"അലക്സീ..ഇനി അവശേഷിക്കുന്നത് രണ്ടുകാര്യങ്ങള്‍ മാത്രമാണ്.എല്ലാ മുറികളിലും കണ്ട രക്ത ഗ്രൂപ്പുകള്‍ AB+ വും O-വും.മറ്റൊന്ന് സാമുവലിന്റെ ശരീരത്തിലെ മുറിവ്.AB + സാമുവലിന്റെ തന്നെ രക്തമാണെന്ന് പോലീസിന്റെ സൈന്റിഫിക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.ആ സുഹൃത്ത്സംഗമം വിളിച്ചു കൂട്ടിയത് സാമുവല്‍ ,എല്ലാ മുറികളില്‍ നിന്നും കണ്ടെടുത്തതില്‍ സാമുവലിന്റെ രക്തവും ...സ്വാഭാവികമായും പോലീസ് സാമുവലിനെ സംശയിച്ചതില്‍ തെറ്റില്ല.
കുറച്ചു നേരത്തെ ആലോചനയ്ക്കുശേഷം ഡാന്റെ തുടര്‍ന്നു.
"ശരി...ശരി..ഇപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം തല്‍ക്കാലത്തേക്ക് മറന്നേക്കൂ.അതിലേക്ക് നമുക്ക് പിന്നീട് വരാം.ഇനി നമുക്ക് കുറ്റവാളിയെ കണ്ടെത്തുവാന്‍ ശ്രമിക്കാം .അതിനുമുന്‍പ് താങ്കളോട് ഒരു ചോദ്യം ?."
ഞാന്‍ തലയാട്ടി .
"അലക്സീ ..മുറികളില്‍ നിന്നും കണ്ടെത്തിയ O- രക്തം കുറ്റവാളിയുടെതാണെന്ന് കരുതുക.എങ്കില്‍ ഒരു കാര്യം കൂടി ഉറപ്പാണ് കൊല്ലപ്പെട്ട മൂന്നുപേരില്‍ ഒരാളുമായി കൊലയാളി മല്‍പ്പിടുത്തം നടത്തിയിട്ടുണ്ട്.അതിലേറ്റ പരുക്കാവാം ആ ചുവപ്പിന്റെ കാരണം. അതാരാണെന്ന് താങ്കള്‍ക്ക് ഊഹിക്കുവാന്‍ കഴിയുമോ?."
ഉത്തരം കണ്ടെത്താന്‍ എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല.മൂന്നു പേരില്‍ അവസാനം കൊല്ലപ്പെട്ട വ്യക്തി ബ്രിജേഷ് ആണെന്ന് ഡാന്റെ കുറച്ചു മുന്‍പ് സംശയാതീതമായി സ്ഥാപിച്ചിരുന്നു.കൂടാതെ അയാളുടെ മരണത്തിലെ വ്യത്യസ്തതയും ശ്രധേയമാണല്ലോ.ബ്രിജേഷെന്നുതന്നെ ഞാന്‍ മറുപടി നല്‍കിയപ്പോള്‍ ഡാന്റെ അത് സ്വാഗതംചെയ്തു.
"ഇപ്പോള്‍ താങ്കള്‍ ഒരു ക്രിമിനല്‍ വക്കീലിനു ചേര്‍ന്ന മറുപടി നല്‍കിയിരിക്കുന്നു.എങ്കില്‍ കുറച്ചു കാര്യങ്ങള്‍ കൂടി താങ്കള്‍ അംഗീകരിക്കേണ്ടി വരും.തന്റെ സുഹൃത്തുക്കള്‍ രണ്ടുപേരും കൊലചെയ്യപ്പെട്ടു എന്ന് മനസിലാക്കിയപ്പോഴാണ് ബ്രിജേഷ് പ്രതിയെ ആക്രമിച്ചത്. അയാളെ വിളിച്ചു വരുത്തുമ്പോള്‍ തന്റെ സുഹൃത്തുക്കളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടെന്ന് ബ്രിജേഷ് അറിഞ്ഞിരുന്നില്ല .ബ്രിജേഷ് സമര്‍ഥമായി വഞ്ചിക്കപ്പെടുകയായിരുന്നു. .കൊല്ലപ്പെട്ടവര്‍ക്ക് മുന്‍പില്‍ നമ്മള്‍ തെരയുന്ന കുറ്റവാളിയെ അവതരിപ്പിച്ചത് ബ്രിജേഷ് ആണ്.സാമുവല്‍ വഴി ഇങ്ങിനെ ഒരു സുഹൃത്ത് സംഗമം ഏര്‍പ്പടാക്കുവാനും അവിടെ തന്നെ പരിചയപ്പെടുത്തുവാനും ബ്രിജേഷിനെ ചട്ടം കെട്ടിയതും പ്രതി തന്നെയാകുവാനുള്ള സാധ്യത ഏറെയാണ് അല്ലേ?"
ആ ഒരു സാധ്യത അപ്പോള്‍ മാത്രമാണ് എന്റെ മനസിലെത്തിയത്.എന്റെ ഭാവഭേദങ്ങള്‍ ശ്രദ്ധിക്കാതെ ഡാന്റെ തുടര്‍ന്നു
. "ഇനി നമുക്ക് ബ്രിജെഷില്‍ കൂടി പ്രതിയിലേക്ക് നീങ്ങാം.കൊല്ലപ്പെട്ട മൂന്നുപേരും നമ്മുടെ കക്ഷികളും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പോസ്റ്റ് ഗ്രാജുവേഷന്‍ മുതല്‍ക്കാണ്.പഠനത്തിനുശേഷം ഈ സംഭവം നടക്കുന്ന രാത്രിവരെ ഇവര്‍ തമ്മില്‍ പരസ്പരം കണ്ടിട്ടില്ല .ആശയവിനിമയം പോലും നടത്തിയിട്ടില്ല എന്നുതന്നെ പറയാം.എന്നിട്ടും അന്ന് രാത്രിയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെങ്കില്‍ അതിനു കാരണമായ വിഷയവും വ്യക്തിയും ഇവരുടെ പോസ്റ്റ് ഗ്രാജുവേഷന്‍ കാലഘട്ടത്തില്‍ കുരുങ്ങിക്കിടക്കുന്നുണ്ട് എന്നനുമാനിക്കാം .മുന്‍പ് സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടുതന്നെ നിഗമനങ്ങള്‍ എന്നെ എത്തിച്ചത് ബ്രിജേഷിലേക്കാണ്. ഇവിടെ ഞാന്‍ ശരിക്കും കുഴഞ്ഞു.O - എന്ന രക്ത ഗ്രൂപ്പിനും കുറെ നിഗമനങ്ങള്‍ക്കും അപ്പുറത്ത് കുറ്റവാളിയിലേക്ക് വിരല്‍ ചൂണ്ടുന്ന യാതൊന്നും എന്റെ പക്കലില്ലയിരുന്നു. ഒരു രക്ത ഗ്രൂപ്പ് മാത്രം വച്ച് ലോകം മുഴുവന്‍ പ്രതിയെ തെരയുന്നത് പ്രായോഗികമല്ലെന്ന് താങ്കള്‍ മുന്‍പ് സൂചിപ്പിച്ചു.ശരിയാണ്. പക്ഷെ കോളേജില്‍ ഇവരുടെ കാലയളവില്‍ പഠിച്ചിരുന്ന എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ മാത്രം ശേഖരിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ആദ്യം ഞാന്‍ കരുതി.പത്തു രൂപ മുടക്കി അഡ്മിഷന്‍ രജിസ്ടറിന്റെ പകര്‍പ്പ് വിവരാവകാശനിയമ പ്രകാരം വാങ്ങിയപ്പോള്‍ ഞെട്ടിപ്പോയി.2400 വിദ്യാര്‍ഥികള്‍ ...അതില്‍ 115 ല്‍ അധികം O- ഗ്രൂപ്പുകാര്‍".ഡാന്റെയുടെ വിഡ്ഢിത്വത്തില്‍ എനിക്ക് ചിരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല
കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം ഡാന്റെ മറ്റൊരു ചോദ്യമാണ് എന്നോട് ചോദിച്ചത് .
"അലക്സീ...മൂന്നു മുറികളില്‍ നിന്നും O- രക്തം കണ്ടെത്തി കൂടാതെ അടുക്കളയിലും പുറത്തേക്കുള്ള വാതില്‍ പടിയിലും.കുറ്റവാളിക്ക് കടുത്ത രക്തസ്രാവം ഉണ്ടാവുന്ന തരത്തില്‍ ഒരു മുറിവ് ഉണ്ടായിക്കാണണം ..അല്ലേ?"
ഡാന്റെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായില്ലെങ്കിലും അയാള്‍ പറഞ്ഞതിനോട് ഞാന്‍ യോജിച്ചു.പോലീസിന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.അടുത്തുള്ള ആശുപത്രികളില്‍ മുറിവേറ്റ ഓ-നെഗറ്റീവു കാരന് വേണ്ടി പോലീസ് അരിച്ചു പെറുക്കിയിരുന്നു .പക്ഷെ അങ്ങനൊരാള്‍ അവിടെങ്ങും ചെന്നിരുന്നില്ല .ബോധപൂര്‍വ്വം അന്വേഷണം വഴിതെറ്റിക്കുവാന്‍ വേണ്ടി നിക്ഷേപിച്ച വ്യാജ തെളിവായാണ് പോലീസ് അതിനെ വിലയിരുത്തിയത്.ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ടാണ് ഞാന്‍ മറുപടി നല്‍കിയത് .
"ശരിയാണ് ഡാന്റെ ..അങ്ങിനെ ഒരു മുറിവ് പ്രതിക്ക് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മാരകമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.പക്ഷെ പോലീസ് സംശയിച്ചപോലെ ബോധപൂര്‍വ്വം ആ രക്തം അവിടെ നിക്ഷേപിച്ചതാണെങ്കിലോ?".
ഡാന്റെയുടെ മറുപടി രൂക്ഷമായിരുന്നു.
" അലക്സി ..ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ..താങ്കള്‍ പ്രതിഭാഗം വക്കീലാണോ അതോ പ്രോസിക്യൂഷന് വേണ്ടിയാണോ വാദിക്കുന്നത് ?...ഇങ്ങിനെ ചിന്തിക്കൂ. . അന്വേഷണം വഴി തെറ്റിക്കുവാന്‍ വേണ്ടി എന്തിനവിടെ രക്തം നിക്ഷേപിക്കണം. മറ്റൊരു രക്തസാമ്പിള്‍ നല്‍കി പോലീസിനെ കബളിപ്പിക്കാം എന്ന് ബാലിശമായി ചിന്തിക്കുന്ന ഒരാളെയാണോ നിങ്ങളുടെ പോലീസ് വിഭാവനം ചെയ്യുന്നത്?. സമീപത്തുള്ള ആശുപത്രികളില്‍ രക്ത സ്രാവത്തിന് ചികിത്സ തേടി ഒരാള്‍ എത്തിയിട്ടില്ല എന്നുകൂടി അറിഞ്ഞപ്പോള്‍ അവരത് ഉറപ്പിചു .കഷ്ടം !!!!! ."
