനതയോടുള്ള കൊലവിളിയായിരുന്നത്. ലക്ഷ്യത്തില്‍ തറച്ച അമ്പ്‌ പ്രകമ്പനം കൊള്ളുന്നതുപോലെ നാസികളുടെ ഹൃദയത്തില്‍ ജൂതവിരോധം കുത്തി നിറയ്ക്കാന്‍ പര്യാപ്തമായിരുന്നു അയാളുടെ ഓരോ വാക്കുകളും.ഞാനവര്‍ക്ക് അടയാളം നല്‍കി.ജൊനാഥന്റെ കൈകള്‍ വിറക്കുന്നത്‌ ആദ്യമായി ഞാന്‍ കണ്ടു.എങ്കിലും അയാളുടെ ശിരസ് ലക്ഷ്യമാക്കി അവന്‍ നിറയൊഴിച്ചു. നിമിഷത്തിന്റെ ആയിരത്തിലൊന്നില്‍ സംഭവിച്ച പിഴവിൽ, അയാളുടെ മുടിയിഴകളെ തഴുകിപ്പോയ ബുള്ളറ്റിന് ലക്‌ഷ്യം പിഴച്ചു.കാതടപ്പിക്കുന്ന ശബ്ദത്തില്‍ ഹാളിലെ ജനക്കൂട്ടം ഒന്നടങ്കം ഞെട്ടി.സുരക്ഷാവലയം തീർക്കുവാനായി  ഭടന്മാര്‍  പാഞ്ഞടുത്തു.എന്നാൽ കൈകൾ ഉയർത്തി അയാൾ  അവരെ തടഞ്ഞു .ഏതാനും നിമിഷത്തെ നിശബ്ദതയെ   ഭഞ്ജിച്ച് , ജ്വലിക്കുന്ന കണ്ണുകള്‍ ഞങ്ങളുടെ മുഖത്തുപ്പിച്ചു കൊണ്ട്‌ അയാള്‍ പ്രസംഗം തുടര്‍ന്നു.ഗസ്റ്റപ്പോകൾ ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. "



         രണ്ടാം കുറിപ്പ്:-"മുട്ടിനുതാഴെ ദുര്‍ബ്ബലമായ അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങുന്ന വേദന.ശരീരവും മനസും വാടിത്തളര്‍ന്നു.അതെല്ലാം മറന്ന് സ്വാതന്ത്ര്യത്തിന്റെ ആ വിടവിലേക്ക് സര്‍വ്വശക്തിയും സംഭരിച്ച് ഞാന്‍  പാഞ്ഞു. പിന്നില്‍നിന്നും ശിരസിനെ ലക്‌ഷ്യം വെച്ചെത്തുന്ന ബുള്ളറ്റുകളെ പ്രതീക്ഷിച്ചുകൊണ്ടു തന്നെ. അതിലൊന്ന് എന്റെ ഇടത്തേ ചെവിയുടെ മാംസളമായ ഭാഗത്തെ ചിതറിച്ചുകൊണ്ട് പാഞ്ഞുപോയി.പുറത്തേക്കുള്ള കുതിപ്പില്‍ ആ വേദന എനിക്കനുഭവപ്പെട്ടില്ല.ആ നീറ്റലും ഞാനറിഞ്ഞില്ല.".


   മൂന്നാം കുറിപ്പ്:-"ശബ്ദിക്കുവാന്‍ കഴിയാത്ത വിധം പിന്നിൽ നിന്നും അവളുടെ വായ ഞാന്‍ പൊത്തിപ്പിടിച്ചു. എനിക്ക് തല ചുറ്റുന്നുണ്ടായിരുന്നു.ഏതു നിമിഷവും താഴെ വീണുപോകുംവിധം   ക്ഷീണിതനുമായിരുന്നു. വിറച്ചുകൊണ്ടാണെങ്കിലും അവളുടെ കഴുത്തില്‍ ഞാൻ കത്തി ചേര്‍ത്തുപിടിച്ചു.ശബ്ദം താഴ്ത്തി അവളുടെ ചെവിയില്‍ പറഞ്ഞു."പെണ്ണേ ...മറ്റൊരു അവസരത്തിലായിരുന്നെങ്കില്‍ നിന്നെ ഞാന്‍  ബലമായി ഭോഗിക്കുമായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാന്‍  വല്ലാതെ ക്ഷീണിതനാണ്...കാര്‍ന്നുതിന്നുന്ന വിശപ്പും. എനിക്കിത് സഹിക്കാനാവുന്നില്ല.ഹൃദയമിടിപ്പിനപ്പുറം നിന്നില്‍ നിന്നും ഒരു ശബ്ദമുയർന്നാൽ...യാതൊരു സംശയവുമില്ല... ഞാനിത് നിന്റെ കഴുത്തിലിറക്കും. മനുഷ്യമാംസം ഭക്ഷിക്കുവാനും ഞാന്‍ മടിക്കില്ല ".


