പാരിസ് ...സുന്ദരമായ നഗരം .. . ലോകത്തിന്റെ തലയെടുപ്പായ ഈഫല്‍ ഗോപുരം ,വിക്തോര്‍ യുഗോയുടെ ജന്മഭൂമി.വിശേഷണങ്ങള്‍ ധാരാളമുണ്ട് പാരിസ് നഗരത്തിന്.അവിടെ ഒരു സെമിനാറില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നി .ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പാരിസ് മുഴുവനും കാണണം എന്ന ആഗ്രഹത്തോടെയാണ് എത്തിയത് .പരിപാടിയുടെ സംഘാടകര്‍ തന്നെ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തിരുന്നു .എയര്‍പോര്‍ട്ടില്‍ നിന്നും ടാക്സിയില്‍ ഹോട്ടലിലെത്തി . റിസപ്ഷനില്‍ പേരും മറ്റു വിവരങ്ങളും പറഞ്ഞു ..ചാവി നല്കിയപ്പോള് ..വെളുത്തു മെലിഞ്ഞ സുന്ദരി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കുന്നതുപോലെ തോന്നി . അവള്‍ക്കു ഒരു പുഞ്ചിരി സമ്മാനിച്ച് ഞാന്‍ ലിഫ്ടിലേക്ക് നീങ്ങി .ലഗേജുമായി മുന്പെനടന്ന ചെറുപ്പക്കാരനും ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .റൂമിലെത്തി,ലഗേജുകള്‍ അയാള്‍ മേശപ്പുറത്തു വച്ചു. ടിപ്പു നല്‍കിയെങ്കിലും വാങ്ങിയില്ല . വിസ്തരിച്ചൊന്നു കുളിച്ചു .പിന്നെ ഒരു സിഗരറ്റും കൊളുത്തി ടെലിവിഷന്‍ മുന്നിലിരുന്നു . എന്റെ ഗൈഡ് ഇതുവരെ വന്നിട്ടില്ല . അയാളില്ലാതെ പുറത്തേക്കു പോകുന്നത് അബദ്ധമാണ് .ഭാഷ അറിയില്ല ..ആള്‍ക്കാരെയും . ടി വി യിലെ വിരസമായ പ്രോഗ്രാം കണ്ടിരുന്ന് എപ്പോഴോ ഒന്നുറങ്ങി . കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് .റൂം സര്‍വീസ് ആണ് . അയാള്‍ മുറിയൊക്കെ വാക്വം ക്ലീനെര് ഉപയോഗിച്ച് വൃത്തിയാക്കി .ആ യന്ത്രത്തിന്റെ ശബ്ദം കേട്ട് ഇടക്കൊക്കെ എനിക്ക് എന്തോ ഒരു ഭയം തോന്നി .ഇന്നിനി ഗൈഡ് എത്തില്ല എന്ന് പോകുന്നതിനു മുന്‍പായി മുറി ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞൊപ്പിച്ചു .വല്ലാത്ത നിരാശയാണ് തോന്നിയത് . ഒന്നുകൂടി കുളിച്ചതിനു ശേഷം ഞാന്‍ ബാറിലേക്ക് പോയി . പാരിസില്‍ മദ്യം സുലഭമാണ് .കുറെ കുടിച്ചു ....രാത്രിയില്‍ എപ്പോഴോ മുറിയിലെത്തി .തല വിങ്ങി പെരുക്കുന്നതുപോലെ തോന്നി .ഒരു സിഗരറ്റും കൊളുത്തി കട്ടിലിലേക്ക് ചെരിഞ്ഞു .വിരല്‍ പൊള്ളിയപ്പോള്‍ ഫില്റ്റെര് ദൂരേക്കെറിഞ്ഞു . തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറക്കം വന്നില്ല .മുറിയില്‍ ഡിം ലൈറ്റ് മാത്രമേയുള്ളൂ . വല്ലാത്തൊരു എകാന്തത.. . ബാഗില്‍ നിന്നും സെമിനാറിനുള്ള ഡോകുമെന്റ്സ് കുറെ നേരം വായിച്ചു ..പക്ഷെ ശ്രദ്ധ കിട്ടുന്നില്ല . വെറുതെ മുറിയിലൊക്കെ ചുറ്റിനടന്നു . ഒരു വശത്ത് മൂലയില്‍ ഒരു തടി അലാമാര ..അത് തുറന്നു നോക്കി ...അകത്തൊന്നും ഇല്ല .ഭംഗിയായി തുടച്ചു വൃത്തിയാക്കിയിരിക്കുന്നു .അലമാരയുടെ മുകളില്‍ ഒരു നോട്ട് ബുക്കിന്റെ മൂല തള്ളിനില്‍ക്കുന്നത് പോലെ ...എടുത്തു ...കട്ടിയുള്ള ബൈണ്ടുള്ള നോട്ട് ബുക്കാണ്. ആദ്യത്തെ പേജില്‍ കുറെ കളങ്ങള്‍ അതിനുള്ളില്‍ എന്തൊക്കെയോ അക്കങ്ങളും ...വ്യക്തമായി കണ്ണ് പിടിക്കുന്നില്ല ..രണ്ടാം പേജില്‍ ഇങ്ങിനെ എഴിതിയിരുന്നു .
