### അനുവാദം കൂടാതെ കഥകളുടെ പകര്‍പ്പെടുക്കരുതെന്നും ദുരുപയോഗം ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നു ###

Tuesday, November 19, 2013

"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി"-ഗ്രീൻ ബുക്സ് പുറത്തിറക്കി

പ്രിയ സുഹൃത്തുക്കളേ ,
      നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്‌സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" എന്നൊരു ഒരു നോവൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നു. അറുപത്തിയേഴ്‌ വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോൾഫ് ഹിറ്റ്‌ലറെ" ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് മുൻപോട്ട് പോകണം എന്ന ഓർമ്മപ്പെടുത്തൽ പോലും അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് ബെർക്ക്നവ് കലാപം ഉൾപ്പെടെയുള്ള ചരിത്ര നിഗൂഡതകളെ ഗവേഷണബുദ്ധിയോടെ സമീപിക്കുവാനും ഈ അന്വേഷണാത്മക ചരിത്രാഖ്യായിക പൂർത്തിയാക്കുവാനും ധൈര്യം പകർന്നത് പ്രിയ ചങ്ങാതിമാർ ഓരോരുത്തരം നൽകിയ നിസ്സീമമായ പ്രചോദനമാണ്‌. 
    

    മലയാളത്തിലെ പ്രമുഖ പ്രസാധകരായ ഗ്രീൻ ബുക്സ് "ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി" പ്രസിദ്ധീകരിച്ച വിവരം ഏവരേയും സസന്തോഷം അറിയിക്കുന്നു.

(പുസ്തകവിചാരം-നവംബർ 2013) 

  ഗ്രീൻ ബുക്സിന്റെ വെബ്‌ സൈറ്റിൽ നിന്നും ഓണ്‍ലൈനായി  പുസ്തകം വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 


        എല്ലാ ചങ്ങാതിമാരോടും ഒരിക്കൽക്കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിർത്തുന്നു.
                                                                                          സസ്നേഹം 
                                                                                     അരുണ്‍ ആർഷ     


27 comments:

  1. എല്ലാവിധ ആശംസകളും. ബ്ലോഗില്‍ വായിച്ചു കഴിഞ്ഞത് :) .ഇനി പുസ്തകം വാങ്ങി ഇടവേള ഇല്ലാതെ വായിക്കണം.

    ReplyDelete
  2. ഒരായിരം, അല്ല ആയിരമായിരം ഭാവുകങ്ങൾ ചേട്ടാ.. പുസ്തകം വില്പനയിലും സകല സീമകളും ലങ്കിച്ച്‌ മുന്നേറട്ടെ എന്ന് ഹൃദയം തൊട്ടു ആശംസിക്കുന്നു.. ഒരുപാട് കൃതികൾ വിരിയട്ടെ.. :)

    ReplyDelete
  3. വിജയങ്ങള്‍ ആശംസിക്കുന്നു.

    ReplyDelete
  4. ഹൃദയംനിറഞ്ഞ ആശംസകള്‍
    "ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി" പുസ്തകമാക്കുന്നു എന്നറിഞ്ഞതില്‍
    വളരെയധികം സന്തോഷിക്കുന്നു.
    എനിക്ക് ബ്ലോഗ് വഴി വായിക്കാന്‍ കഴിഞ്ഞ വ്യത്യസ്തത നിറഞ്ഞ ഈ നോവല്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തുമെന്നുള്ളത് ഉറപ്പാണ്.
    എല്ലാം നന്മകളും നേര്‍ന്നുകൊണ്ട്,
    വായനക്കാരിലേയ്ക്ക്

    ReplyDelete
  5. വിജയാശംസകള്‍. പുസ്തകം വാങ്ങുന്നുണ്ട് ജനുവരിയില്‍ നാട്ടിലെത്തുമ്പോള്‍

    ReplyDelete
  6. എല്ലാ വിജയാശംസകളും....

    ReplyDelete
  7. ഇനിയും ബുക്കുകള്‍ ഇറക്കൂ,,,,വായിക്കാന്‍ ഞങ്ങള്‍ ഉണ്ടേ,,,,

    ReplyDelete
  8. എല്ലാവിധ ആശംസകളും ..ഇത്രയും മികച്ചൊരു രചന അച്ചടി മഷി പുരണ്ടതിൽ ഒരുപാടു സന്തോഷം .

    ReplyDelete
  9. ആശംസകൾ.. നാട്ടിൽ വരുമ്പോൾ വാങ്ങിച്ചു വായിക്കാം..

    ReplyDelete
  10. വളരെയധികം സന്തോഷം.......ബ്ലോഗുകളിൽ വായിച്ച മികച്ച നോവലുകളിൽ ഒന്ന് പുസ്തകം ആക്കുന്നു എന്നുകേട്ടപ്പോൾ.. എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  11. santhosham... all the best

    ReplyDelete
  12. മാതൃഭൂമി ആഴ്ച പതിപപിൽ പര
    സ്‌യം കൺടിരുനനു.ഒരു copy വാങണം...

    ReplyDelete
  13. പുസ്തകം കയ്യിൽ ഉണ്ട് 😊

    ReplyDelete