          പരസ്പര ബന്ധമില്ലാത്ത ഈ  വരികളാണ് സിജോ അയച്ചു തന്നത്.തിരികെ ചാറ്റ് ബോക്സിലെത്തിയ ഉടൻ കഥയുടെ തുടര്‍ച്ച വ്യക്തമാക്കുന്ന കുറിപ്പുകൾ സിജോയോട് ഞാൻ ആവശ്യപ്പെട്ടു.പക്ഷെ നിരാശാജനകമായ മറുപടിയാണ് ലഭിച്ചത്.

"ക്ഷമിക്കണം...വേണമെങ്കിൽ ഇതുപോലെയുള്ള രണ്ടോ മൂന്നോ കുറിപ്പുകള്‍ കൂടി തരാം.അത് മാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ളതും. കഥയുടെ ത്രഡ് എന്നതുകൊണ്ട് തുടക്കത്തില്‍ ഞാന്‍ ഉദ്ദേശിച്ചത് ഈ കുറിപ്പുകളാണ്.ഇവയെ ബന്ധിപ്പിക്കുവാന്‍ താങ്കള്‍ക്ക് സാധിച്ചാല്‍ ഒരു നല്ല കഥ സൃഷ്ടിക്കുവാൻ കഴിഞ്ഞേക്കും."



"ശ്രമിച്ചു നോക്കാം.ഗബ്രിയേലിന്റെ മുത്തച്ഛന്റെതാണോ ഈ കുറിപ്പുകൾ?"


"അല്ല...അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഗവേഷണത്തിനു വേണ്ടി ആരിൽ നിന്നോ സംഘടിപ്പിച്ചതാണിവ ."


"മനസിലായില്ല"


"വ്യക്തമാക്കാം ..."


"ഹോളോകോസ്റ്റ് റിസേർച്ച്‌ ഇൻസ്റ്റിട്ട്യൂട്ടിന്റെ മേധാവിയായിരുന്ന അദ്ദേഹത്തിന്റെ പേര് പ്രോഫസ്സർ:കെവിൻ എന്നായിരുന്നു. ഓഷ്വിറ്റ്‌സ് തടങ്കൽ പാളയത്തിൽ ജൂത തടവുകാർ നടത്തിയ ഏതോ ഒരു കലാപം സംബന്ധിച്ച ഗവേഷണത്തിലായിരുന്നു അദ്ദേഹം . എന്നാൽ അത് പൂർത്തിയാക്കും മുൻപ് അദ്ദേഹം മരണമടഞ്ഞു. അടുത്ത തലമുറയ്ക്ക് അതിലൊന്നും താൽപ്പര്യമില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ ഗവേഷണശാല കാലാന്തരത്തിൽ ചരിത്രരേഖകളുടെ ഒരു ഡംപിങ്ങ് യാർഡായി മാറി. ദാശാബ്ദങ്ങൾക്കുശേഷം അവിടെ താമസം തുടങ്ങിയ ഈ പുതിയ അന്തേവാസിയുടെ കൈകളിലേക്ക് ആ കടലാസുകൾ വന്നുചേർന്നു."


"ഓഹ്...സിജോ അവിടെയാണ് താമസം തരപ്പെടുത്തിയത് ..അല്ലേ?"


"അതേ..."


"അപ്പോൾ ഇതിന്റെ യഥാർത്ഥ ഉടമസ്ഥൻ പ്രോഫസ്സർ കെവിൻ അല്ല. എഴുത്തുകാരനെക്കുറിച്ച്  കൂടുതലായി അറിയുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?"


"വളരെ ബുദ്ധിമുട്ടാണ്. അതിരിക്കട്ടെ...കുറിപ്പുകള്‍ വായിച്ചപ്പോള്‍ നായകനെക്കുറിച്ച് എന്ത്  തോന്നുന്നു?"


"ഒരു പോരാളിയെന്നോ...വിപ്ലവകാരിയെന്നോ ഒക്കെ പറയാം"


"ശരിയാണ്...ആ  കുറിപ്പുകള്‍ക്കൊപ്പം ഒരു ചിത്രം കൂടിയുണ്ടായിരുന്നു. അയാള്‍  ആര്‍ക്കെതിരെയാണോ  പൊരുതിയത്  അയാളുടെ ചിത്രം. അതുള്‍പ്പെടെ എല്ലാ പേജുകളും  താങ്കള്‍ക്ക് ഞാന്‍ അയച്ചു കഴിഞ്ഞു .ഒരിക്കല്‍ കൂടി മെയില്‍ നോക്കൂ .ഞാനിവിടെ തുടരാം "         


           നിമിഷങ്ങള്‍ക്കുള്ളില്‍  അവയെല്ലാം ഞാന്‍ വായിച്ചുതീർത്തു.ആ ചിത്രം കണ്ടപ്പോള്‍ നടുങ്ങിപ്പോയി. കൂടുതലൊന്നും ആലോചിക്കാതെ ഞാൻ മറുപടി  നല്‍കി.


