കലാലയ ജീവിതം ആര്‍ക്കും മറക്കാനാവില്ല .അപ്പോള്‍ പിന്നെ ഒന്നാന്തരം ഉഴപ്പനായിരുന്ന എന്റെ കാര്യം പറയാനുണ്ടോ ? അന്നുഞാന്‍ കാംപസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു .എന്റെ സുഹൃത്തായിരുന്ന സഖാവിനെക്കുറിച്ചും ഞങ്ങളുടെ മറക്കാനാവാത്ത ഒരു കോളേജ് തെരഞ്ഞെടുപ്പിനെക്കുറിച്ചുമാണ് എഴുതുന്നത് ..... "ചാള മാല "
കാലത്ത് ഒന്‍പതു മണിക്ക് മുന്‍പ് കാമ്പസില്‍ എത്തുമായിരുന്നു .1992 ല്‍ ആണെന്നാണ് എന്റെ ഓര്‍മ...പതിവ് പോലെ കുളിച്ച് കുറി തൊട്ട് ക്ലാസ്സിലെത്തി . എത്ര പെണ്‍കുട്ട്യോളെയാണ് രാവിലെ കാണേണ്ടത് ?..തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ആ പേരും പറഞ്ഞ് കയറി നിരങ്ങാം .അഞ്ചു ..മഞ്ജു ...കാവ്യാ ...എന്റെ ദൈവമേ ..എണ്ണിയാല്‍ തീരില്ല ...അങ്ങിനെ വൃന്ദാവനത്തിലെ കൃഷ്ണനായി ഞാന്‍ വിലസുകയായിരുന്നു .ശനിയന്മാര്‍ എല്ലാ കാലത്തും ഉണ്ടല്ലോ ..അന്നും ഉണ്ടായിരുന്നു ..അവനാണ് ..എന്റെ സഖാവ് .. പുറകില്‍ നിന്നും നീട്ടി വിളിച്ചു ...
"എടാ ..ഒന്ന് വേഗം വാ "
വൃന്ദാവനത്തില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി
"എന്താ സഖാവെ ?"
"നമ്മുടെ ഫൈനല്‍ ഇയര്‍ കേമിസ്തൃയിലെ സുമേഷിനെ പ്രിന്‍സിപ്പല്‍ ചീത്ത വിളിച്ചു...ബാസ് ടെഡ് എന്ന് ,പോരാഞ്ഞിട്ട് സസ്പെണ്ടും ചെയ്തു "
"ഏയ് ...അതിന് സാധ്യത ഇല്ല ..പ്രിന്‍സി ആള് ഡീസന്റ് ആണല്ലോ? ......വിശദമായി പറ "
" ഇന്നലെ പ്രിന്‍സി ..അവനെ ഒന്ന് ഗുണദോഷിക്കാന്‍ വിളിച്ചായിരുന്നു "
"എന്നിട്ട്? "
"അവന്‍ ഒന്നും തിരിച്ചു പറഞ്ഞില്ല .എല്ലാം അനുസരണയോടെ നിന്ന് കേട്ടു....പക്ഷെ!! "
"എന്ത് പക്ഷെ... "
"സുമേഷ് തിരിഞ്ഞപ്പോള്‍ അവന്റെ കൈ തട്ടി പേപ്പേര്‍ വെയിറ്റ് ...പ്രിന്‍സിയുടെ ദേഹത്ത് വീണു "
"ദേഹത്ത് എവിടെ ...?"
"ആ ....നെറ്റിയുടെ സൈഡിലോ മറ്റോ ആണെന്ന് തോന്നുന്നു..... "
എന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്ന് ചെവിയില്‍ തുടര്‍ന്നു......"ഇലെക്ഷനാണ്...പിള്ളേരെ കയ്യിലെടുക്കണം ..."