ഞാന്‍ ഡാന്റെയോട് വിയോജിച്ചു.
"എനിക്ക് യോജിക്കുവാന്‍ കഴിയില്ല ഡാന്റെ .പ്രതിയുടെ രക്തമായിരുന്നു അതെങ്കില്‍ അയാളത് തുടച്ചു മാറ്റുവാന്‍ ശ്രമിച്ചേനെ .അതിനുള്ള സമയം അയാള്‍ക്ക് ആ രാത്രിയില്‍ ഉണ്ടായിരുന്നു ".
"വീണ്ടും ..വീണ്ടും ..വീണ്ടും നിങ്ങള്‍ വിഡ്ഢിത്തം പറയാതെ അലക്സീ .അങ്ങിനെ അയാള്‍ തുടച്ചു മാറ്റുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അയാളൊരു മൂഡനാണെന്നേ ഞാന്‍ പറയൂ .ആ രക്ത സ്രാവം അയാള്‍ക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ എവിടൊക്കെ അതിന്റെ സ്ടയിന്‍ പറ്റിയിട്ടുണ്ടെന്ന് അയാള്‍ക്കറിയില്ല.സ്വന്തം ദൃഷ്ടിയില്‍പെട്ടത് തുടച്ചു മാറ്റുകയും ശേഷിച്ചത് നിങ്ങളുടെ പോലീസ് കണ്ടെത്തുകയും ചെയ്‌താല്‍ അന്വേഷണം O- കാരനിലേക്ക് നീളും.പ്രതി O- കാരനാണെന്ന് നിസ്സാരമായി പോലിസ് ഉറപ്പിക്കും.പക്ഷെ തുടച്ചു മാറ്റാതിരുന്നാല്‍ നിങ്ങള്‍ സൂചിപ്പിച്ചപോലെ അതും ഒരു വ്യാജ തെളിവായി പരിഗണിക്കപ്പെട്ടേക്കും എന്നയാള്‍ കണക്കുകൂട്ടി.സാമുവലിന്റെ ശരീരത്തില്‍ മുറിവുണ്ടാക്കി അയാളുടെ രക്തം കൂടി മുറികളില്‍ പുരട്ടിയാലോ ? സംശയത്തിന്റെ ഒരു മുന സാമുവലിലേക്ക് കൂടി നീങ്ങും.പോരാത്തതിന് പരിപാടി സംഘടിപ്പിച്ചതും സാമുവല്‍ .നോക്കൂ നമ്മുടെ മുന്നില്‍ അവശേഷിക്കുന്ന രണ്ടു തെളിവുകള്‍ കൂടി വ്യാജമാണെന്ന് ബോധ്യപ്പെട്ടില്ലേ ?...ചെവി മോഷണവും വിരല്‍ മുറിക്കലും സാമുവലിന്റെ രക്തവും ശരീരത്തിലെ മുറിവും എല്ലാം കെട്ടിച്ചമച്ച തെളിവുകള്‍ .യാഥാര്‍ത്ഥ്യം ഒന്നുമാത്രം . വര്‍ഷങ്ങള്‍ക്കു ശേഷമുള്ള സുഹൃത്ത് സംഗമം സാമുവല്‍ വഴി ഏര്‍പ്പാടാക്കിയത് ബ്രിജേഷ് .അദ്ദേഹത്തെ വഞ്ചിച്ചുകൊണ്ട് മനു ,സാമുവല്‍ എന്നിവരെ പ്രതി കൊലപ്പെടുത്തി.അത് തിരിച്ചറിഞ്ഞ ബ്രിജേഷ് പ്രതികരിച്ചു .കൊലയാളിക്കും മുറിവേറ്റു.പക്ഷെ അയാള്‍ ബ്രിജെഷിനെ നിറയോഴിച്ചു കൊലപ്പെടുത്തി.മനു ,സാമുവല്‍ എന്നിവരുടെ പെരുവിരല്‍ മോഷ്ടിച്ചു .കാര്യങ്ങള്‍ വ്യക്തമായില്ലേ അലക്സീ ?"
"ഒരു പരിധി വരെ ..പക്ഷെ ഇപ്പോഴും ഒരു കാര്യം വ്യക്തമല്ല.O-കാരനാണ് പ്രതിയെന്നു താങ്കള്‍ പറയുന്നു. അതിലേക്കു താങ്കളെത്തിയ നിഗമനങ്ങളും ശരിതന്നെ ,പക്ഷെ സാരമായ മുറിവേറ്റ പ്രതി ഒരാശുപത്രിയിലും പോകാതെ അതിജീവിച്ചതെങ്ങിനെ എന്നത് വ്യക്തമല്ല ".
"അലക്സീ .സാരമായ മുറിവ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല .ഗുരുതരമായ രക്തസ്രാവം എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ "
എനിക്കാകെ ആശയക്കുഴപ്പം തോന്നി .ഞാനത് തുറന്നു പ്രകടിപ്പിച്ചു
"ഡാന്റെ.....താങ്കളെന്നെ ഗുരുതരമായ ആശയക്കുഴപ്പത്തിലെക്കാണ് തള്ളി വിടുന്നത് ."
"ഒരിക്കലുമല്ല അലക്സീ...കോളേജില്‍ നിന്നും ലഭിച്ച അഡ്മിഷന്‍ രജിസ്ടറിന്റെ പകര്‍പ്പ് പരിശോധിക്കൂ ".
എനിക്കുനേരെ അയാളത് നീട്ടി .മുന്‍പയാള്‍ സൂചിപ്പിച്ച പോലെ 115 ഓ- ഗ്രൂപ്പുകാര്‍ .അതില്‍ ഒന്ന് മാത്രം ചുവന്ന മഷികൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു.
"ഡാന്റെ ഇതിലൊന്ന് താങ്കള്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ടല്ലോ?."
"നമ്മുടെ ചൂണ്ടയിലെ ഇരയാണത്."
"ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ തൃപ്തനല്ല ഡാന്റെ ? താങ്കള്‍ ഇതുവരെ പറഞ്ഞതിനെല്ലാം ആധികാരികതയുണ്ടായിരുന്നു .പക്ഷെ ഇതെന്നെ നിരാശനാക്കി."
"ശരി ..ശരി ..അടയാളപ്പെടുത്തിയിരിക്കുന്നയാളുടെ പേരിനു നേരെയുള്ള റിമാര്‍ക്ക് കൂടി ശ്രദ്ധിക്കൂ ."
മെല്‍വിന്‍ എന്നെയാളുടെ പേരിനു നേരെയുള്ള റിമാര്‍ക്ക് കോളത്തില്‍ "ഹീമോഫീലിയ പേഷ്യന്റ്" എന്ന് രേഖപ്പെടുത്തിയിരുന്നു.പക്ഷെ അതിലെനിക്ക് വിശേഷിച്ച് യാതൊന്നും തോന്നിയില്ല.സ്കൂളുകളിലും കോളേജുകളിലും വിദ്യാര്‍ഥികളുടെ അസുഖ വിവരങ്ങള്‍ കൂടി അഡ്മിഷന്‍ രജിസ്ടറില്‍ രേഖപ്പെടുത്തുന്നത് സാധാരണമാണ് .അതൃപ്തി നിറഞ്ഞ എന്റെ നോട്ടം ചിരിച്ചു തള്ളിക്കൊണ്ട് ഡാന്റെ തുടര്‍ന്നു.
"ഹീമോഫീലിയ രോഗമല്ല അതിലുമുപരി വളരെ ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്.ഇത്തരക്കാരുടെ ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍ ...അത് തീരെ ചെറുതായാല്‍ പോലും കടുത്തരക്തസ്രാവം ഉണ്ടാകും.രക്തം ക്ലോട്ടു ചെയ്യുവാന്‍ ഏറെ സമയമെടുക്കും. ശരീരത്തില്‍ മുറിവുണ്ടായാല്‍ ഈ അസുഖം ബാധിച്ചവര്‍ക്ക് ഒരു ക്ളിനിക്കിന്റെയോ ഡോക്ടരുടെയോ സഹായമല്ല ആദ്യം ആവശ്യം. പ്രിവെന്റീവ് മെഡിസിന്‍ എത്രയും പെട്ടന്ന് കഴിക്കുക എന്നതുമാത്രമാണ്.ഒരു കൊലക്കളത്തില്‍ നില്‍ക്കുന്ന വ്യക്തിക്ക് ലക്ഷ്യത്തെക്കള്‍ വലുതല്ല ഗുളികകള്‍ . ലക്‌ഷ്യം പൂര്‍ത്തീകരിച്ച ശേഷമായിരിക്കാം പ്രീക്വോഷന്‍ എടുത്തിട്ടുള്ളത്.മുറിവുണ്ടായത് പിന്‍കഴുത്തിനു താഴെയാണെങ്കില്‍ വച്ച് കെട്ടുവാന്‍ പോലും കഴിയില്ല. .പ്രിയപ്പെട്ട അലക്സീ ..ചോര ഒലിപ്പിച്ചുകൊണ്ട് നടക്കുക എന്ന ഒറ്റ മാര്‍ഗ്ഗമേ അയാള്‍ക്കു മുന്നിലുള്ളൂ."
ഈ കേസ് അതിന്റെ പരിസമാപ്തിയിലേക്ക് അടുക്കുന്നതായി എനിക്ക് തോന്നി. ആ കടലാസുകള്‍ കക്ഷികള്‍ക്കുനേരെ ഞാന്‍ നീട്ടി.മെല്‍വിന്‍ എന്ന പേര് വായിച്ചതും അവരുടെ മുഖത്ത് ഒരുതരം നിരാശ പടര്‍ന്നു.കുപിതനായി ആസിഫ് ചാടിയെഴുന്നേറ്റു.
"ഇതാണോ മിസ്ടര്‍ ഡാന്റെ താങ്കളുടെ വലീയ കണ്ടുപിടുത്തം .മരിച്ചു മണ്ണോടുമണ്ണായവനാണോ താങ്കള്‍ കണ്ടെത്തിയ പ്രതി ? മിസ്ടര്‍ ഡാന്റെ ഈ കാണുന്ന മെല്‍വിന്‍ ഞങ്ങളുടെ സുഹൃത്തായിരുന്നു.പക്ഷെ അവന്‍ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു. മരണാനന്തര ചടങ്ങുകള്‍ക്ക് ഞാങ്ങളഞ്ചു പേരും പങ്കെടുത്തിരുന്നു.അവനൊരു ഹീമോഫീലിയ പേഷ്യന്റ് ആയിരുന്നു എന്നത് ശരിതന്നെ. വാഹനാപകടത്തില്‍പെട്ട് രക്തം വാര്‍ന്നാണ് മരിച്ചതും.ഒന്നുകൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ അവന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി താങ്കള്‍ക്ക് കിട്ടിയേനെ. ഇനി അവന്റെ പ്രേതമാണോ താങ്കള്‍ കണ്ടുപിടിച്ച കൊലയാളി ".