"സിജോ...എനിക്ക് ഇതിൽ താൽപ്പര്യമുണ്ട്.ഈ കുറിപ്പുകൾ വികസിപ്പിക്കുവാൻ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും ".


"തുടർന്ന് വായിക്കുമ്പോൾ ഇത് പരാജിതനായ ഒരു പോരാളിയുടെ അനുഭവക്കുറിപ്പുകളാണെന്ന് താങ്കൾക്ക് മനസിലാകും. അതുകൊണ്ട് ഇതൊരു കഥയാക്കിയാലും നോവലാക്കിയാലും ആ വ്യക്തിയോടും കാലഘട്ടത്തോടും നീതി  പുലർത്തുവാൻ താങ്കൾ  ബാധ്യസ്ഥനാണ്. ചരിത്രസത്യങ്ങളെ വളച്ചൊടിക്കരുത്‌.


"ഒരിക്കലുമില്ല..."


"ഈ കഥയ്ക്ക്‌ താങ്കള്‍ എന്ത് പേരാണ് നല്‍കുവാൻ ഉദ്ദേശിക്കുന്നത്?"


"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി".എന്തുകൊണ്ടെന്നറിയില്ല അങ്ങിനെ ഒരു പേരാണ് മനസ്സില്‍ വന്നത്.

     ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി തന്റെ കുറിപ്പുകളില്‍ പരാമര്‍ശിച്ച ആ പ്രതിനായകൻ ആരെന്നറിയുവാൻ പ്രിയ വാനയക്കാരാ ,താങ്കൾക്കും ആകാംക്ഷയുണ്ടെന്ന് എനിക്കറിയാം. കാലവും  മനുഷ്യനും  മറക്കാത്ത   ചിത്രത്തില്‍  നിന്നും നമ്മള്‍ തുടങ്ങുകയാണ്...പരാജിതനായ ഒരു പോരാളിയുടെ കഥ. ഈ കാല്‍ച്ചുവട്ടില്‍ പുഴുക്കളെപ്പോലെ ഞെരിഞ്ഞമര്‍ന്ന ആയിരങ്ങളില്‍ ഒരുവന്റെ കഥ.



                                                                                                                                                      
(Join This Site To Get New Stories in Seconds)  
(If You Enjoyed This Post, Please Take 5 Seconds To Share It)

84 comments:

  1. ഇന്നുവരെ എഴുതിയിട്ടുള്ള ഒരു കഥയ്ക്കും വേണ്ടി ഗഫൂര്‍ റഫറന്‍സ് നടത്തിയിട്ടില്ല.പക്ഷെ ഈ നോവലില്‍ അത് വേണ്ടിവന്നിരിക്കുന്നു.ഈ കഥ സാങ്കല്‍പ്പികമാണ്‌ .പക്ഷെ ഇതിന്റെ പശ്ചാത്തലം ഉള്‍പ്പെടെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന ഓഷ്വിറ്റ്‌സുമായി ബന്ധപ്പെട്ട വിവരണങ്ങള്‍ എല്ലാം തന്നെ ആധികാരികവും സത്യസന്ധവുമാണ്.അതിനു വേണ്ടി ഗഫൂര്‍ റഫര്‍ ചെയ്യുന്ന പുസ്തകങ്ങള്‍ (1 ) മീന്‍ കാംഫ് -അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ (2) ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ -ആന്‍ ഫ്രാങ്ക് (3 )ദ ട്രൂസ് -പ്രിമോ ലെവി (4 ) ഈസ് ദിസ്‌ എ മാന്‍ - പ്രിമോ ലെവി. ചരിത്രവിവരണമല്ല ഗഫൂര്‍ ഉദ്ദേശിക്കുന്നത്. സത്യ സന്ധമായ പശ്ചാത്തലമുള്ള ഒരു പോരാളിയുടെ കഥയാണ്‌ ലക്‌ഷ്യം. ഈ കഥയെക്കുറിച്ചുള്ള അഭിപ്രായനിര്‍ദേശങ്ങള്‍ കൂട്ടുകാര്‍ അറിയിക്കുമെന്ന പ്രതീക്ഷയോടെ .....

    ReplyDelete
    Replies
    1. Just Came in... Its good.. Waiting for new episodes... May it be a success......

      Delete
  2. Please watch the following movies too..
    You will get an in-depth knowledge about the
    life style, costumes, furniture, food habits, houses,
    news papers, weapons, climate, trees, flowers and the way they talk, the most common words they use etc.
    The details about these will definitely help you.
    Wish you good luck.