പിന്നെ മുദ്രാവാക്യംഉയരാന്‍ താമസം ഉണ്ടായില്ല ..പ്രിന്‍സിയും വിട്ടുതരാന്‍ തയ്യാറായില്ല ..വര്‍ഗശത്രുക്കള്‍ പ്രിന്‍സിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ...കാമ്പസ് അന്തരീക്ഷം കാക്കിമയമായി ...ഞങ്ങള്‍ പ്രകടനം നടത്താന്‍ തീരുമാനിച്ചു . എല്ലാവര്‍ക്കും നല്ല ആവേശം ...ടൌണില്‍ നിന്നും പ്രകടനം തുടങ്ങി ...സഖാവ് മുന്നില്‍ നിന്ന് ഉറക്കെയുറക്കെ മുദ്രാവാക്യം വിളിച്ചു
" ഇന്നീ മണ്ണില്‍ വീണാലും
പിടഞ്ഞു വീണു മരിച്ചാലും
അയ്യോ എന്ന് കരയില്ല
അമ്മേയെന്നു വിളിക്കില്ല "...നല്ല ഉശിരന്‍ മുദ്രാവാക്യങ്ങള്‍ .പ്രകടനം കോളേജിനു മുന്നിലെത്തി . പോലീസ് തടഞ്ഞു ..ഉന്തും തള്ളുമായി ......കോളാമ്പി പോലെ എന്തോ ഒന്ന് ആകാശത്തേക്ക് "ശൂ ..."എന്ന ശബ്ദത്തോടെ പറന്നു പൊങ്ങി ഞങ്ങളുടെ മുന്നില്‍ വീണു .....അലാവുദ്ദീന്റെ വിളക്കില്‍ നിന്നും ഭൂതം വരുന്നത് പോലെ അതില്‍ നിന്നും പുക പൊങ്ങി ത്തുടങ്ങി....ടിയര്‍ ഗ്യാസ് ....ഇതു പ്രയോഗിച്ചാല്‍ ഏതു തമ്പുരാനും പറക്കും ..ഇത് നിങ്ങള്‍ക്കും വീട്ടിലിരുന്ന് പരീക്ഷിക്കാവുന്നതെയുള്ളൂ ...അതിന് ഒരു പുട്ട് കുടത്തില്‍ അര ഭാഗം വെള്ളം എടുത്തു തിളപ്പിക്കുക ..നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ അതില്‍ അഗ്നി ബാം (അര കുപ്പി ), അയോടെക്സ് (അര കുപ്പി ).....അരച്ച കാന്താരി (ഒരു കപ്പ്) എന്നിവ ചേര്‍ത്ത് ഇളക്കുക ...അതിന് ശേഷം നിവ്യ ക്രീം മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് പോലെ ടായിഗര്‍ ബാം മുഖത്ത് പുരട്ടുക....വിക്സ് കൊണ്ട് കണ്ണെഴുതി ,കരിമ്പടം പുതച്ച് ,കുടത്തില്‍ നിന്നും ആവി പിടിക്കുക ...ഏറെക്കുറെ ..അതുപോലെ ആണ് ടിയര്‍ ഗ്യാസ്....ആഹ്... കഥയിലേക്ക് വരാം...അങ്ങിനെ ടിയര്‍ ഗ്യാസ് വീണതും രണഭൂമി, മരണ വീട് പോലെയായി ..ആകെ കരച്ചിലും മൂക്കുപിഴിച്ചിലും ...പക്ഷെ സഖാവിനെ അവിടെങ്ങും കണ്ടില്ല .ഒരു മൂലയിലിരുന്നു കണ്ണുതിരുമ്മി നിലവിളിയാണ് (പിടഞ്ഞു വീണു മരിച്ചാലും .. അയ്യോ എന്ന് കരയില്ല ...അമ്മേയെന്നു വിളിക്കില്ല) സത്യത്തില്‍ പോലീസില്‍ നിന്നും ഇത്രയും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല ..അടുത്ത ദിവസം അല്‍പ്പം കൂടി സമരം ശക്തിപ്പെടുത്തുവാന്‍ തീരുമാനിച്ചു ...വേണ്ടി വന്നാല്‍ തല്ലു കൊള്ളാം..സഖാവും ഞാനും മാനസികമായി തയ്യാറെടുത്തു ..പ്രകടനം തുടങ്ങി ...പെണ്‍കുട്ടികളും ഉണ്ട് (സഖാവിന്റെ ബുദ്ധിയാണ് ...