ആസിഫിന്റെ വെളിപ്പെടുത്തലില്‍ ഞാന്‍ ചൂളിപ്പോയി.പക്ഷെ ഡാന്റെയ്ക്ക് യാതൊരു ഭാവഭേദവുമില്ലായിരുന്നു . ചിരിച്ചുകൊണ്ട് തന്നെ അയാള്‍ തുടര്‍ന്നു.
"അതെ കൊലയാളി ആറിലൊരാള്‍ തന്നെ.. ആറിലൊരാള്‍ പരേതന്‍ ...പ്രിയപ്പെട്ട ആസിഫ് മെല്‍വിനാണ് കൊലയാളിയെന്ന് ഞാന്‍ പറഞ്ഞോ ..ഇല്ല ..നമ്മുടെ ചൂണ്ടയിലെ ഇര എന്ന് മാത്രമാണ് പറഞ്ഞത്.അതില്‍ കൊത്തിയത് ആരെന്നു ഞാന്‍ പറഞ്ഞു വരുന്നതേയുള്ളൂ .ഈ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതാണ്.ഇനി മുന്‍പോട്ടുള്ള പോക്കിന് അത് അനിവാര്യവുമാണ്.ഒന്ന് മാത്രം ചോദിച്ചോട്ടെ ..കൊല്ലപ്പെട്ട..അല്ല..വിരലുകള്‍ മോഷ്ടിക്കപ്പെട്ട സാമുവലും മനുവുമായി മെല്‍വിന് പ്രത്യേകിച്ച് ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു..ശരിയാണോ ?."
ഇരുവരുടെയും മുഖത്ത് ഒരവിശ്വസനീയത പടര്‍ന്നു കയറുന്നത് വ്യക്തമായും ഞാന്‍ കണ്ടു ..ആ ഭാവത്തോടെ തന്നെ നിതിന്‍ തുടര്‍ന്നു .
"ഒരു പരിധിവരെ അത് ശരിയാണ് .മെല്‍വിനുമായി കൂടുതല്‍ അടുപ്പമുണ്ടായിരുന്നത് കൊല്ലപ്പെട്ട മൂവര്‍ക്കുമായിരുന്നു ...അതല്ലാതെ കൂടുതലായി ഒന്നുമറിയില്ല"
ചിരിച്ചുകൊണ്ട് ഡാന്റെ ഇരുവശത്തേക്കും തലയാട്ടി.പൂര്‍ണ്ണ ആത്മവിശ്വാസം അയാളില്‍ പ്രകടമായിരുന്നു.
"സുഹൃത്ബന്ധമല്ല ഞാന്‍ ഉദ്ദേശിച്ചത് ...ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ ...പ്രതേകിച്ചും വീ-ഡീല്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടുള്ളത്. എന്റെ കക്ഷികള്‍ മുഖത്തോടുമുഖം നോക്കി.
"ങ്ഹാ...എനിക്കോര്‍മ്മയുണ്ട് .മെല്‍വിന്‍ അങ്ങിനെ ഒരു സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്തിരുന്നു.പിന്നീട് മറ്റു മൂവരും മെല്‍വിനൊപ്പം അവിടെ ജോലിക്കു ചേര്‍ന്നു."
കൂടുതല്‍ വ്യക്തത ഡാന്റെ ആവശ്യപ്പെട്ടപ്പോള്‍ നിതിന്‍ തുടര്‍ന്നു .
"വീ-ഡീല്‍ എന്നത് ഒരു വെബ് സൈറ്റുമായി ബന്ധപ്പെട്ട സ്ഥാപനം ആയിരുന്നു.പ്രധാനമായും ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ എന്ന് പറയാം.വില്‍ക്കുവാനുള്ള വീടുകള്‍ സ്ഥലങ്ങള്‍ ഇവയുടെ ഫോട്ടോയും വിവരണങ്ങളും വെബ്ബില്‍ നല്‍കും.വെബ്ബിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ബിസിനസില്‍ അവര്‍ കമ്മീഷന്‍ വാങ്ങും.വെബ്ബില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള വീടുകളുടെയും സ്ഥലങ്ങളുടെയും ഫോട്ടോ എടുക്കുവാന്‍ പാര്‍ട്ട് ടൈം ജോലിക്കാരെ അവരെടുത്തിരുന്നു.തരക്കേടില്ലാത്ത പോക്കറ്റ് മണി കിട്ടുമായിരുന്നതിനാല്‍ മെല്‍വിനൊപ്പം പിന്നീട് സാമുവലും മനുവും ബ്രിജെഷും ചേര്‍ന്നു.ഞങ്ങള്‍ക്ക് അതില്‍ താല്‍പ്പര്യമില്ലായിരുന്നു.അതുകൊണ്ട് അവരോടൊപ്പം ചേര്‍ന്നില്ല .പിന്നീട് വീ-ഡീല്‍ അവരുടെ പബ്ലിക് ഇഷ്യൂ ഇറക്കി. മെല്‍വിന് താല്പര്യമുണ്ടായിരുന്നതുകൊണ്ട് അതിന്റെ കുറെ ഷെയറുകള്‍ വാങ്ങി. മറ്റുള്ളവര്‍ക്ക് അതില്‍ അത്ര താല്‍പ്പര്യമില്ലായിരുന്നെങ്കിലും മെല്‍വിന്റെ നിര്‍ബന്ധ പ്രകാരം സാമുവലും മനുവും കുറച്ചു ഷെയറുകള്‍ വാങ്ങി.ഉദ്ദേശിച്ച അത്രയും വാങ്ങുവാന്‍ മെല്‍വിന് സാമ്പത്തികമായി കഴിയാതിരുന്ന സാഹചര്യത്തിലാണ് സാമുവലും മനുവും അവ വാങ്ങിയത് .സത്യത്തില്‍ മെല്‍വിന് വേണ്ടിയായിരുന്നു അവര്‍ അത് വാങ്ങിയതുതന്നെ .ഏകദേശം ഇരുപത്തഞ്ചുലക്ഷത്തോളം രൂപ അവരിരുവരും കൂടി മുടക്കിയതായാണ് എന്റെ ഓര്‍മ. ഇരുവരും ആ ഷെയറുകള്‍ മെല്‍വിന്റെ പേരിലേക്ക് പിന്നീടെപ്പോഴോ മാറ്റിയിരുന്നു.തുക തന്നു തീര്‍ക്കുമ്പോള്‍ മെല്‍വിന് അതെടുക്കുവാന്‍ സൌകര്യപ്പെടുന്ന രീതിയില്‍ ഏതോ ബാങ്കിന്റെ ലോക്കറിലായിരുന്നു അത് സൂക്ഷിച്ചിരുന്നത്.പഠന ശേഷം പലവഴിക്ക് പിരിഞ്ഞാലും മെല്‍വിന് പിന്നീട് അതെടുക്കുവാനുള്ള സൌകര്യത്തിനാണ് അന്നങ്ങിനെ ചെയ്തതെന്ന് അവര്‍ ഇടയ്ക്കെപ്പോഴോ സംസാരിച്ചതായി ഞാനോര്‍ക്കുന്നു.ഏകദേശം ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ മെല്‍വിന്‍ മരിച്ചു . പിന്നീട് ഇക്കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ല . ഇക്കാര്യത്തെക്കുറിച്ച് കൂടുതലായി എനിക്കറിയില്ല."
"താങ്കള്‍ പറഞ്ഞത് വളരെ ശരിയാണ് നിതിന്‍ .അന്ന് മെല്‍വിനെ സഹായിച്ചത് സാമുവലും മനുവും ആയിരുന്നു"കുറച്ചു നേരത്തെ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഡാന്റെ എന്നോട് സംസാരിച്ചു തുടങ്ങി ...
"അലക്സീ ഈ കേസ് നമുക്ക് അവസാനിപ്പിക്കാറായി.കാര്യങ്ങള്‍ മിക്കവാറും വ്യക്തമായിരിക്കുന്നു.മെല്‍വിനിലേക്ക് ഞാന്‍ എത്തിയതു വരെയുള്ള കാര്യങ്ങള്‍ താങ്കള്‍ക്ക് വ്യക്തമായെന്നു കരുതുന്നു "
"തീര്‍ച്ചയായും".
"തുടര്‍ന്നുള്ള അന്വേഷണത്തില്‍ മെല്‍വിന്‍ മരണമടഞ്ഞതായി അറിഞ്ഞപ്പോള്‍ എനിക്ക് വളരെ നിരാശതോന്നി. മെല്‍വിന്‍ വരെയുള്ള നിഗമനങ്ങള്‍ പൂര്‍ണ്ണമായും എന്നെ തൃപ്തിപ്പെടുത്തിയിരുന്നു.മെല്‍വിന്റെ മരണ വാര്‍ത്ത ഒന്നുകൊണ്ടുമാത്രം ആ അന്വേഷണം അവസാനിപ്പിക്കുവാന്‍ എനിക്കാവുമായിരുന്നില്ല.മെല്‍വിനെക്കുറിച്ചു കൂടുതലായി അന്വേഷിച്ചു.അലക്സീ ..സാധാരണ ഗതിയില്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ എവിടെ നിന്നുമാണ് ഏറ്റവും കൃത്യമായി ലഭിക്കുന്നത് ?."
"അടുത്തുള്ള പോലീസ് സ്ടഷനില്‍ ."