"The Thoery of Temporary Death "
വീണ്ടും ഞാന്‍ പേജുകള്‍ മറിച്ചു നോക്കി ..നാല് പേജുകളില്‍ വീണ്ടും എന്തോ എഴുതിയിട്ടുണ്ട് ..പക്ഷെ ഏതു ഭാഷയാണെന്ന് അറിയില്ല കുറെ കോളങ്ങളും ..അവക്കുള്ളില്‍ +,-,*തുടങ്ങിയ കുറെ ചിന്ഹ്നങ്ങളും .തലയ്ക്കു നല്ല ലഹരി തോന്നുന്നുണ്ട് . ബുക്ക് ഞാന്‍ അവിടെത്തന്നെ തിരികെ വച്ച് കട്ടിലിലേക്ക് വീണു .ഭിത്തിക്ക് സമാന്തരമായി കിടന്ന് ഇടയ്ക്കിടയ്ക്ക് കാല്‍പ്പാദം കൊണ്ട് ഭിത്തിയില്‍ ചവിട്ടി. എന്റെ കാലിലെ ചെളി ഭിത്തിയിലോക്കെ പറ്റി. ആ കാല്പ്പാടുകളില് കൃത്യമായി ചവിട്ടുവാന്‍ വീണ്ടും ശ്രമിച്ചു .ആ കുസൃതിയില്‍ ഒരു രസം തോന്നി .ഒരു കാല്‍പ്പാടു മാത്രം കുറച്ചുകൂടി മുകളിലാണ് . കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും അതിലും ചവിട്ടി .പക്ഷെ ആ പാടിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കാന്‍ എന്റെ പാദത്തിനാകുന്നില്ല.ഈ കളി കുറെ നേരം തുടര്‍ന്നു പിന്നെപ്പോഴോ മയങ്ങി ...എന്തൊക്കെയോ ചില സ്വപ്നങ്ങള്‍ മനസിലേക്ക് വന്നു.
ആരോ കട്ടിലിനഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ് .ഒരു നോട്ട് ബുക്കില്‍ പെന്‍സില്‍ കൊണ്ട് എന്തൊക്കെയോ വരയ്ക്കുന്നു .ബുക്കവിടെ മേശപ്പുറത്തു വച്ചിട്ട് എന്നോട് സംസാരിക്കുകയാണ് .അയാളുടെ മുഖംഅത്ര വ്യക്തമല്ല ...മുടി നീട്ടി വളര്‍ത്തിയിട്ടുണ്ട് .