ലാത്തി ചാര്‍ജ് ഉണ്ടാവില്ലല്ലോ )..പതിവ് പോലെ ബാരിക്കേട് ഉപയോഗിച്ച് പോലീസ് തടഞ്ഞു . ആവേശത്തോടെ ആദ്യം സഖാവ് ബാരിക്കേടിനു മുകളിലൂടെ ചാടി ...ഇങ്ങനെ ചാടുന്നവന്റെ കാര്യം പഴയ ATM കൌണ്ടറില്‍ കാര്‍ഡ് ഇടുന്നതുപോലെ ആണ് ..അകത്തേക്കുവച്ച കാര്‍ഡ് മെഷ്യന്‍ വലിച്ചെടുക്കും കൈയോ,കാലോ ..ബരിക്കേടിനു അപ്പുറത്തെത്തിയാല്‍, പോലീസ് ഏമാന്മാര്‍ വലിച്ച് അകത്തേക്ക് ഇടും ...പിന്നെ മെഷ്യനില്‍ നോട്ട് എണ്ണുന്നത് പോലെയുള്ള ശബ്ദമാണ് ..പട ..പട ...പട ..അവസാനം കാശു തീര്‍ന്ന കാര്‍ടുപോലെ ഇടിവണ്ടിയില്‍ നിക്ഷേപിക്കും .സഖാവിന്റെ കാര്‍ഡ് കീറുന്നത് ബാരിക്കേടിനു മുകളിരിരുന്ന ഞാന്‍ കണ്ടു ..എന്താണെന്നറിയില്ല ഞാന്‍ പുറകോട്ടു ചാടി ..പക്ഷെ ഏതോ ഒരു കാക്കിയിട്ട കാപാലികന്‍ എന്റെ ഉടുമുണ്ടില്‍ കയറിപ്പിടിച്ചിരുന്നു. മുണ്ട് അവന്റെ കയ്യില്‍ ...ബോഡി ഷോയ്ക്ക് അര്‍നോള്‍ഡു പോസ് ചെയ്തത് പോലെ ഞാന്‍ പെണ്‍കുട്ടികളുടെ മുന്നിലേക്ക് ....പക്ഷെ അര്‍നോള്‍ഡിന് അടിവസ്ത്രം ഉണ്ടായിരുന്നു ......പേരിനെങ്കിലും!!!!
വൈകിട്ട് ഹോസ്ടലില്‍ എത്തി ...ഞാന്‍ കട്ടിലില്‍ കിടന്ന് എന്തോ വായിക്കുകയായിരുന്നു . പഴയ സിനിമയില്‍ ഉമ്മറുവരുന്നതുപോലെ സഖാവ് വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചു . എന്റെ മുന്നിലെത്തി കുനിഞ്ഞ് മുഖത്തേക്ക് നോക്കി ചോദിച്ചു
"എന്റെ കണ്ണില്‍ നോക്കൂ ..കുഴപ്പം വല്ലതുമുണ്ടോ ?"
ഞാന്‍ വിശദമായി പരിശോധിച്ചു
"ഇല്ല ...എന്തേ ?"
"ഇത് രണ്ടും ഒഴികെ ...ബാക്കി കംപ്ലീറ്റും അവന്മാര്‍ ഇടിച്ചിളക്കി ...ഷയര്‍ ചെയ്യാന്‍ കാണുമെന്നു പറഞ്ഞ നീ വലിഞ്ഞില്ലേ ...അതുംകൂടി കിട്ടി ...താങ്ക്സ് "
ഞാന്‍ തലവഴി പുതപ്പു മൂടി .
രാത്രി എട്ടുമണിക്ക് അവന്‍ എന്നെ വിളിച്ചുണര്‍ത്തി ..
നാളെയാണ് റിസള്‍ട്ട് ..ഞാന്‍ എന്തായാലും തോല്‍ക്കും ..പക്ഷെ ബാക്കി രണ്ടു പേരും ജയിക്കും ...കുറച്ച് ചുവന്ന പനിനീര്‍ പൂവ് വാങ്ങണം ..വിജയികള്‍ക്ക് കൊടുക്കാന്‍ ബൊക്കെ ഉണ്ടാക്കണം ..നീ വാ ..പൂവ് വാങ്ങിവരാം ...രാവിലെ കിട്ടില്ല .
ബൈക്കില്‍ പോയി പൂവ് വാങ്ങി ..തിരിച്ച് കോളേജിന്റെ മുന്നിലെത്തി ...കൂടുതല്‍ സീറ്റില്‍ ജയം ഉറപ്പാക്കിയ ഞങ്ങളുടെ വര്‍ഗശത്രുക്കള്‍ ..കോളേജിന്റെ മുന്നില്‍ കുറെ കോടി തോരണങ്ങള്‍ കെട്ടി അലങ്കരിച്ചിരുന്നു ...സഖാവ് വണ്ടി അവിടെ നിര്‍ത്തി ..
"നീ ..ഇത് കണ്ടോ ?"
"കണ്ടു...പണി കൊടുക്കാം ...."