    1. Schindlers List
    2. The boy in the striped pyjamas
    3. The pianist
    4. Downfall
    5. Inglourious Basterds
    6. Black book
    7. Enemy at the gates

    ReplyDelete
    Replies
    1. സാബൂ..സിനിമകളേയും പുസ്തകങ്ങളെയും ആശ്രയിക്കുന്നതില്‍ പ്രശ്നങ്ങളുണ്ട് .ഇവ രണ്ടും ഭാവന സൃഷ്ടികളാണ് .അവ ഒരിക്കലും ആധികാരികമല്ല. ഇവിടെ ഗഫൂറും സൃഷ്ടിക്കുന്നത് മറ്റൊരു ഭാവനയാണ്.സത്യ സന്ധമായ ഒരു സാമൂഹിക പശ്ചാത്തലമാണ് ഇവിടെ ആവശ്യം. മീന്‍ കാംഫ് ഉള്‍പ്പെടെയുള്ള ആത്മകഥകള്‍ നല്‍കുന്ന സാമൂഹിക പശ്ചാത്തലം വിശ്വസനീയമാണ് .കാരണം അവരെല്ലാം ആ കാലഘട്ടത്തിന്റെ സാക്ഷികള്‍ കൂടിയാണല്ലോ.ട്രൂസ് ഉള്‍പ്പെടെയുള്ള ആത്മ കഥകള്‍ നല്‍കുന്ന മെന്റല്‍ സ്‌ട്രെസ് ആണ് എഴുത്തിനാവശ്യം .ആ ഒരു മാനസിക സമ്മര്‍ദ്ദമാണ് കഥയായി മാറേണ്ടത്

      Delete
  3. താങ്കളുടെ പ്രയത്നങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടട്ടെ എന്നു ആശംസിക്കുന്നു.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ..വീണ്ടും സന്ദര്‍ശിക്കണം. താങ്കളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ കാണുന്ന ജൂനിയറിനെ ഗഫൂറിന്റെ അന്വേഷണം അറിയിക്കുക

      Delete
  4. Gafoor .... Thangalku ente ella ashamsakalum ..

    ReplyDelete
    Replies
    1. നന്ദി നിസ്സാര്‍ ..വേണ്ടും വരണം

      Delete
  5. This comment has been removed by the author.

    ReplyDelete
  6. അരുണ്‍ കാത്തിരിക്കുന്നു ....ആശംസകള്‍

    ReplyDelete
    Replies
    1. സ്ടെല്ലാ...കാത്തിരിക്കുന്നത് ഞാനാണ് ...പ്രിയപ്പെട്ട കൂട്ടുകാര്‍ വീണ്ടും ഈ ബ്ലോഗില്‍ എത്തുന്നതിനു വേണ്ടി

      Delete
  7. ആശംസകള്‍ അരുണ്‍. നന്നാവുമെന്നുറപ്പുണ്ട്.

    ReplyDelete
    Replies
    1. അജിത്‌ ..പ്രൊഫൈല്‍ പടം മാറ്റി എന്ന് തോന്നുന്നു ...ഈ നോവല്‍ ഒരു പരീക്ഷണമാണ് അജിത്‌ . ചരിത്രം കൂടി ചേര്‍ന്ന ഒന്ന്. അത്തരത്തില്‍ ഒരു നോവല്‍ ഫലപ്രദമായി എഴുതുവാനുള്ള കഴിവൊന്നും എനിക്കില്ല .എങ്കിലും ഒരാഗ്രഹം.ഒന്ന് ശ്രമിക്കുന്നു .അത്രമാത്രം

      Delete
    2. ഗഫൂർ കാ ദോസ്റ്റ്...താങ്കൾ അജിത്തെന്ന് വിളിക്കുന്ന മിസ്റ്റർ.അജിത്തിനു 50 വയസ്സിന് മേൽ പ്രായം ഉണ്ട്..അതുകൊണ്ട് തന്നെ മിസ്റ്റർ എന്നോ.മാഷെന്നോ,ചേട്ടാ എന്നോ വിളിക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നൂ.നമ്മുടെ ബ്ലോഗിൽ എത്തുന്നവർവൢആം നമ്മുടെ അതിഥികളാണ്.അതിഥി ദേവോ ഭവ:

      Delete
  8. കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കാം. ആശംസകളോടെ ഉദയപ്രഭന്‍.

    ReplyDelete
    Replies
    1. ഉദയപ്രഭന്‍...തുടര്‍ന്നുള്ള അധ്യായങ്ങളിലും താങ്കളുടെ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നു

      Delete
  9. ആമുഖം നന്നായി.
    തുടര്‍ന്നും വിജയിക്കട്ടെ.
    ആശംസകളോടെ

    ReplyDelete
    Replies
    1. സര്‍ ..തീര്‍ച്ചയായും ഞാന്‍ ശ്രമിക്കും ...കഴിവിന്റെ പരമാവധി.