അയാള്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല ...ഇംഗ്ലീഷും ഹിന്ദിയും മാറി മാറി പറയുന്നു .ആദ്യം അയാള്‍ ശാന്തമായാണ് സംസാരിച്ചു തുടങ്ങിയത് ..എന്നാലിപ്പോള്‍ വളരെ കുപിതനാണ് ."അവര്‍ എന്തിനാണ് അങ്ങിനെ ചെയ്തത് ........ആ ..ജനാലയില്‍ കൂടി എന്നെ വെളിയിലേക്ക് എറിഞ്ഞിരുന്നെങ്കിലും..ആ കടലാസ് കഷ്ണം പോലെ ഞാന്‍ താഴേക്കു വീഴുമായിരുന്നില്ലേ ...കൂര്‍ത്ത കമ്പികളില്‍ തറഞ്ഞു ഞാന്‍ മരിക്കുമായിരുന്നല്ലോ ? ....എന്നാല്‍ അവര്‍ അതിനനുവദിച്ചില്ല ....പകരം ഇവിടെ കെട്ടിത്തൂക്കി ....അയാള്‍ ഉറക്കെ അലറിക്കൊണ്ട് എന്റെനേരെ പാഞ്ഞുവന്നു ....കഴുത്തില്‍ കുത്തിപ്പിടിച്ചു ..... ശ്വാസം മുട്ടി ..ഞാന്‍ ഞെട്ടിയുണര്‍ന്നു ..ആകെ വിയര്‍ത്തിരിക്കുന്നു ..മദ്യത്തിന്റെ ലഹരിയും നഷ്ടപ്പെട്ടിരിക്കുന്നു ...വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ..തപ്പിത്തടഞ്ഞു ലൈറ്റ് ഓണാക്കി ...മേശപ്പുറത്തിരുന്ന ജാറില്‍ നിന്നും കുറെ വെള്ളം കുടിച്ചു ....പിടലി വേദനിക്കുന്നുണ്ട് .ആ മുറിയില്‍ എന്നെ കൂടാതെ മറ്റാരോ ഉള്ളതുപോലെ തോന്നി ...ഒരു ശവത്തിന്റെ പോലെയുള്ള മരവിച്ച ഗന്ധം മുറിയിലാകെ തളംകെട്ടി നില്ക്കുന്നു ...എന്റെ കണ്ണുകള്‍ ഭിത്തിയിലെ കാല്പാദത്തിന്റെ പാടുകളില്‍ ഉടക്കി ....
ദൈവമേ ....എന്താണിത് ഒന്നൊഴികെ എല്ലാ പാടുകളിലും വിരലുകള്‍ മുകളിലേക്ക് ....അതെല്ലാം എന്റെ കാല്‍പ്പാടുകള്‍ ...എന്നാല്‍ ഒന്ന് മാത്രം താഴേക്ക് ...ഒരാള്‍ക്കും അങ്ങിനെ ഭിത്തിയില്‍ ചവിട്ടാനാവില്ല ......അല്ല പറ്റും ...തൂങ്ങി ആടുന്ന ഒരാള്‍ മരണപ്പിടച്ചിലില്‍ ഭിത്തിയില്‍ ചവിട്ടിയാല്‍ അങ്ങിനെ പാടുവീഴും ...തല കറങ്ങുന്നതുപോലെ ....ആകെ ബുദ്ധിമുട്ട് തോന്നുന്നു ....ഒരല്പം കാറ്റ് കിട്ടുവാനായി ഞാന്‍ വലിയ ജനാല തുറന്നു ....എരിഞ്ഞു തീര്‍ന്ന സിഗരട്ട് പുറത്തേക്കെറിഞ്ഞു...താഴേക്ക് നോക്കിയപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല ....അങ്ങ് താഴെ കോണ്‍ക്രീറ്റ് തറയില്‍ തള്ളിനില്ക്കുന്ന കുറെ കമ്പികള്‍ ...കൂര്‍ത്ത കമ്പികള്‍..താഴേക്ക് വീണാല്‍ അതില്‍ തറഞ്ഞു കൊല്ലപ്പെടും ..പിടഞ്ഞു മരിക്കും ...സംശയമില്ല ......ആ സ്വപ്നം ഞെട്ടലോടെ മനസിലെത്തി ....... പക്ഷെ എന്തോ ഒന്ന് മറന്നതുപോലെ.....ടോര്‍ച്ചുമെടുത്ത് ഞാന്‍ താഴേക്കോടി ...അവിടെല്ലാം തിരഞ്ഞു ..ഒരു പില്ലറിനു താഴെ ..ചുരുട്ടിയെറിഞ്ഞ കടലാസ് കഷ്ണം .. തുറന്നു നോക്കി ..ഏതോ ഒരു വിചിത്ര ഭാഷയില്‍ ഇങ്ങനെ കുറിച്ചിരുന്നു ....