"ഹ ..ഹ .ഒരിക്കലുമല്ല അലക്സീ ..അവിടെ നിങ്ങള്‍ക്ക് ഒരാളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ മാത്രമേ ലഭിക്കുകയുള്ളൂ . പക്ഷെ റവന്യൂ റിക്കാര്‍ഡുകളില്‍ അങ്ങിനെയല്ല .തലമുറയ്ക്ക് മുന്‍പുള്ള വിവരങ്ങള്‍ വരെ അവിടെ ലഭിക്കും .കൂടുതല്‍ സമഗ്രമായും ആധികാരികമായും. ഞാന്‍ ആ വഴിയാണ് തെരഞ്ഞെടുത്തത് . വില്ലേജ് റിക്കാര്‍ഡുകള്‍ ഞാന്‍ പരിശോധിച്ചു.അവിടെ നിന്നും മെല്‍വിന്റെ ലീഗല്‍ ഹെയറിനെക്കുറിച്ചുള്ള വിവരം ലഭിച്ചു....ഒരു മെല്‍ജോ. ആദ്യം എനിക്കതില്‍ പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല .പക്ഷെ വിശദമായി പരിശോധിച്ചപ്പോള്‍ ഈ കേസിലെ നമ്മള്‍ തിരയുന്ന ബുദ്ധിരാക്ഷസനെ അവനില്‍ കണ്ടു ..മെല്‍ജോ"
"അതെങ്ങിനെ ഡാന്റെ?".എനിക്ക് ആവേശം അടക്കുവാനായില്ല
"ലീഗല്‍ ഹെയര്‍ഷിപ് സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍ ,അമ്മ,സഹോദരങ്ങള്‍ ഇവരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം രേഖപ്പെടുത്തിയിരിക്കും .കൂടാതെ എന്ത് ആവശ്യത്തിനാണ് ആ സര്‍ഫിക്കറ്റ് നല്‍കുന്നത് എന്നും .അച്ഛനമ്മമാര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു പോയതിനാല്‍ മെല്‍വിന് ഒരേ ഒരു അവകാശിയെ ഉണ്ടായിരുന്നുള്ളൂ...മെല്‍ജോ .അയാളുടെ ഇപ്പോഴത്തെ വയസ് 32 . പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മെല്‍വിന്‍ മരിക്കുമ്പോള്‍ പ്രായം ഇരുപതെന്ന് മെല്‍വിന്റെ ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ കാണുന്നു.ചുരുക്കത്തില്‍ മെല്‍വിനും മെല്‍ജോയ്ക്കും ഒരേ പ്രായം ."
" മൈ ഗോഡ് ....അവരിരുവരും ഇരട്ടകളാണെന്നോ?" .
"അതെ അലക്സീ അല്ലാതെ തരമില്ല..കൂട്ടത്തില്‍ ഒന്നുകൂടി ..ഹീമോഫീലിയ ഒരു പാരമ്പര്യ രോഗമാണ്. ഇരട്ടകളില്‍ ഒന്നിന് മാത്രം അതില്‍ നിന്നും രക്ഷപെടുവാനുള്ള സാധ്യത ഒരു ശതമാനത്തില്‍ താഴെ മാത്രം ."
"പക്ഷെ ഡാന്റെ...താങ്കള്‍ മെല്‍ജോയെ ഈ കേസുമായി എങ്ങിനെ ബന്ധിപ്പിക്കും ."
"ഞാന്‍ പറഞ്ഞു തീര്‍ന്നില്ല അലക്സീ . മെല്‍ജോ ലീഗല്‍ ഹെയര്‍ഷിപ് സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു തവണ വാങ്ങിയിട്ടുണ്ട് .ഒന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ..മറ്റൊന്ന് ഈ വര്‍ഷം ജൂലായില്‍ .ഞാന്‍ മുന്‍പ് സൂചിപ്പിച്ചല്ലോ എതാവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതെന്ന് വില്ലേജ് റിക്കോര്‍ഡുകളില്‍ പ്രത്യേകം രേഖപ്പെടുത്തും . അതുപ്രകാരം ആദ്യത്തെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് വീ-ഡീല്‍ എന്ന സ്ഥാപനത്തിന്റെ 5% ഷയറുകള്‍ മരണമടഞ്ഞ മെല്‍വിന്റെ പേരില്‍ നിന്നും ലീഗല്‍ ഹെയറായ മെല്‍ജോയുടെ പേരിലേക്ക് മാറ്റുവാന്‍ വേണ്ടിയാണ്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം മുതല്‍ വീ-ഡീലിന്റെ 5% ഷയറിന്റെ അവകാശിയും മെല്‍ജോ ആണ് . പക്ഷെ ഈ ജൂലൈ മുതല്‍ വീ-ഡീലിന്റെ 11% ഷയറുകളുടെ ഉടമയാണ് നമ്മുടെ പ്രിയങ്കരനായ മെല്‍ജോ "
" ഡാന്റെ ..എനിക്ക് കാര്യങ്ങള്‍ ഏകദേശം വ്യക്തമാകുന്നു ..ബാക്കി കൂടി പറയൂ"
" അലക്സീ..ഞാന്‍ മുന്‍പ് സൂചിപ്പിച്ച രണ്ടാമത്തെ ലീഗല്‍ ഹെയര്‍ഷിപ് സര്‍ട്ടിഫിക്കറ്റു വാങ്ങിയിരിക്കുന്നത് വീ-ഡീലുമായി ബന്ധപ്പെട്ട ആവശ്യത്തിനല്ല മറിച്ച് ആക്സിയോന്‍ എന്ന ബാങ്കിന്റെ ബാംഗളൂര്‍ ശാഖയില്‍ ഹാജരാക്കുവാനായിരുന്നു. മരണമടഞ്ഞ മെല്‍വിന് ആക്സിയോന്‍ ബാങ്കില്‍ അക്കൌന്റ് ഉണ്ടായിരുന്നു .ഒരു ജോയിന്റ് അക്കൌന്റ് ....സാമുവലിന്റെയും മനുവിന്റെയും കൂടി പേരിലുള്ള ജോയിന്റ് അക്കൌന്റ് . കൂട്ടത്തില്‍ ഒരു ലോക്കറും...ബയോ മെട്രിക് ലോക്കര്‍ .ചുരുക്കത്തില്‍ ആ ലോക്കറില്‍ നിന്നുമാണ് മെല്‍ജോയ്ക്ക് 6% കൂടി ഷയറുകളുടെ ഉടമസ്ഥാവകാശം ലഭിച്ചിട്ടുള്ളത്.ഇവിടെയാണ് കുറച്ചു മുന്‍പ് നിതിന്‍ പറഞ്ഞ കാര്യങ്ങള്‍ കൂട്ടി വായിക്കേണ്ടത്.അന്ന് സാമുവലും മനുവും അവര്‍ വാങ്ങിയ ഷയറുകള്‍ മെല്‍വിന്റെ പേരിലേക്ക് മാറ്റിയിരുന്നു. സൌത്ത് ഇന്ത്യയിലെ മുന്‍ നിരയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വീ-ഡീലിന്റെ 11% ഷയറുകള്‍ നിസ്സാരമല്ല അലക്സീ .മെല്‍ജോ യുടെ കണക്കുകൂട്ടലില്‍ അതിന്റെ വിലയേക്കാള്‍ വലുതല്ല മൂന്നു മനുഷ്യ ജീവന്‍"
"ഡാന്റെ..ഈ ലോക്കറിന്റെ പ്രാധാന്യം ഒന്നുക്കൂടി വ്യക്തമാക്കാമോ ?"
"തീര്‍ച്ചയായും..രണ്ടാമത്തെ സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ച ആക്സിയോന്‍ ബാങ്കിനെക്കുറിച്ച് ആദ്യം പറയാം .ബയോമെട്രിക് ലോക്കര്‍ സൗകര്യം നല്‍കുന്ന പ്രധാന ബാങ്ക് ഡോയിഷ് ബാങ്കും മെറിലിഞ്ചുമാണ്.മെറിലിഞ്ചിന്റെ ഏഷ്യയിലെ ഉപശാഖയായ ആക്സിയോന്‍ ബാങ്കിന്റെ ബാംഗളൂര്‍ ശാഖയില്‍ ഈ സൌകര്യമുണ്ട്.മെല്‍വിന്‍ ഉള്‍പ്പടെ കൊല്ലപ്പെട്ട സാമുവലിനും മനുവിനും ഈ ബാങ്കില്‍ ജോയിന്റ് അക്കൌന്റ് ഉണ്ടായിരുന്നു. കൂട്ടത്തില്‍ ലോക്കറും.ഇവര്‍ മൂന്നു പേര്‍ക്കും തംപ് ഇംപ്രഷന്‍ ഉപയോഗിച്ച് ഈ ലോക്കര്‍ ഉപയോഗിക്കുവാന്‍ കഴിയും .ബയോമെട്രിക് ലോക്കറുകള്‍ ഡിജിറ്റല്‍ കോഡ് ഉപയോഗിച്ചും ലോക്ക് ചെയ്യാം.മൂന്നു പേരില്‍ ആരെങ്കിലും അപ്രകാരം ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ മൂവരുടെയും തമ്പ് ഇംപ്രഷന്‍ ഉപയോഗിച്ച് മാത്രമേ പിന്നീട് ലോക്കര്‍ തുറക്കുവാന്‍ കഴിയുകയുള്ളൂ.വീ-ഡീലിന്റെ 6% ഷയറുകള്‍ സാമുവലും മനുവും മെല്‍വിന്റെ പേരില്‍ നല്‍കി .ആ റിക്കോര്‍ഡുകള്‍ ലോക്കറില്‍ വച്ചു. സാമുവലും മനുവും ഡിജിറ്റല്‍ ലോക്ക് ഉപയോഗിച്ചു എന്നു കരുതുക .എങ്കില്‍ മെല്‍വിന് മാത്രമായി തംപ് ഇംപ്രഷന്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കുവാന്‍ കഴിയില്ല.മെല്‍വിന്‍ ബാധ്യതകള്‍ തീര്‍ത്താല്‍ മറ്റിരുവര്‍ക്കും ലോകത്തിന്റെ ഏതുകോണില്‍ നിന്നും ഡിജിറ്റല്‍ ലോക്ക് ഓണ്‍ലൈന്‍ ആയി ഡീആക്ടിവേറ്റു ചെയ്യാം. ശേഷം മെല്‍വിന് സ്വന്തം തപ് ഇമ്പ്രഷന്‍ മാത്രം ഉപയോഗിച്ച് ലോക്കര്‍ തുറക്കാം.അയാളുടെ പേരിലേക്ക് കൈമാറിയ രേഖകള്‍ സ്വന്തമാക്കാം. അതുതന്നെയാവാം ഇങ്ങിനെ ഒരു സംവിധാനം അവര്‍ ഉപയോഗിച്ചതിന്റെ കാരണവും.മെല്‍വിന്‍ മരണമടഞ്ഞ സാഹചര്യത്തില്‍ തുടര്‍ന്നുള്ള അവകാശം സഹോദരന്‍ മെല്‍ജോയ്ക്കാണ്.പക്ഷെ ആ ലോക്കര്‍ തുറക്കുവാനും അതിലെ രേഖകള്‍ സ്വന്തമാക്കുവാനും മെല്‍ജോയ്ക്ക് മുന്നില്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ .സാമുവലിനും മനുവിനും കൊടുക്കുവാനുള്ള തുക നല്‍കുക."
"പക്ഷെ..... ഡാന്റെ പലിശ കൂടി കണക്കാക്കിയാല്‍ പോലും അത് മുപ്പതു ലക്ഷത്തില്‍ താഴെയെ ഉള്ളൂ .ആ തുകയ്ക്കുവേണ്ടി ഇത്രയും റിസ്ക് എടുക്കേണ്ട കാര്യമുണ്ടോ ?."