      Delete
  10. Replies
    1. കണ്ണാ ...താങ്കളുടെ ബ്ലോഗ്‌ ഞാന്‍ വായിച്ചിരുന്നു. എന്‍കൌണ്ടര്‍ സ്പെഷ്യലിസ്ടിന്റെ കഥ മനോഹരമായിരിക്കുന്നു. മൊബൈല്‍ വഴിയുള്ള വായന ആയിരുന്നതുകൊണ്ട് കമെന്റ് നല്‍കുവാന്‍ കഴിഞ്ഞില്ല..നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അവിടേക്ക് വരുകയാണ്

      Delete
  11. This comment has been removed by the author.

    ReplyDelete
    Replies
    1. എന്തു പറ്റി സാദിക്ക് ഭായീ

      Delete
  12. ഈ കുറിപ്പുകള്‍ വായിച്ചിട്ട് തന്നെ എനിക്ക് എന്തെന്നില്ലാത്ത ആവേശം തോനുന്നു...എന്തോ ഒരു നിഗൂടത ഒളിഞ്ഞിരിക്കുംപോലെ ...താങ്കള്‍ക്ക് കഴിയും...എല്ലവിത ആശംസകളും

    ReplyDelete
    Replies
    1. സാദിഖ് ഭായീ ...തീര്‍ച്ചയായും ഗഫൂര്‍ പരമാവധി ശ്രമിക്കും. കൂട്ടുകാരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ നോവലിനെ മുപോട്ടു കൊണ്ടുപോകും എന്ന പ്രതീക്ഷയിലാണ് ഈ സാഹസത്തിനു തുനിയുന്നത്

      Delete
  13. എല്ലാ വിധ ഭാവുകങ്ങളും !!!! ഗിസ്വന്‍ ഡയറിയെക്കാള്‍ മികച്ച അത്മകഥംശമുള്ള മറ്റൊരു നോവേലിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. ഷാനു..ഗീസ്വാന്‍ ഡയറി ഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. ഓഷ്വിറ്റ്‌സിലെ പോരാളിയെ ഗീസ്വാന്‍ ഡയറിക്കൊപ്പമോ ഒരു പക്ഷെ അതിനും അല്‍പ്പം മുകളിലോ എത്തിക്കാനാണ് ഗഫൂര്‍ ശ്രമിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങളിലും താങ്കളുടെ വിലയിരുത്തല്‍ ഞാന്‍ ആഗ്രഹിക്കുന്നു

      Delete
  14. പുസ്തകം റഫര്‍ ചെയ്തു എഴുതുമ്പോള്‍ ത്രില്ലിംഗ് കുറഞ്ഞു ചരിത്ര വായന പോലെ ആകുമോ എന്ന ഭയമുണ്ട്. എന്തായാലും താങ്കള്‍ക്കു "മോശമായിഎഴുതാനുള്ള" കഴിവില്ല എന്നറിയാവുന്നത് കൊണ്ട് ഗംഭീരമാകുമെന്നു തന്നെയാണ് പ്രതീക്ഷ .

    ReplyDelete
    Replies
    1. അബ്ദുള്‍ റഷീദ് ..ചരിത്രത്തിലേക്ക് ഒരുപാടൊന്നും പോകില്ല ...ഉറപ്പ്

      Delete
  15. അരുണ്‍ മാഷെ, അപ്പോള്‍ നമ്മള്‍ ചുവന്ന പോരാളിയുടെ നിഗൂഡതകള്‍ തേടുന്നു...
    ങ്ങള് തുടങ്ങിക്കോളീന്‍ മ്മള് കൂടെയുണ്ട് ...

    ReplyDelete
    Replies
    1. പണി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു..ഭായീ ...അവസാനം കാലു വാരരുത്

      Delete
  16. അരുണ്‍... പതിവ് പോലെ തന്നെ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്നു .... എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
    Replies
    1. നല്ലൊരു കഥയ്ക്കുവേണ്ടി ശ്രമിക്കാം സിരാജുദീന്‍

      Delete
  17. ങ്ങട് കലക്കെന്റെ ഗഫൂര്‍...!മ്മള് ഇവടെ റെഡിയാണ്////

    ReplyDelete
    Replies
    1. ഇനീപ്പോ എന്തൂട്ടാ ഭായീ നോക്കാന്‍ ...ഞമ്മള് ദാ തൊടങ്ങുവാ

      Delete
  18. ഹൃദയം നിറഞ്ഞ ആശംസകള്‍.. ഇതും കിടിലനാക്കുമെന്നു ഉറപ്പുണ്ട് ..

    ReplyDelete
    Replies
    1. ശ്രമിക്കാം ജഫൂ ..ഗഫൂറിന്റെ പരമാവധി

      Delete
  19. ഇത്തരം “ബ്ലോഗ്ഗ് നോവലുകളെ” കുറിച്ച് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ.. http://bcpkannur.blogspot.com/2012/06/blog-post.html

    ReplyDelete
    Replies
    1. thante vikalamaya kazhchappadum, sthapidha thaalparyangalum prajarippikkanulla virthy ketta shramam.... Arun shradhikkuka.