"ഉം"
"നീ അതെല്ലാം പെട്ടന്ന് നിരപ്പാക്ക് ...വണ്ടി ഞാന്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്താം"
ഒരു നിമിഷം കൊണ്ട് ,അവന്മാരുടെ മണിക്കൂറുകള്‍ നീണ്ട കഷ്ടപ്പാട് ,നിര്‍ദയം ഞാന്‍ ചുരുട്ടിക്കൂട്ടി കൈകളിലാക്കി ...ആരോ ഓടി വരുന്നു ....ചാടി വണ്ടിയില്‍ കയറി ...സഖാവ് ബൈക്ക് പറപ്പിച്ചു ..
"ഇത് കളയട്ടെ ? "
"ഇവിടെ പാടില്ല ....വെയിറ്റ് "
ബൈക്ക് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു മുകളില്‍ നിര്‍ത്തി
"തട്ടിക്കോ!!!!! "
ഏതോ ട്രെയിന്‍ അകലെ നിന്നും വരുന്നുണ്ട് ..ഞാന്‍ അതെല്ലാം മുകളില്‍ നിന്നും ട്രാക്കിലേക്ക് എറിഞ്ഞു ..
തിരിച്ച് ബൈക്കില്‍ കയറി ....പക്ഷെ എന്തോ ഒന്ന് മറന്നത് പോലെ ....എന്റെ ദൈവമേ ..ചുവന്ന പനിനീര്‍ പൂക്കള്‍ ......അതും ട്രാക്കില്‍ എറിഞ്ഞു ...
സഖാവ് പൂരപ്പാട്ട് തുടങ്ങി ..
" പൂവ് കിട്ടിയേ പറ്റൂ ....രൂപ കുറെ മുടക്കിയതാ..ബൊക്കെ ഇല്ലാതെ പറ്റില്ല ..നീ എവിടുന്നേലും പൂവുമായി വന്നാല്‍ മതി .."
അവന്‍ എന്നെ വഴിയില്‍ ഉപേക്ഷിച്ചുപോയി ..ബൊക്കെ ഉണ്ടാക്കിയില്ലേല്‍ അവന്‍ എനിക്ക് റീത്ത് ഉണ്ടാക്കും ..എന്തു ചെയ്യും?.. .പാതിരാത്രിയില്‍ എവിടെ പോയി വാങ്ങും?...ഇനി രാവിലെ വാങ്ങാമെന്നു വച്ചാല്‍ തന്നെ കാശെവിടെ ?..അവസാനം ഒരു വഴി കണ്ടെത്തി ..അവിടെക്കിടന്ന ഒരു പ്ലാസ്റിക് കവറുമായി ഞാന്‍ താഴേക്കിറങ്ങി ...ട്രാക്കില്‍.. പൊന്നു സുഹൃത്തുക്കളേ ...ഇത് വായിക്കുന്ന നിങ്ങളെങ്കിലും, ട്രെയിനിലെ ടോയിലേറ്റ് ഉപയോഗിക്കുന്നതില്‍ ഒരു മര്യാദ കാണിക്കണം ...പ്ലീസ്..
വളരെ കഷ്ടപ്പെട്ടാണ് കമ്പുകൊണ്ട് തോണ്ടി ആ പൂക്കള്‍ ഞാന്‍ കവറിലാക്കിയത്. ആശിച്ചു വാങ്ങിയ ഒരുകുപ്പി യാഡ് ലെ പെര്‍ഫ്യൂം പൂക്കളെ സുഗന്ധവല്‍ക്കരിച്ചു ...ഇനി ബൊക്കെ ഉണ്ടാക്കണം ...അല്ല ...ബൊക്കെ തന്നെ വേണോ ?..അതിലും നല്ലത് മാലയല്ലേ ...മാലയുണ്ടാക്കാന്‍ ഞാനൊരു വഴികണ്ടു....
പിറ്റേന്ന് രാവിലെ കംപസിലെത്തി ...ക്ലാസ്സിലെ ലലലാമണികള്‍ ഓരോ കിന്നാരം പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . അവര്‍ക്ക് മുന്നിലേക്ക് പത്ത് ഫൈവ് സ്റ്റാര്‍ സമര്‍പ്പിച്ചു ...." ഈ പൂക്കള്‍ കോര്‍ത്ത് മാലയുണ്ടാക്കിത്തരാമോ ...വിജയിക്ക് ചാര്‍ത്താനാണ് " . സമയ ദോഷം പിടിച്ച ഏതോ ഒരുവള്‍ ചോദിച്ചു
"മാലയൊക്കെ കോര്‍ത്തു തരാം ..പക്ഷെ ഒരു പൂവ് തരണം ..."