"തീര്‍ച്ചയായും ഉണ്ട് . ഇവിടെ നമ്മള്‍ കാണേണ്ട പ്രധാനവസ്തുത ഷയറുകളുടെ ഇന്നത്തെ വിലയാണ് . മെല്‍വിനെ സഹായിക്കുവാന്‍ സാമുവലും മനുവും അന്ന് മുടക്കിയ തുകയുടെ നൂറ് ഇരട്ടിയിലധികം വില ആ ഷയറുകള്‍ക്ക് ഇന്നുണ്ട്. അതെക്കുറിച്ച് സാമുവലിനും മനുവിനും അറിവുണ്ടെങ്കില്‍ മുപ്പതു ലക്ഷം രൂപയ്ക്ക് ഒരു ഡീല്‍ അവര്‍ സമ്മതിക്കുമോ എന്ന് മെല്‍ജോ ഭയന്നിരിക്കും.ഒരു പക്ഷെ അവര്‍ സമ്മതിച്ചു കാണില്ല എന്നുതന്നെ കരുതുക.ലോക്കറിലെ രേഖകള്‍ പുറത്തു വരാത്തിടത്തോളം കാലം വീ-ഡീലിന്റെ ആ 6% ഷയറുകളുടെ ഉടമസ്ഥര്‍ സാമുവലും മനുവും മാത്രമാണ്.കൊല്ലപ്പെട്ടവരും ബിസിനസ്സുകാരാണെന്ന വസ്തുത മറക്കരുത്.സുഹൃത്തിനോടുള്ള താല്പര്യം സഹോദരനോട് കാണണമെന്നില്ല.അതുകൊണ്ടുതന്നെ അവര്‍ ഒരു വിലപേശല്‍ നടത്തുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരു മദ്ധ്യസ്ഥന്റെ നേതൃത്വത്തില്‍ അന്ന് രാത്രി നടന്നത് ഒരു അനുരഞ്ജന ചര്‍ച്ച ആയിരുന്നിരിക്കാം .അങ്ങിനെയെങ്കില്‍ ആ മധ്യസ്ഥന്‍ ബ്രിജേഷ് അല്ലാതെ മറ്റാരുമാകുവാന്‍ തരമില്ല.പക്ഷെ ആ ചര്‍ച്ചയിലൂടെ മെല്‍ജോ ലക്‌ഷ്യം വച്ചത് ലോക്കര്‍ തുറക്കുവാനുള്ള ജീവനുള്ള താക്കോലുകള്‍ മാത്രമായിരുന്നു...രണ്ടു പെരുവിരലുകള്‍ ..അതയാള്‍ സമര്‍ഥമായി നേടി .അലക്സീ എന്റെ അന്വേഷണം ഇവിടെ പൂര്‍ണ്ണമാവുകയാണ് . കൊല നടന്ന സ്ഥലമോ , സാക്ഷികളോ ഒന്നുമില്ലാതെ നിഗമനങ്ങളില്‍ കൂടി മാത്രമാണ് ഈ കേസിനെ ഞാന്‍ സമീപിച്ചത്. ആ നിഗമനങ്ങളില്‍ ഒരുപക്ഷെ ചെറീയ പാളിച്ചകള്‍ ഉണ്ടായിക്കാണില്ല എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല .പക്ഷെ ഒന്നുറപ്പാണ് മുടി ഇടത്തോട്ടോ വലത്തോട്ടോ ചീകിയാലും മുഖം മാറുന്നില്ല.താങ്കളെപ്പോലെയുള്ള ഒരു ക്രിമിനല്‍ ലോയറോട് ഈ കേസിന്റെ നിയമ വശങ്ങള്‍ വിശദീകരിക്കേണ്ട ആവശ്യമില്ല .എങ്കിലും ഞാന്‍ വാങ്ങുന്ന ഫീസ് വളരെ കൂടുതലാണെന്ന് പൊതുവേ അഭിപ്രായം ഉള്ളതുകൊണ്ട് അതുകൂടി വ്യക്തമാക്കാം ."
ഡാന്റെയില്‍ നിന്നും ഞാനത് പ്രതീക്ഷിച്ചിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.
"നമ്മുടെ കക്ഷികള്‍ നിരപരാധികളാണെന്ന് തെളിയിക്കുവാന്‍ ശക്തമായ മൂന്നു തെളിവുകള്‍ ഞാന്‍ നല്‍കാം . .ഒന്ന് ...കൊല്ലപ്പെട്ട സാമുവല്‍ മനു എന്നിവരുടെ കൂടി പേരിലുള്ള ബയോമെട്രിക് ലോക്കര്‍ അവര്‍ കൊല്ലപ്പെട്ടതിനു ശേഷം തുറന്നിട്ടുള്ളത് അവരുടെ തംപ് ഇംപ്രഷന്‍ ഉപയോഗിച്ച് തന്നെയാണ്.മെല്‍വിന്റെ നിയമപരമായ അവകാശിയായ സഹോദരന്‍ മെല്‍ജോയ്ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ കാരണം അയാള്‍ മാത്രമാണ് ലോക്കറിന്റെ ശേഷിക്കുന്ന ഏക അവകാശി.രണ്ട്..അന്ന് കൊലപാതകം നടന്നതിന്റെ തൊട്ടടുത്ത ദിവസം മെല്‍ജോ കരിപ്പൂരില്‍ നിന്നും ബാംഗളൂരിന് ഫ്ലൈറ്റില്‍ യാത്ര ചെയ്തിരുന്നു .അതിനുള്ള തെളിവുകള്‍ താങ്കള്‍ ഇപ്പോഴേ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു .ലോക്കര്‍ തുറന്നിട്ടുള്ള സാഹചര്യത്തില്‍ അയാളുടെ പക്കല്‍ മോഷ്ടിക്കപ്പെട്ട വിരലുകള്‍ ഉണ്ടായിരുന്നു എന്ന് താങ്കള്‍ക്ക് കോടതിയെ ബോധ്യപ്പെടുത്തുവാന്‍ തീര്‍ച്ചയായും കഴിയും. ഈ കേസില്‍ ഒരു പുനരന്വേഷണത്തിന് ഉത്തരവിടാതിരിക്കുവാന്‍ കോടതിക്ക് കഴിയില്ല.നമ്മുടെ കണ്ടെത്തലുകളില്‍ കൂടി പോലീസ് നീങ്ങുമ്പോള്‍ ബുദ്ധിമാനായ കൊലയാളിക്ക് കുറ്റസമ്മതം
നടത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല."
" സമ്മതിച്ചിരിക്കുന്നു ഡാന്റെ ..ചില സംശയങ്ങള്‍ ചോദിച്ചോട്ടെ ..6% ഷയറുകളുടെ അവകാശം സിദ്ധിച്ച രേഖകള്‍ ലോക്കറില്‍ നിന്നല്ല ലഭിച്ചത് എന്ന് മെല്‍ജോ സമര്‍ഥിച്ചാലോ?."
"ഉറപ്പായും അയാള്‍ അതുതന്നെ ചെയ്യും ..പക്ഷെ അലക്സീ ..അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല . കൊല്ലപ്പെട്ട സാമുവല്‍ ,മനു എന്നിവരുടെ കൂടി പേരിലുള്ള ബയോമെട്രിക് ലോക്കറുകള്‍ മെല്‍ജോ തുറന്നു എന്നതാണ് നമ്മള്‍ മുന്‍പോട്ടുവയ്ക്കുന്ന പ്രധാന തെളിവ് .കൂടാതെ അയാളുടെ വിമാന യാത്രയും . സപ്ലിമെന്ററി എവിഡന്‍സായി ഹീമോഫീലിയ എന്ന രോഗവും O - രക്തക്കറയും .എന്താ നമ്മുടെ കക്ഷികളെ രക്ഷിക്കുവാന്‍ ഇത്രയും തെളിവുകള്‍ പോരേ?"
"ധാരാളം ..ഡാന്റെ ..തുടക്കം മുതല്‍ ചോദിക്കണം എന്ന് കരുതിയ ഒരു കാര്യം കൂടി ... വിരലുകളുമായി മെല്‍ജോ മടങ്ങിയത് ഫ്ലൈറ്റില്‍ ആണെന്ന് താങ്കള്‍ എങ്ങിനെ ഉറപ്പിച്ചു .?"
"അലക്സീ ..മുറിച്ചു മാറ്റിയ വിരലുകള്‍ ഐസ് ക്യൂബ് ഉപയോഗിച്ച് സൂക്ഷിച്ചാല്‍ പോലും മണിക്കൂറുകള്‍ക്കു ശേഷം ചുരുങ്ങി തുടങ്ങും.അങ്ങിനെ സംഭവിച്ചാല്‍ ആ വിരലിന്റെ ഇംപ്രഷന്‍ ലോക്കര്‍ സ്വീകരിക്കില്ല.മുറിച്ചു മാറ്റി മണിക്കൂറുകള്‍ക്കുള്ളില്‍ ബാംഗളൂരില്‍ എത്തി അത് ഉപയോഗിക്കുവാന്‍ മെല്‍ജോയ്ക്ക് കഴിഞ്ഞെങ്കില്‍ ആ വേഗത നല്‍കുന്ന ഏക യാത്രാമാധ്യമം ഫ്ലൈറ്റ് അല്ലാതെ മറ്റെന്താണ്.."
വിജയം ഉറപ്പാക്കിയ കേസില്‍ ആഘോഷം അവിടെവച്ചു തന്നെ ഞങ്ങള്‍ തുടങ്ങി.സ്മിര്‍നോഫിന്റെ അടുത്ത ബോട്ടില്‍ സിപ്പ് സിപ്പായി ഡാന്റെ ആസ്വദിച്ചപ്പോള്‍ ഞാനും ആസിഫും നിതിനും ഒറ്റവലിക്കതു തീര്‍ത്തു.(തല്‍ക്കാലം അവസാനിച്ചു)
മുന്‍ പേജിലേക്ക്
(If You Enjoyed This Story,Please Take 5 Seconds To Share It)
കഥയെക്കുറിച്ചുള്ള അഭിപ്രായം കൂട്ടുകാര്‍ അറിയിക്കുമെന്ന പ്രതീക്ഷയോടെ .....
ReplyDeletewow.... oru filmnu pattiya story thanne undu... ingane adhikarikamayi ngane oro sambhavangalum kanikkan sadhikkunnu...
DeleteVery good story !
DeleteThakarppan
DeleteHoo... Ottavalikku theerkenda dhayiru nnuu.... , Gambeeram..!!
ReplyDeleteThank you Nisar
Deleteഅരുണ്‍.. നന്നായിട്ടുണ്ട്... പുതിയ post_കള്‍ക്കായി കാത്തിരിക്കുന്നു ... keep updating.... thanks..