      Delete
    2. ബാസിൽ.സി.പിJune 28, 2012 at 6:39 AM

      എന്താണ് നിസാർക്ക ഈ പറയുന്നത്?? എന്റെ പോസ്റ്റ് ഒന്ന് വായിക്കുക പോലും ചെയ്യാതെ??? എന്ത് സ്ഥാപിത താല്പര്യവും വികല കാഴ്ചപ്പാടുമാണതിലുള്ളത്??? വെറുതെ വായിൽ തോന്നിയത് പറയുകയാണോ?? അരുണിന്റെ നോവൽ എനിക്ക് ഇഷ്ടപ്പെട്ടു.. അത് ഞാനെന്റെ ബ്ലോഗിൽ പുകഴ്ത്തിപ്പറഞ്ഞു, എല്ലാരൊടും വായിക്കാൻ ആവശ്യപ്പെടുകേം ചെയ്തു.. അതിൽ എന്താ സാഹിബേ “വികലമായിട്ടുള്ളത്”??

      Delete
  20. presented well.........all the best arun

    ReplyDelete
  21. ആമുഖം നന്നായി. പേരും അതെ. നന്നായി റഫര് ചെയ്ത് സമയമെടുത്ത് തുടങ്ങൂ. എല്ലാ ഭാവുകങ്ങളും.

    ReplyDelete
    Replies
    1. I expect your presence in the coming chapters

      Delete
  22. ആന്‍ ഫ്രാങ്കിന്റെ ഡയറി പോലെ പ്രസിദ്ധമാകട്ടെ ഇതും. ആശംസകള്‍. ഇന്ന് മുതല്‍ വായിച്ചു തുടങ്ങുന്നു. സമയം കിട്ടുമ്പോഴെല്ലാം ഇവിടെ വരാം വായിക്കാം. ഇടയ്ക്കിടയ്ക്ക് ഒരു ബ്രേക്ക്‌ കിട്ടാനായിട്ടാണ് ബ്ലോഗ്‌ സന്ദര്‍ശനം അതുകൊണ്ട് തന്നെ തുടര്‍ച്ചയുള്ള പോസ്റ്റുകള്‍ വായിക്കാറില്ല. അത്തരത്തിലെ പോസ്റ്റുകള്‍ വായിക്കുന്നതില്‍ ഇത് ആദ്യത്തെതാണ്.

    ReplyDelete
  23. ഒരു എളിയ നിര്‍ദ്ദേശം: മുകളില്‍ ഭാഗത്തിന്റെ ഒരു നമ്പര്‍ (ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി-1 എന്നിങ്ങനെ) കൊടുത്താല്‍ നന്നായിരിക്കും. വായിക്കുന്നവര്‍ക്ക് തുടര്‍ച്ച ഉറപ്പു വരുത്തുവാന്‍ അതുപരിക്കുകയും ചെയ്യും.

    ReplyDelete
    Replies
    1. തുടര്‍ക്കഥ ആയതുകൊണ്ട് നമ്പര്‍ ഇട്ട് എഴുതുയാല്‍ പത്തോ പന്ത്രണ്ടോ അദ്ധ്യായങ്ങള്‍ കഴിഞ്ഞാല്‍ പുതിയ വായനക്കാര്‍ മടിക്കും .അതുകൊണ്ടാണ് നമ്പര്‍ ഇടാത്തത് .എല്ലാ അധ്യായത്തിലും ഒന്നാം പേജില്‍ എത്താനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്

      Delete
  24. ഓ, ഗ്രേറ്റ്!!!
    അരുണ്‍ എല്ലാ ഭാവുകളും നേരുന്നു. പരിഭാഷപ്പെടുത്തിയ ആ ചെറു കുറിപ്പിലെ വിവരണങ്ങള്‍ പോലും ഉദ്വേഗജനഗങ്ങലാണ്.

    ReplyDelete
  25. Replies
    1. കുമ്മാട്ടി ...കുറെ നാളായി ഈ വഴി വന്നിട്ട് ..ഇനി ഇതാവര്‍ത്തിച്ചാല്‍ ......അടി ...ആ

      Delete
  26. വളരെ നന്നായിരിക്കുന്നു ഗഫൂര്‍ക്കാ... അരുണ്‍ എന്നതിനേക്കാള്‍ ഗഫൂര്‍ കാ ദോസ്ത് എന്നാ ബ്ലോഗര്‍ നാമമാണ് നല്ലത്... ഇന്നാണ് താങ്കളുടെ ബ്ലോഗ്‌ കാണാന്‍ ഇടയായത്.... ഫെയ്സ്ബുക്കിലെ പൊളിറ്റിക്സ് എന്നാ ഗ്രൂപ്പില്‍ നിന്നാണ് സംഗതി കിട്ടിയത്.... ഇന്ന് വായിച്ചു തുടങ്ങിയതെ ഉള്ളൂ..... ഫൈനല്‍ ഇയര്‍ ആണ്, ഫുള്‍ ടൈം ഇതിന്‍റെ മുന്നിലിരുന്നാല്‍ അമ്മ കഴുത്തില്‍ കത്തി വെക്കും. എന്നാലും സമയം കണ്ടെത്തി നോവല്‍ മുഴുവന്‍ വായിച്ചു തീര്‍ത്ത് അഭിപ്രായങ്ങള്‍ അറിയിക്കാം..... ഫെയ്സ്ബുക്കില്‍ ഒരു റിക്വെസ്റ്റ് അയച്ചിട്ടുണ്ട്..... നിരസിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു..... എന്റെ ബ്ലോഗിലേക്കും ഒരു കണ്ണ് വിട്ടേരെ..... ഇങ്ങോട്ട് നോക്കൂ....