"ഓ.....അതിനെന്താ ...ഒന്നോ ...അഞ്ചോ എടുത്തോളൂ ..."
കേള്‍ക്കേണ്ട താമസം അവള്‍ ഒരു പൂവ് തലയില്‍ തിരുകി ...അവളുടെ തലയിലൂടെ പാസ്സഞ്ചര്‍ പോകുന്നതുപോലെ തോന്നി . വേറെ ഒരുവള്‍ പൂവെടുത്ത് നല്ലപോലെ മണത്തു ....ഹായ് ......................( കര്‍ത്താവേ ...ആ ...പാപമൊക്കെ ഞാന്‍ എങ്ങിനെ കഴുകിക്കളയും )...പത്ത് മിനിട്ടിനുള്ളില്‍ മാല തയ്യാര്‍ .
നിമിഷങ്ങള്‍ക്കുള്ളില്‍ റിസള്‍ട്ട് പ്രഖ്യാപിക്കും ...എല്ലാവരും മുള്‍മുനയില്‍ ..അകത്തുനിന്നും ഒരുവന്‍ ഓടിവന്ന് പറഞ്ഞു ....സഖാവ് ജയിച്ചു ...അട്ടിമറി ജയം . സഖാവിനെ കൂട്ടുകാര്‍ തോളില്‍ ചുമന്ന് ആര്‍പ്പുവിളികളോടെ കൊണ്ട് വരികയാണ് ..."എന്നെ വഴിയില്‍ തള്ളിയ സാമദ്രോഹി ..നിനക്കുള്ള പണി ഇപ്പോള്‍ തരാം "
അടുത്ത് നിന്ന പ്രീ ഡിഗ്രീ പയ്യനെ ഞാന്‍ വിളിച്ചു .കവര്‍ നീട്ടി ആജ്ഞാപിച്ചു ..."പോയി ..ഈ രക്ത ഹാരം സഖാവിന് ചാര്‍ത്തൂ".അവന്‍ മാലയുമായി സഖാവിന്റെ അടുത്തെത്തി.സഖാവ് ആദ്യം മാലയിലേക്കും പിന്നെ എന്റെ മുഖത്തേക്കും നോക്കി ..പാടില്ല ..പാടില്ല എന്ന് പതുക്കെ തല ആട്ടി കാണിച്ചു .ഞാന്‍ കണ്ട ഭാവം നടിച്ചില്ല .പയ്യന്‍ മാലയുമായി നില്‍ക്കുകയാണ് ...അടുത്തുനിന്ന മറ്റാരോ ആ ദൌത്യം ഭംഗിയായി നിര്‍വഹിച്ചു . പിടലിയില്‍ ചൊറിയന്‍ പുഴുവിനെ ഇട്ടതു പോലെ സഖാവ് പുളഞ്ഞു ...ആത്മ സംതൃപ്തിയോടെ ഞാന്‍ ഹോസ്ടളിലേക്ക് മടങ്ങി .
വൈകിട്ട് ആളെത്തി ...ഷര്‍ട്ട് മൂലയിലേക്ക് വലിച്ചെറിഞ്ഞു . പോക്കറ്റില്‍ നിന്നും പൈന്റ് കുപ്പി പോലെ എന്തോ ഒന്ന് മേശപ്പുറത്ത് വച്ചു ......"DETTOL ". ഒന്നും മിണ്ടാതെ കുളിക്കാന്‍ കയറി . തലേന്ന് വാങ്ങിയ" Rexona " സോപ്പ് ,ജെംസ് മിട്ടായിയുടെ പരുവമാകുന്നതു വരെ നീരാട്ട് തുടര്‍ന്നു. ശേഷം തോര്‍ത്തുടുത്ത് അടുത്തെത്തി പറഞ്ഞു
" ഇതിലും ഭേദം നീ എനിക്കൊരു ചാളമാല നല്‍കുകയായിരുന്നു "
പക്ഷെ അത് കേട്ടഭാവം നടിക്കാതെ ഞാന്‍ പാട്ടുപാടുകയായിരുന്നു
" ഇവിടെ കാറ്റിനു സുഗന്ധം ....ഇതിലെ പോയതു വസന്തം ....."