മനസ്സില്‍ ഒരു ചാട്ടുളി തറഞ്ഞതുപോലെ തോന്നി ........ കണ്ടത് വെറും സ്വപ്നമല്ല ....അതിലപ്പുറം എന്തോ ഉണ്ട് ...ഉറപ്പാണ് ..മുറിയില്‍ തിരിച്ചെത്തി ..ആകെ തളര്‍ന്നതുപോലെ തോന്നി ..ആ കടലാസ് പല തവണ പരിശോധിച്ചു. ഏതു ഭാഷയാണെന്ന് മനസിലാകുന്നില്ല ...പിന്നെപ്പോഴോ വീണ്ടും ഒന്ന് മയങ്ങി ....പിറ്റേന്ന് രാവിലെ ഗൈഡ് എത്തി . പുറത്തൊന്നു ചുറ്റിയടിക്കാന്‍ പോയങ്കിലും നല്ല മൂഡ് തോന്നിയില്ല . അധികംതാമസിയാതെ തിരിച്ചെത്തി . കുറെ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു . തലേന്നത്തെ സംഭവത്തെ കുറിച്ചൊന്നും അയാളോട് സൂചിപ്പിച്ചില്ല . സംസാര മദ്ധ്യേ അയാളില്‍ നിന്നും എനിക്ക് വേണ്ട കാര്യങ്ങള്‍ തനിയെ പുറത്തു വന്നു .രണ്ടാഴ്ച മുന്‍പ് മറ്റൊരു സെമിനാറില്‍ പങ്കെടുക്കുവാന്‍ ഒരു മഹാരാഷ്ട്രക്കാരന് എത്തിയിരുന്നു .അയാളും ഈ മുറിയില്‍ തന്നെയാണ് താമസിച്ചിരുന്നത് .പക്ഷെ രണ്ടു ദിവസത്തിനുള്ളില്‍ അയാള്‍ കൊല്ലപ്പെട്ടു .അന്വേഷണം നടക്കുന്നുണ്ട് ..അതുകൊണ്ട് കുറെ ദിവസത്തേക്ക് ഈ മുറി മറ്റാര്‍ക്കും നല്‍കിയിരുന്നില്ല ..മൂന്നു ദിവസം മുന്‍പാണ് തെളിവെടുപ്പ് പൂര്‍ത്തിയായത്. അതിനു ശേഷം ഞാനാണ് ആദ്യമായി ഇവിടെ താമസിക്കുന്നത് ..കൂട്ടത്തില്‍ ചിരിച്ചുകൊണ്ട് അയാള്‍ ചോദിച്ചു ...
"എന്തേ..പേടിയുണ്ടോ ...?"
"ഹേ ...ഇല്ലില്ല ...ഹ ...ഹ "
പക്ഷെ മനസ്സില്‍ എന്തൊക്കെയോ അലയുന്നപോലെ ..മരിച്ചയാള്‍ മഹാരാഷ്ട്രക്കാരനാണ് ...എന്നെ ഭയപ്പെടുത്തിയ സ്വപ്നത്തിലും അയാള്‍ ഹിന്ദി സംസാരിച്ചിരുന്നു .എന്റെ ചിന്തയെ മുറിച്ചുകൊണ്ട് ഗൈഡ് സംസാരം തുടരുകയാണ് ....
"പിന്നെ സര് ...?
"എന്തേ .."
"താങ്കള്‍ക്ക് അയാളുമായി ..എന്തോ ഒരു സാമ്യം ഉണ്ട് ...."
"ഹ ..ഹ .. ഇപ്പോള്‍ പേടി തനിക്കാണല്ലോ ... "
കുറെ നേരം കൂടി എന്തൊക്കെയോ ഞങ്ങള്‍ സംസാരിച്ചിരുന്നു . നാളെ വരാമെന്ന് പറഞ്ഞ് പിരിഞ്ഞു ... ...പുറത്തു പോയി ഞാന്‍ ആഹാരം കഴിച്ചു ...രാത്രിയില്‍ ഉറങ്ങാന്‍ കിടന്നു .അന്നെന്തോ ഒരു ഭയവും തോന്നിയില്ല ...വേഗം ഉറങ്ങി ......