    ReplyDelete
  27. ഇതാണു ഈ കഥകളുടെ തുടക്കം എന്നറിയില്ലായിരുന്നു.. ഒന്നു കൂടി വായിക്കാൻ തീരുമാനിച്ചു,,,

    ReplyDelete
  28. അരുണ്‍.... ഓര്‍മയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു...ഇന്നാണ് ഇത് ശ്രദ്ധയില്‍ പെട്ടത്...വായിച്ചു തുടങ്ങുന്നു....അഭിപ്രായങ്ങള്‍ പുറകേ അറിയിക്കാം ...ആശംസകള്‍

    ReplyDelete
    Replies
    1. ഓര്‍മ്മയുണ്ട് ....ഇനിയും വരണം

      Delete
  29. ഇടക്കെവിടെയോ വച്ച് ഞാൻ ഇതിൽകയറി കുറേ വായിക്കുകയും ചെയ്തൂ...താങ്കളുടെ നോവലിന് എല്ലാ ഭാവുകങ്ങളും....

    ReplyDelete
  30. nannayirikkunnu suhruthe keep it up

    ReplyDelete
  31. ARUN, eppozhanu enikku ethu vayikkan samayam kittiyathu, valare nannayittundu, bakki bhaagangal njan vayichittu marupadi parayam, enganeyanu bloggil malayalathil type cheyyunnathu. onnu paranju tharumo.

    ReplyDelete
  32. പ്രിയ ഗഫൂര്‍ , പലപ്പോഴും താങ്കളുടെ ബ്ലോഗില്‍ ഞാന്‍ വന്നു എത്തി നോക്കി പോകാറുണ്ട് ..ഒരു പക്ഷെ നോവല്‍ വായിക്കാനുള്ള താല്പ്പര്യ കമ്മി കൊണ്ടാകണം അങ്ങിനെ തോന്നുന്നത്. ഇതിനു മുന്നേ രണ്ടു മൂന്നു കഥകള്‍ വായിച്ചു അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നാണു എന്‍റെ ഓര്‍മ . അതൊക്കെ പോട്ടെ , ഇതെന്തായാലും ഞാന്‍ വായിച്ചു ...തുടര്‍ന്ന് വായിക്കാന്‍ പ്രേരണ തരുന്ന എന്തോ ഒരു ആകര്‍ഷണീയത ഈ കുറിപ്പ് വായിച്ചപ്പോള്‍ എനിക്ക് കിട്ടി. അടുത്ത ഭാഗം വായിക്കാന്‍ ഞാന്‍ അങ്ങോട്ട്‌ പോകുന്നു... വീണ്ടും കാണാം ...ആശംസകളോടെ

    ReplyDelete
  33. ഇവിടെ താമസിച്ചു വന്ന വക്തി ആണ് ഞാന്‍.. കഥയുടെ അധ്യഭാഗം വായിക്കുകയും ചെയ്തു... എനിക്ക് ഇവിടെ നിന്ന് കുറെ മനസ്സിലാക്കാന്‍ ഉണ്ട്.. എന്തയാലും ഈ ബ്ലോഗ്‌ നിരശപെടുത്തില്ല എന്ന് മനസ്സിലായി... ഇനിയും വരും.. തുടരുക ഈ പ്രയാണം..

    ReplyDelete
  34. വായിച്ചിടത്തോളം ഇഷ്ടായി, അടുത്ത ഭാഗം നോക്കട്ടെ....

    ReplyDelete
  35. ഇപ്പോഴേ അറിഞ്ഞുള്ളൂ.
    വായിച്ച് തുടങ്ങട്ടെ.

    ReplyDelete
  36. നന്നായിട്ടുണ്ട് ....