(If You Enjoyed This Post,Please Take 5 Seconds To Share It)
ഹഹഹഹ സമ്പവം രസായി
ReplyDeleteചാള മാല
നന്ദി സുഹൃത്തെ ...വീണ്ടും ഗഫൂറിന്റെ ബ്ലോഗം സന്ദര്‍ശിക്കുക
Deleteഹ ഹ ഹ ഉദ്രന്
Deleteഎന്റെ കലാലയ സമര ങ്ങള്‍ ഓര്‍മവന്നു...
ReplyDeleteകലാലയ ജീവിതത്തോളം മനോഹരമായി മീറ്റെന്താനുള്ളത് ...അല്ലെ ?
ReplyDeletehahaha :)
ReplyDeletethank you
Deleteവല്ലാതെ രസിപ്പിച്ചു .സന്തോഷം. മറക്കാനാവാത്ത ഇത്തരം ഓര്‍മ്മകള്‍ എന്നിലുമുണ്ട് ധാരാളം . ഇന്നത്തെ ആദ്യവായന, നല്ലൊരു വായന . നന്ദി സുഹൃത്തെ.......
ReplyDeleteമൊയ്തീന്‍ ...താങ്കളും കലാലയ ജീവിതത്തിലെ വില്ലന്‍ ആയിരുന്നു എന്ന് തോന്നുന്നല്ലോ ?
Deleteഇത് ഭയങ്കരസംഭവായിറ്റിണ്ട് മച്ചു....
ReplyDeleteഇതൊന്നുമല്ല മച്ചമ്പി ...ഗീസ്വാന്‍ ഡയറി ഒന്ന് എഴുതിക്കഴിയട്ടെ ....
Deleteഅണ്ണാ..കിടു തന്നെ ...
ReplyDeleteമച്ചമ്പി ...താങ്ക്സ്
Deleteഗഫൂര്‍ കാ ദോസ്ത് .. ഇത് കിടിലം തന്നെ... എന്റെ favourite blog ഇപ്പോള്‍ ഇതാണ്... നന്ദി
ReplyDeleteനന്ദി ..സിറാജ്
Deleteexcellent work . i appreciate your talent . but i think that you a focessing mainly on thriller type, iam not saying it is bad ,but you have an excellent skill on contemporary writing
ReplyDeletewater man
Thank you Water Man.
Deletechettay, sambavam kalaki.... kidu sadhanam thanne....
ReplyDeleteവീണ്ടും വരണം ..കേട്ടോ
Deleteപൊന്നോഓഒ കലക്കി, നിങ്ങള്‍ പുലി തന്ന കേട്ടാ... ഭു ഹു ഹു ഹു ഹ ഹ ....
ReplyDeletekollam mashe...rasichu....:)
ReplyDeleteഹഹ.. ഞാന്‍ കലാലയ സമരങ്ങള്‍ക്കും രാഷ്ട്രീയത്തിനും എതിരായിരുന്നു.. ഇത് വായിച്ചപ്പോള്‍ ഒരു സമരം വിളിക്കാന്‍ ഒരു ഫൂതി... :)
ReplyDeleteഗഫൂര്‍ കാ ദോസ്ത്, ഈ വായന എന്റെ ജോലിയുടെ സമ്മര്‍ദ്ദത്തില്‍ ഒന്ന് മനസൊന്നു തണുപ്പിച്ചു ഹ ha..
ReplyDeleteഅല്ല പ്പ മ്മക്കൊരു സമരങ്ങ്ട് ആയാലോ ?
കിടിലാപ്പി തന്നേണ് ട്ടാ.... ആശംസ
(പിന്നെ കാലിഫോര്‍നിയക്ക് അടുത്ത ഉരു പോകുമ്പോ എന്റെ കാര്യം മറക്കല്ലേ ട്ടാ... )
മാറുന്ന ലോകം..മാറ്റം കൊതിക്കുന്ന വിദ്ധ്യാര്‍ത്തി ജീവിതവും...ആയുധമെടുക്കുന്നവനും എടുപ്പിക്കുന്നവരുമറിയുന്നില്ല തങ്ങള്‍ എന്തിനു വേണ്ടിയാണ് ഇതെല്ലാം ചെയ്തു കൂട്ടുന്നതെന്ന്..
ReplyDeleteHe he he he he he he......chiri nirthan pattunnilla...Excellent.....read more and more and more.........
ReplyDeleteRocksssssssssssss................. no words........... kure chirichu........
ReplyDelete