ReplyDeleteThank you Siraj
Deleteവെറുതെ ഒരു “നന്നായിട്ടുണ്ട്” മാത്രം പോരാ ഈ കഥയ്ക്ക് എന്നാണെന്റെ അഭിപ്രായം. ബുദ്ധിയുപയോഗിച്ച് രചിച്ച കഥ. നന്നായി വര്‍ക്ക് ചെയ്ത്, ആവശ്യമായ വിവരങ്ങളും ശേഖരിച്ച് വളരെ രസകരവും ഇന്‍ഫോര്‍മേറ്റീവും ആയിട്ട് എഴുതി. ഒരു ലൂപ് ഹോളും ഇട്ടിട്ടില്ല. സാധാരണ കുറ്റാന്വേഷണകഥകളിലെല്ലാം യുക്തിയെ പരിഹസിക്കുന്ന ലൂപ് ഹോളുകള്‍ കാണാറുണ്ട്. ഇത് അവയൊക്കെ ഒഴിവാക്കിയ ഒരു കഥയായിരുന്നു. ആശംസകള്‍
ReplyDeleteഈ കഥയ്ക്കുവേണ്ടി അല്‍പ്പം ബുദ്ധിമുട്ടി എന്നത് ശരിയാണ് അജിത് ...എങ്കിലും പൂര്‍ത്തിയാക്കിയപ്പോള്‍ സന്തോഷമുണ്ട് .
Deleteലോക്കല്‍ "ഡോയല്‍" കഥ ഗംഭീരം .എല്ലാവിധ ഭാവുകങ്ങളും
ReplyDeleteഹ..ഹ .ലോക്കല്‍ ഡോയല്‍ ...ആ പ്രയോഗം കൊള്ളാം
DeleteReally a fantastic nail biting finish
ReplyDeleteintelligently written
congrats and all the best wishes
Thank you Parvathy
Deleteതീര്‍ച്ചയായും ഡാന്റേ അഭിനവ ഹോംസാണ്...അടച്ചിട്ട മുറികളിലിരുന്ന സമസ്യകളുടെ കുരുക്കഴിക്കുന്ന ഷെര്‍ലക് ഹോംസ്..അഭിനന്ദനങ്ങള്‍ കഥാകാരാ...
ReplyDeleteബ്ലോഗ് വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്നു ..ശ്രീക്കുട്ടാ ...വീണ്ടും വരണം
DeleteCongrats, and we expect more such thrillers from you.
ReplyDeleteI try my level best...thank you friend
Deleteഉള്ളത് പറയണമല്ലോ.... ഗംഭീരമായിരുന്നു കേട്ടോ.... കേരള ആര്‍തര്‍ കോനന്‍ ദയാല്‍ എന്ന് ഞാന്‍ താങ്കളെ വിശേഷിപ്പിക്കുന്നു.. മനോഹരമായി എഴുതിയിരിക്കുന്നു... തുടക്കം മുതല്‍ ഒടുക്കം വരെയും ആ സസ്പെന്‍സ് കൊണ്ട് പോകാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്... കുറെ നാളുകള്‍ക്ക് ശേഷമാണു നല്ലയൊരു ക്രൈം ത്രില്ലര്‍ വായിക്കുന്നത്... .. അഭിനന്ദനങള്‍ ....തുടരുക ...
ReplyDeleteഹുസൈന്‍ ..ഈ കഥ പൂര്‍ത്തിയാക്കുവാന്‍ കുറച്ചു കഷ്ടപ്പെട്ടെങ്കിലും , കൂട്ടുകാര്‍ക്ക് ഇത് ഇഷ്ടമായി എന്നറിഞ്ഞപ്പോള്‍ ഏറെ സന്തോഷമുണ്ട് . തീര്‍ച്ചയായും കഥകളുമായി ഗഫൂര്‍ ഇനിയും വരും .
DeleteExcellent work.
ReplyDeleteThank you Friend
Deleteവളരെ നന്നായിരിക്കുന്നു.
ReplyDeleteകുറ്റാന്വേഷണത്തിന്‍റെ ഓരോ ചുവടുവയ്പും,നിഗമനങ്ങളും ശ്രദ്ധാപൂര്‍വമായിരുന്നു.
ആശംസകള്‍
Thank you Sir
Deleteവായിച്ചു പോകാൻ രസമുണ്ടായിരുന്നു
ReplyDeleteചില ലൂപ്പ്‌ഹോളുകളുകൾ ശ്രദ്ധയിൽ പെട്ടു..പറയട്ടെ?
കൊലപാതകം നടക്കുന്നത് രാത്രി 12 നും 2നും ഇടയിലാണ്.
കൊലപാതകം കഴിഞ്ഞ് അപ്പോൾ തന്നെ പ്ലാസ്റ്റിക് കവറിൽ ഐസ് ഇട്ട് വിയരലുകളുമായി നേരെ (വെളുപ്പിനെ) അയർപോർട്ടിൽ പോവുക..ഡൊമസ്റ്റിക്ക് ഫ്ല്യ്റ്റിൽ പോവുക..എപ്പോഴാവും ബാംഗ്ലൂരിൽ എത്തുക?
തിരക്ക് പിടിച്ച് കൊലപാതകം നടത്തുന്നതിനിടയിൽ ചെവി മുറിച്ചെടുക്കാൻ മെനക്കെടുമോ?
ബാങ്കിൽ മൂന്നു പേരില്ലാതെ ലോക്കറിന്റെ അടുത്ത് പോകാൻ സമ്മതിക്കുമോ?
അവർ രെജിസ്റ്ററിൽ ഒപ്പിടണ്ടെ?
ബാങ്കിൽ നേരിട്ട് ചെന്ന് (വെളുപ്പിനെ) ലോക്കറിൽ നിന്നെടുക്കാൻ .. അതു കുറച്ച് കടന്നതല്ലേ? ചോദിക്കാനും പറയാനും അവിടെ ആരുമില്ലേ?
കോളേജിൽ അഡ്മിഷൻ റെജിസ്റ്ററിന്റെ പകർപ്പ് കിട്ടുക ..അതിൽ ഹീമോഫീലിയ പേഷ്യന്റ് എന്നെഴുതിയിരിക്കുക ..ഇതും അസ്വാഭാവികമായി തോന്നി.
ഈ കൊലയാളി മരിച്ചു കൊണ്ടിരിക്കുന്ന ഒരു പേഷ്യന്റല്ലേ?..അയാളുടെ ഇരട്ട സഹോദരനും ഒരു ഹീമോഫീലിയ പേഷ്യന്റ് ആണെന്നു പറയുന്നു..12 വർഷങ്ങൾ ഒരു ഹീമോഫീയ പേഷ്യന്റ് ജീവിക്കുമോ എന്നതും സംശയമാണ്..
മറ്റൊന്ന്..
തോക്ക്..അതും സൈലൻസർ ഉപയോഗിച്ച്..കൂടാതെ സൈ
യനഡും.. ഇതൊക്കെ ഒരാൾക്ക് സംഘടിപ്പിക്കുക എന്നത് കടുപ്പമാണ്. (പോലീസുകാർക്ക് കൂടി സൈലൻസർ ഉള്ള തോക്കുണ്ടോ എന്ന് സംശയമാണ്).
പ്രിയപ്പെട്ട സാബു ..കഥ വായിക്കുകയും കമെന്റ് രേഖപ്പെടുത്തുകയും ചെയ്തതില്‍ ആത്മാര്‍ഥമായ നന്ദി രേഖപ്പെടുത്തുന്നു.താങ്കള്‍ സൂചിപ്പിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത നല്‍കുവാന്‍ ഞാന്‍ ശ്രമിക്കാം .
Deleteവ്യക്തമായ ലക്ഷ്യത്തോടെ ഒരു പദ്ധതി നടപ്പിലാക്കുവാന്‍ എത്തുന്ന വ്യക്തി കൃത്യമായ തിരക്കഥ മുന്‍കൂട്ടി തയ്യാറാക്കും എന്നതില്‍ സംശയമില്ലല്ലോ .തന്നെയുമല്ല ഈ കഥയിലെ പ്രതി ബുദ്ധിപരമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് എന്നതും കഥയില്‍ നിന്നുതന്നെ വ്യക്തമാണ് . "മണിക്കൂറുകള്‍ക്കുള്ളില്‍ എത്തണം " എന്നതുകൊണ്ട് അതിരാവിലെ എത്തണം എന്ന് അര്‍ഥമില്ല. ക്ലോട്ടിംഗ് സമയം മുതല്‍ പതിനാലു മണിക്കൂര്‍ വരെ അതില്‍ പെടും .
(2 )ആസൂത്രിതമായി നടത്തിയ കൃത്യമാണെന്ന് കഥയില്‍ നിന്ന് തന്നെ വ്യക്തമല്ലേ.ചെവി മുറിചെടുത്തതിന്റെ കാരണം കഥയില്‍ തന്നെ പലതവണ പരാമര്‍ശിച്ചിട്ടുണ്ട് .
(3 ) മൂന്നു പേരില്ലാതെ തീര്‍ച്ചയായും ലോക്കറിന്റെ അടുത്തു പോകുവാന്‍ കഴിയും .സൂചിപ്പിച്ചല്ലോ ആ അസൌകര്യം ഒഴിവാക്കുവാനാണ് ഈ ഒരു മാര്‍ഗ്ഗം അവര്‍ സ്വീകരിച്ചതെന്ന് കഥയില്‍ വ്യക്തമാക്കിയിട്ടുണ്ട് . ബയോ -മെട്രിക് ലോക്കരിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ തന്നെയാണ് കഥയില്‍ ഉപയോഗിച്ചിട്ടുള്ളത് .രാജിസ്ടരില്‍ ഒപ്പിടുക എന്നത് മാനുവല്‍ ലോക്കറിന്റെ രീതിയാണ് . ഏറ്റവും ആധികാരികമായ തംപ് ഇമ്പ്രഷന്‍ ഉപയോഗിക്കുന്ന ബയോ -മെട്രിക് ലോക്കറില്‍ ഒപ്പ് എന്ന ഭാഗമേയില്ല. എ .ടി . എം . കൌണ്ടറില്‍ ഒപ്പിനു പ്രാധാന്യമുണ്ടോ ..അതുപോലെ .
(4)വെളുപ്പിനെ ബാങ്കില്‍ ചെന്നതായി കഥയില്‍ പരാമര്‍ശമില്ല.
(5)Right to information Act 2005 പ്രകാരം 25 വര്‍ഷത്തില്‍ താഴെയുള്ള ഏതു രേഖകളുടെയും പകര്‍പ്പ് തീര്‍ച്ചയായും ലഭിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട . കുട്ടികളുടെ രോഗ വിവരങ്ങള്‍ ഉള്‍പ്പെടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ നിര്‍ബന്ധമായും അഡ്മിഷന്‍ രജിസ്ടരില്‍ ചേര്‍ക്കണം എന്നത് Education Rules പ്രകാരം കര്‍ശനമായും തുടര്‍ന്നുവരുന്ന വ്യവസ്ഥയാണ്.