    ReplyDelete
  37. തുടര്‍ വായനക്ക് വേണ്ടി ഞാന്‍ ഇവിടെ തന്നെ ഉണ്ട്,

    ReplyDelete
  38. വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ കഥയിലുണ്ട് . കഥ പറയുന്ന രീതിയും വ്യത്യാസം ആണ്....വളരെ നന്നായിട്ടുണ്ട് .....ബാക്കി വായിക്കാന്‍ കാത്തിരിക്കുന്നു...എല്ലാ ഭാവുകങ്ങളും നേരുന്നു

    ബിന്ദു ബെന്നി

    ReplyDelete
  39. ഇന്നു മുതൽ ഞാനും ഈ നോവൽ വായിക്കുവാൻ തുടങ്ങുന്നു... ഇന്നാണ് താങ്കളിടെ ബ്ലോഗിൽ എത്തിപ്പെടുന്നത്... ബ്ലോഗർ ‘ലംബൻ’ ആണ് ലിങ്ക് തന്നത്...

    പിന്നെ സമയം ലഭിക്കുന്നതനുസരിച്ച് എന്റെ നോവൽ വിവർത്തനങ്ങളായ സ്റ്റോം വാണിങ്ങും ഈഗിൾ ഹാസ് ലാന്റഡ് ഉം സന്ദർശിക്കുമല്ലോ...

    ReplyDelete
  40. valare virasamayi irunna oru uchasamaym... njan koodi avakasi aya kerala cafeyil valare nalukalk sesham veruthe onnu ethi nokiyapolanu thankalude oru post kandath....

    veroru paniyum illathathu kond vayikaam ennu karuthi thudangiyathaanu...

    ipol njan angane oravasaran undaki thanna virasa nimishathod nandi parayunnu.....

    ella bhavukangalum nerunnu

    ReplyDelete
  41. valare virasamayi irunna oru uchasamaym... njan koodi avakasi aya kerala cafeyil valare nalukalk sesham veruthe onnu ethi nokiyapolanu thankalude oru post kandath....

    veroru paniyum illathathu kond vayikaam ennu karuthi thudangiyathaanu...

    ipol njan angane oravasaran undaki thanna virasa nimishathod nandi parayunnu.....

    ella bhavukangalum nerunnu

    ReplyDelete
  42. Publish a book .... I wish it will become a best seller...

    ReplyDelete
  43. njaan nahaf p j ...arun karukachal enna vyakthi nest enna groupil post cheytha link vazhiyaanu njaan ithu vaayikkaan idayaayath..athinu aadhyamaayi aa suhrthinu nanni parayunnu...njaan sarikkum interested aan..njaan sathaa groupil active aakunna aalaan..innu ottum mood illathathinaalaan njaan veruthe facebook open cheyth athil nokki irikkuka maathram cheyyukayaayirunnu..appolaanu njaan aa post kandath..ath vaayichappol enikkoru kouthukathil muzhuvan ariyaanaayi ee linkil vannu..ith vaayich kazhinjappol njaan aakaamshaa bbharithanaan..thaankalkith poortheekarikkan saadhikkattee enn aathmaaethamaayi thanne njaan daivathod praarthikkunnund...thangalk athinu saadhikkum..ente ellaa bhaavukangalum nerunnu....wish u good luck sir...

    ReplyDelete
  44. Adutha pageilekku pokatte :)
    Enth sambavichu ennariyanulla akamksha

    ReplyDelete
  45. Kollamm, E marubhumilel alppam aswasam kittee..

    katherikkunnu,,,

    ReplyDelete
  46. ഞാനിവിടെ എത്തിപ്പെട്ടിട്ടുണ്ട് ഇനി വായന തുടങ്ങണം.

    ReplyDelete
  47. I am reading it in a cafe... It is very good...

    ReplyDelete
  48. I am reading it in a cafe... It is very good...

    ReplyDelete
  49. Facebook ലൂടെ കണ്ണോടിച്ചപ്പോൾ ഈ ബ്ലോഗ്‌ എന്റെ ശ്രദ്ധയിൽ പെട്ടു. ഈ ബ്ലോഗ്‌ സന്ദർശിക്കാനും ഇതിൽ എഴുതിയിരിക്കുന്നത് വായിക്കാനും എന്നെ പ്രേരിപ്പിച്ച ഘടകം ഇതിലെ ചിത്രം മാത്രമാണ്. Adolf Hitler നില്ക്കുന്ന ആ ചിത്രം. തുടർന്ന് വായിക്കാനും, അഭിപ്രായങ്ങൾ പങ്കു വക്കാനും, സംശയങ്ങൾ ഇല്ലായ്മ ചെയ്യാനും ആഗ്രഹിക്കുന്നു. സഹകരിക്കുമല്ലോ???എല്ലാ വിധ ആശംസകളും നേരുന്നു...

    ReplyDelete
  50. njaanivide ethiyapolekkum samayam vaiki,,,,thudakkam athigambeeram,,,novel vaayikkaanaayi kaathirikkunnu,,,,

    ReplyDelete
  51. ഈ നോവലിന്റെ പി. ഡി. എഫ്‌ ഫയൽ ഉണ്ടോ?.....ഉണ്ടെങ്കിൽ ഒന്ന് സെന്റ്‌ ചെയ്യാമ്മോ? എനിക്ക്‌ പ്രിന്റ്‌ എടുക്കാനാ....

    ReplyDelete