(6) ഹീമോഫീലിയ ബ്ലഡ് ക്യാന്‍സര്‍ പോലെയുള്ള ഒരു രോഗമല്ല . അതൊരു അവസ്ഥയാണ് എന്ന് വേണമെങ്കില്‍ പറയാം . മുറിവുണ്ടായാല്‍ രക്തം ക്ലോറ്റ് ചെയ്യുവാന്‍ ഏറെ സമയം എടുക്കും .പക്ഷെ ഈ രോഗം സൈലന്റ് കില്ലരോന്നുമല്ല . കൃത്യമായ മെഡിസിന്‍ എടുത്താല്‍ ബ്ലഡ് ക്ലോറ്റ് ചെയ്യും . കുട്ടികളെ സംബന്ധിച്ചിടത്തോളം മുറിവുണ്ടാകുവാന്‍ ഏറെ സാധ്യത ഉള്ളപ്പോള്‍ ഇക്കാര്യം നിര്‍ബന്ധമായും സ്കൂള്‍ / കോളേജ് റിക്കൊര്ടുകളില്‍ ചേര്‍ക്കും എന്നതില്‍ എന്ത് സംശയം .12 വര്‍ഷം ഹീമോഫീലിയ രോഗികള്‍ അതിജീവിക്കില്ല എന്നത് തെറ്റിധാരണയാണ് .
(7) ഗണ്‍ സൈലന്‍സര്‍ ആര്‍മറി ഷോപ്പുകളില്‍ ലഭുക്കുന്നതാണ് .വില അല്‍പ്പം കൂടുതല്‍ ആണെന്ന് മാത്രം . പോലീസ് സൈലന്‍സര്‍ ഉപയോഗിക്കില്ല എന്ന് കരുതരുത് ..STF, എന്‍കൌണ്ടര്‍ വിഭാഗം തുടങ്ങിയ മേഖലകളില്‍ അവരത് ഉപയോഗിക്കാറുണ്ട് .സൈനഡ് ലഭിക്കുവാന്‍ അത്രത്തോളം ബുദ്ധിമുട്ടുണ്ടെന്ന് തോന്നുന്നില്ല.
താങ്കളുടെ പരാമര്‍ശങ്ങളില്‍ തീര്‍ച്ചയായും സാംഗത്യമുണ്ട് ..തുടര്‍ന്നുള്ള കഥകളില്‍ ഞാനത് ശ്രധിക്കുന്നതായിരിക്കും ..വീണ്ടും സന്ദര്‍ശിക്കുക
കൊള്ളാം ... ത്രില്ലിംഗ് അല്ല .... ഗഫൂര്‍ സസ്നേഹത്തില്‍ കഥയുടെ ത്രെഡ് ഇട്ടപ്പോള്‍ ഇതല്ലായിരുന്നു ...... മറ്റു 3 സുഹൃത്തുക്കളും കുടി അവരുടെ കൂടെത്തന്നെയുള്ള പരേതനെ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ... അത് വായിച്ചപ്പോള്‍ വല്ലാത്ത ഒരു ആകാംഷയായിരുന്നു .... ഇത് മോശമായി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് ... അതായിരുന്നെങ്കില്‍ അവസാനം വരെ സസ്പെന്‍സ് ഉണ്ടായേനെ ..... ഇത് ഒരു ഷെര്‍ലക് ഹോം സ്റ്റൈല്‍ ആയി .... മറ്റത് ആയിരുന്നേല്‍ അത് ഗഫൂര്‍ സ്റ്റൈല്‍ ആയേനെ ..... ഗീസ്വാന്‍ ഡയറി പോലെയോ ടെമ്പരരി ഡെത്ത് പോലെയോ ഒക്കെ .....
ReplyDeleteവീണ്ടും അടുത്ത ബ്ലോഗിനായി കാത്തിരിക്കുന്നു ...
സ്നേഹത്തോടെ
ജിതിന്‍
ജിതിന്‍ ..ശരിയാണ് .സസ്നേഹത്തില്‍ ഞാന്‍ സൂചിപ്പിച്ച ത്രെഡ് മറ്റൊന്നായിരുന്നു . ആ കഥ ഞാന്‍ ഉപേക്ഷിച്ചതല്ല .അത് ചുരുക്കി എഴുതുവാന്‍ പറ്റുന്ന വിഷയമല്ല. ഇരുപതില്‍ അധികം അദ്ധ്യായങ്ങള്‍ ആ നോവലിന് ഉണ്ടാവും.അത്രയും ദൈര്‍ഘ്യമുള്ള നോവല്‍ ബ്ലോഗ്ഗില്‍ വളരെ കുറച്ചു വായനക്കാര്‍ മാത്രമേ ഫോളോ ചെയ്യുകയുള്ളൂ. തന്നെയുമല്ല പതിമൂന്നു അധ്യായങ്ങളുള്ള ഗീസ്വാന്‍ ഡയറി പൂര്‍ത്തിയാക്കുവാന്‍ അഞ്ചു മാസങ്ങളെടുത്തു . ഉദ്ദേശിച്ച കഥയ്ക്ക് അതിലും സമയം എടുക്കുവാന്‍ സാധ്യതയുണ്ട് .എങ്കിലും താമസിയാതെ തന്നെ ആ കഥ പ്രസിദ്ധീകരിക്കും.ആ ത്രഡ് താങ്കളുടെ മനസ്സില്‍ ഇപ്പോഴും ഉണ്ട് എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് .
Deleteഹീമോഫീലിയ എന്നാ രോഗം ഉള്ള ഒരാള്‍ ഈ ഇടയ്ക്കു മരിക്കുകയുണ്ടായി വീടിന്നടുത്ത് തന്നെ ..ബൈക്ക് ആക്സിഡന്റ...:(
ReplyDeleteപുള്ളിയുടെ സഹോദരനും ആ രോഗം ഉണ്ട് ...അതുകൊണ്ട് ആ വീട്ടുകാര്‍ക്ക് ഭയങ്കര സങ്കടാ അവന്‍ പുറത്ത് പോയി തിരിച്ചു വരുന്നത് വരെ ആ അമ്മ നോക്കിയിരിക്കുന്നത് കാണാം ...:((
ശരിക്കും ഓരോ കാര്യങ്ങളും പഠിച്ചിട്ട് തന്നാണ് എഴുതിയിരിക്കുന്നത് ല്ലേ ...നന്നായിരിക്കുന്നു ഗഫൂര്‍ കാ ദോസ്തിന്റെ കുറ്റാന്വേഷണ കഥ ...!!
കുറച്ചു കാര്യങ്ങള്‍ നെറ്റില്‍ പരിശോധിച്ച ശേഷമാണ് കഥ തയ്യാറാക്കിയത് .വീണ്ടും വരണം കേട്ടോ
Deleteശരിക്കും ഒരു ഷെര്‍ലക്ഹോംസ് കഥ വായിച്ചതുപോലെ തന്നെ. ലൂപ്‌ഹോള്‍സ് ഇല്ലെന്നുതന്നെ പറയാം. സാബുവിന്‍റെ സംശയങ്ങള്‍ക്ക് മറുപടി കൊടുത്തത് നന്നായി, അവ വെറും സംശയങ്ങള്‍ മാത്രമാണ്. ഇതുപോലെ ഉള്ള കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. പാരഗ്രാഫ് തിരിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ ആസ്വാദനം കൂടും.
ReplyDeleteപാരഗ്രാഫ് തിരിക്കുന്നതില്‍ പലപ്പോഴും അപാകത അറിയാതെതന്നെ സംഭവിക്കുന്നുണ്ട് . അടുത്ത പോസ്റ്റില്‍ അത് പരമാവധി ഒഴിവാക്കുവാന്‍ ശ്രമിക്കും .
Deleteപ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ വളരെ നന്നായി. എല്ലാ വിധ ഭാവുകങ്ങളും !!!!! . ഈ കഥ ലാല്‍ സംവിധാനം ചെയ്ത ഗോസ്റ്റ് ഹൌസ് ഇന്‍ സിനിമയുടെ അടുത്ത പാര്‍ട്ട് കണ്ടത് പോലെ തോന്നി. ലാലിനെ സമീപിച്ചാല്‍ ഒരു സിനിമക്കുള്ള ത്രെഡ് ആകുമെന്ന് തോന്നുന്നു.
ReplyDeleteഷാനൂ ...അതൊക്കെ നമുക്ക് സ്വപ്നം പോലും കാണുവാന്‍ പറ്റാത്ത കാര്യമല്ലേ .
Deleteചെറുപ്പത്തിൽ നെറയെ വായിച്ച ഷെർലക്ക് ഹോംസ് കഥകൾ ഒന്നുകൂടി വായിച്ച പോലുണ്ട്. Its so interesting. വളരെ നന്നായി.
ReplyDeleteഒരു സംശയം. മുറിച്ചെടുത്ത വിരലുകളുമായി എളുപ്പം ഫ്ലൈറ്റിൽ ചെക്കിംങ്ങ് ഒക്കെ കഴിഞ്ഞ് യാത്ര ചെയ്യാൻ സാധിക്കുമോ ?
പറ്റുമായിരിക്കും, സകലമാന കള്ളക്കടത്തുകളും നടത്തുന്നതല്ലേ ഫ്ലൈറ്റുകളിൽ അല്ലെ.
നക്ഷത്ര ആമകളെ വരെ കടത്തുന്നതല്ലേ ...
Deleteഹോ..ഗഫൂറണ്ണാ....ഫയങ്കരം അണ്ണാ...ഫയങ്കരം.....! ഇനിയും കൊറേ കഥകള്‍ പോരട്ടെന്നു....!
ReplyDeleteഅംജത് ...നമുക്ക് തകര്‍ത്തുകളയാം ഭായീ
Deleteവളരെ മനോഹരം....ത്രില്ലിംഗ്...പറയുവാന്‍ വാക്കുകളില്ല...പെട്ടന്ന് പറഞ്ഞു തീര്‍ക്കുന്ന കഥകള്‍ ആകുമ്പോള്‍ വായനക്കാര്‍ കൂടും
ReplyDeleteസാദിഖ് ...ശരിയാണ് .ഒറ്റ അദ്ധ്യായം കൊണ്ട് തീരുന്ന കഥകള്‍ക്കാണ് കൂടുതല്‍ വായനക്കാരെ കിട്ടാറുള്ളത്. പക്ഷെ വായനക്കാരെ കിട്ടുന്നതോടൊപ്പം തന്നെ കഥയ്ക്കും പ്രാധാന്യം കൊടുക്കേണ്ട സാഹചര്യത്തില്‍ കൂടുതല്‍ അധ്യായങ്ങളിലേക്ക് അക്ഷരങ്ങള്‍ പടരുന്നു.
Deleteവളരെ മനോഹരമായ എഴുത്ത്.അവസാന നിമിഷം വരെ ബുദ്ധി കൂര്മ്മത കൊണ്ട് വായനക്കാരെ പിടിച്ചിരുത്തുന്ന ശൈലി.എഴുത്ത് ഒരു നിമിഷത്തിന്റെ സൃഷ്ടിയല്ല , മറിച്ച് അത് പഴുതുകളില്ലാതെ ചിന്തിക്കേണ്ട ബൌദ്ധിക-കലയാണ് എന്ന് തെളിയിച്ചിരിക്കുന്നു.സ്മാര്ട്ട് എന്ന് തന്നെ പറയണം.ഇനി അതിനു മുകളില്‍ വിശേഷണങ്ങള്‍ ഉണ്ടെങ്കില്‍ അതിനും താങ്കള്‍ അര്ഹനാണ്. :)
ReplyDeleteഗഫൂറിന്റെ ലോകത്തിലെ കഥകള്‍ താങ്കള്‍ക്ക് ഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് .കഥകള്‍ നന്നാകുന്നുവെങ്കില്‍ അതിന്റെ പ്രോത്സാഹനം ഗഫൂറിന് മാത്രം അര്‍ഹതപ്പെട്ടതല്ല...പ്രോത്സാഹനം നല്‍കി കരുത്തു നല്‍കുന്ന എല്ലാ കൂട്ടുകാര്‍ക്കും കൂടിയുള്ള അനുമോദനമാണത്
Deleteതുടക്കത്തില്‍ ഇത്രയും ഗംഭീരമാകുമെന്നു പ്രതീക്ഷിച്ചില്ല ഞാന്‍... വളരെ നന്നായിരിക്കുന്നു... ബയോ മെട്രിക് ലോക്കര്‍ ഒക്കെ ഇന്ത്യയില്‍ ഉണ്ടെന്ന് അറിയുന്നതും ഇപ്പോഴാണ്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പും അതുണ്ടായിരുന്നു എന്നു കേട്ടപ്പോള്‍ ഒരു വല്ലായ്ക ഉണ്ട്ട്ടോ... മെല്‍വിന്‍ സാമുവലിന്റെയും മനുവിന്റെയും കൂടെ അന്നാണല്ലോ അങ്ങനൊന്ന് ചെയ്തു വെച്ചത്... അതെന്തോ ആകട്ടെ തികച്ചും ബുദ്ധിപരമായി തയ്യാറാക്കിയ ഈ കഥ വേഗം തീര്‍ന്നു പോയല്ലോ എന്നൊരു സങ്കടം മാത്രേയുള്ളൂ... ഇനിയും ഇതുപോലുള്ള കഥകള്‍ക്കായി കാത്തിരിക്കുന്നു..................
ReplyDeleteവളരെ നന്നായിട്ടുണ്ട് ..തുടര്‍ന്നും ഇത് പോലുള്ളവ പ്രതീക്ഷിക്കാം, അല്ലെ?
ReplyDeleteതീര്‍ച്ചയായും ശ്രീകുമാര്‍ .... "ഓഷ് വിറ്റ്സിലെ ചുവന്ന പോരാളി"എന്ന നോവല്‍ എഴുതണമെന്ന് കരുതുന്നു
Deleteഗഫൂര്‍ കാ ദോസ്ത് കലക്കീട്ടുണ്ട്,
ReplyDeleteഇതാണ് മോനെ ക്രൈം ത്രില്ലേര്‍....
ഷാനു മാഷ് പറഞ്ഞത് പോലെ,
ഇപ്പോള്‍ നമുക്ക് സ്വപ്നം കാണാന്‍ മാത്രമല്ല,
ഒരു സിനിമക്കുള്ള സ്കോപ് ഉണ്ട് കേട്ടോ ....
"ഓഷ്വിറ്റ്‌സിലെ ചുവന്ന പോരാളി "എന്ന ഒരു സാഹസത്തിനു തുനിയുകയാണ് ഗഫൂര്‍ .തീര്‍ച്ചയായും വായിക്കണം
Deleteതകര്‍ത്തു. ഷെയര്‍ ചെയ്യതെ വയ്യ. ഇനിയും എഴുതുമെന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteനന്ദി അശ്വിന്‍ ..തീര്‍ച്ചയായും വീണ്ടും എഴുതും
Deleteഞാനും ഗഫൂര്‍ക്കയുടെ ദോസ്ത് ആയി ക്കഴിഞ്ഞു
ReplyDeleteദോസ്ത് ..ആരെങ്കിലും ഇനി ചോദിച്ചാല്‍ ..ഗഫൂര്‍ കാ ദോസ്ത് എന്ന് ധൈര്യമായി പറഞ്ഞോളൂ
Deleteഞാൻ അല്പം വൈകിയാണെത്തിയത്...അല്ലേ..ഇന്നത്തെ മെയിലിൽ ആണ് ഇതിന്റെ ലിങ്ക് കണ്ടത്. ഷെർലോക്ക് ഹോസ് കഥല്ലെ കൂട്ട് പിടിച്ചുള്ള അവതരണം എനിക്കിഷ്ടമായി.സാബുവിണ്ടെ ചോദ്യങ്ങല്ക്കുള്ള മറുപടിയും ഇഷ്ടമായി..പിന്നെ ഇതുപോലുള്ള കഥകൾ ഇപ്പോൾ സിനിമക്ക് ആവശ്യമാണ്.രണ്ട് ചിത്രങ്ങൾക്ക് ശേഷം ഞാൻ താങ്കളുമായി ബന്ധപ്പെടാം...ചിലമാറ്റങ്ങളും,ചിലകൂട്ടിചേർക്കലും നടത്തിയാൽ ഇതൊരു നല്ല സിനിമാകഥക്കുള്ള ത്രെഡ് ആക്കാം..തങ്കളുടെ മറ്റ് രചനകളൂം ഞാൻ വായിച്ചിരുന്നു..ഈ നല്ല എഴുത്തന് എന്റെ നമ്സ്കാരം....അരുൺ
ReplyDeleteസര്‍ ...ഏവരുടെയും പ്രോത്സാഹനമാണ് ഗഫൂറിന്റെ പ്രചോദനം.ഈ കഥ താങ്കള്‍ക്ക് ഇഷ്ടമായി എന്നറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. മറ്റൊരു രൂപത്തില്‍ ഈ കഥയെ ആവിഷ്കരിക്കുവാനുള്ള സന്നദ്ധതയെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു
Deleteകിടു കിക്കിടു... ഇതൊരു സിനിമയാക്കിക്കൂടെ... കൊള്ളാം
Deleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ഗുഡ്
ReplyDeleteഇപ്പോഴത്തെ അന്വേഷണാത്മക സിനിമാ കഥകളെ വെല്ലും
Thankyou Friend
Deletekadayil chodyamillannu enklm chodikkanulla avasaramullad kond oru samshayam ee meljo engane,ed reedyil brijeshumayi ithra adutha souhrdam undakki....aa souhrdathiloode aanallo ayal ithra samarthamayi ayalude laskhym niravettiyad ,,,,, taankalude kadakal blog vaayikunna kurach kootukar matram aswadichal pora ennu tonunnu... pusthakangale snehikunna saadaranakkaraya aswadakavrindam tanne undennullad taankalk arivillathad allallo ,,, malayala saahithyathnu chilappo ,,,,,
ReplyDeletethankyou faisal
Deleteഗഫൂര്‍ ഇക്ക... ഒരു ഡൌട്ട്... ഞാന്‍ വായിച്ചപ്പോള്‍ വിട്ട് പോയതാണോ എന്ന് അരിയില്‍.ല്ല.... ഈ കൊല്ലപ്പെട്ടവര്‍ അവിവാഹിതര്‍ ആണോ??? അത് പോലെ തന്നെ ജോയിന്റ് അകൌണ്ട് ആകുമ്പോള്‍ തംബ് ഇമ്പ്രഷന്‍ വെച്ച് ഓപ്പണ്‍ ചെയുന്ന രീതിക്ക് ബാങ്കില്‍ എത്തിയാല്‍ അവര്‍ കൂടെ ഉള്ളവര്‍ എവിടെ എന്ന് ചോദിക്കില്ലേ??? പിന്നെ മറ്റൊരു ഡൌട്ട്... ഒരാള്‍ മരിച്ചു എന്ന രീസന്‍ കൊണ്ട് തന്നെ ബാങ്ക് മറ്റുള്ളവരുടെ അഭിപ്രായം തെടില്ലെ????
ReplyDeleteവിഘ്നേഷ്....അവര്‍ വിവാഹിതരാണോ എന്ന് കഥയില്‍ പരാമര്‍ശിച്ചിട്ടില്ല ..ശരിയാണ് .അടിസ്ഥാന കഥയില്‍ അതിനു പ്രസക്തിയുണ്ടോ എന്ന സംശയം കൊണ്ടാണ് അക്കാര്യം എഴുതാഞ്ഞത് .ബ്ലോഗ് സ്റ്റോറി അല്‍പ്പം ഫാസ്റ്റ് ആണല്ലോ .അതും ഒരു കാരണമാണ് .ജോയിന്റ് അക്കൌന്റ് ആകുമ്പോള്‍ കൂടയൂള്ളവര്‍ എവിടെ എന്ന ചോദ്യം ബയോമെട്രിക് സംവിധാനത്തില്‍ ചോദിക്കില്ല .കാരണം തംപ് ഇമ്പ്രഷന്‍ അടിസ്ഥാനമാക്കിയാണ് അത് പ്രവര്‍ത്തിക്കുന്നത് ..എ.ടി .എം .സിസ്റ്റം ഓര്‍ത്തുനോക്കൂ ..ഏറെക്കുറെ അതുപോലെ എന്ന് പറയാം .ഒരാള്‍ മരിച്ചു എന്നതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം തേടേണ്ട ആവശ്യം ഇല്ല .നിയമാനുസരണം ലീഗല്‍ ഹെയറിന് മരണപ്പെട്ട ആളിന്റെ അവകാശം ലഭിക്കും .അതില്‍ മറ്റുള്ളവരുടെ അഭിപ്രായത്തിന് പ്രസക്തി ഒട്ടും തന്നെയില്ല.നോര്‍മല്‍ ലോക്കര്‍ സംവിധാനത്തില്‍ പോലും അങ്ങിനെയാണ് .താങ്കള്‍ ചോദിച്ച കാര്യങ്ങള്‍ ഏറെ പ്രസക്തിയുള്ളതാണ് .കഥ താങ്കള്‍ ആസ്വദിച്ചു എന്ന് ഗഫൂര്‍ വിശ്വസിക്കുന്നു ..വീണ്ടും വരണം ..സ്നേഹപൂര്‍വ്വം .....
Deletekollam, ethu venamenkil cinema akkiyal nallathayirikkum, eniyum ezhuthu, neram pole vayichittu marupid ezhutham.
ReplyDeleteThank you Rajesh
DeleteGood Storry well said, i have a doubt if he has taken the finger in the flight security check will easily able to find that why you did not think about that while writing.
ReplyDeleteYah..I considered that matter too.Security check in domestic flights are not at all strict.Besides that a thump sizes less than 2cm. It can be handled easily.
Delete