വെളുത്ത് ഉയരം കൂടിയ ഒരാള്‍ എന്റെ കട്ടിലിനു ചുറ്റും നടക്കുകയാണ് ...അയാള്‍ ശ്വസിക്കുന്ന ശബ്ദം വ്യക്തമായി കേള്‍ക്കാം ...അലമാരക്ക് മുകളില്‍ നിന്നും ആ നോട്ട് ബുക്ക് അയാള്‍ എടുത്തു ..പോക്കറ്റില്‍ നിന്നും ചുരിട്ടിയ കടലാസ് കഷ്ണം എടുത്തു ..നിവര്‍ത്തി ആ ബുക്കിനുള്ളില്‍ വച്ചു. ദൂരെനിന്നും എന്നെ തുറിച്ചു നോക്കി ..ഉറക്കെ അലറിക്കൊണ്ട് എന്റെ നേരെ പാഞ്ഞു വന്നു ...കയ്യില്‍ ഇരിക്കുന്ന പെന്‍സില്‍ എന്റെ കണ്ണിലേക്ക് കുത്തിയിറക്കാന്‍ വേണ്ടി ആഞ്ഞു ....ഉറക്കെ നിലവിളിച്ചുകൊണ്ട് ഞാന്‍ ചാടി എഴുന്നേറ്റു ...അതെ.... അതും സ്വപ്നം ആയിരുന്നു ..മുറിയില്‍ ഇന്നലത്തേത് പോലെ ശവത്തിന്റെ മരവിച്ച ഗന്ധം ...മറ്റൊരു സാന്നിധ്യം ഇവിടുണ്ട് സംശയമില്ല ...ഞാന്‍ സോഫയില്‍ ഇരുന്ന് ഒരു സിഗരട്ട് കത്തിച്ചു ..ആഷ്ട്രേക്കുവേണ്ടി കൈ നീട്ടിയപ്പോള്‍ തടഞ്ഞത് ..മേശപ്പുറത്തിരുന്ന കടലാസാണ് ...അതുമെടുതുകൊണ്ട് അലമാരക്കരികിലേക്ക് ഞാന്‍ ഓടി ..ആ ബുക്കെടുത്ത് ഓരോ പേജും പരിശോധിച്ചു .. ആ ബുക്കില്‍ നിന്നും ഒരു പേജുകീറി മാറ്റിയിരുന്നു . ..എന്റെ കയ്യിലെ കടലാസ് അവിടെ ഞാന്‍ ചേര്‍ത്ത് വച്ചു ....അവിശ്വസനീയം ...ആ കീറിയ പെജാണത്.....
രാവിലെ തന്നെ എന്റെ സുഹൃത്ത് അരവിന്ദിനെ വിളിച്ചു ...ഉടന്‍ കാണണമെന്ന് അറിയിച്ചു .പതിനൊന്നു മണി ആയപ്പോള്‍ അവനെത്തി.....പറഞ്ഞതൊന്നും അവനു വിശ്വസിക്കാനായില്ല ...ഒരു പക്ഷെ തോന്നലാകാമെന്നു പറഞ്ഞു ആവശ്യമെങ്കില്‍ റൂം ചേഞ്ച് ചെയ്യാമെന്നും കൂട്ടിച്ചേര്‍ത്തു. അത്രത്തോളം ഭീരുവാകുവാന്‍ തയ്യാറല്ലത്തതിനാല്‍ വേണ്ടെന്നു മറുപടി നല്കി .വൈകിട്ട് കാണാമെന്നു പറഞ്ഞ് ഉച്ചയോടെ പിരിഞ്ഞു.
അഞ്ചു മണി ആയപ്പോള്‍ കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത് .കതകു തുറന്നപ്പോള്‍ അരവിന്ദാണ് ...കൂട്ടത്തില്‍ മറ്റൊരാളും ..അയാളെ എനിക്ക് പരിചയപ്പെടുത്തി .എനിക്കഭിമുഖമായി ഇരുന്നുകൊണ്ടയാള്‍ സംസാരിച്ചു തുടങ്ങി.
"അരവിന്ദ് പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ താങ്കളെ നേരില്‍ കാണണമെന്ന് തോന്നി ..എന്താ ആകെ ഭയന്നതു പോലെ തോന്നുന്നല്ലോ ..?"
"ഹേയ്..ഒരിക്കലുമില്ല ....പക്ഷെ ഈ സംഭവങ്ങള്‍ എന്നെ ആകെ ആശയക്കുഴപ്പതിലാക്കിയിരിക്കുന്നു ...കൊല്ലപ്പെട്ട ഒരാളുടെ സാമീപ്യം എന്നത് യുക്തിക്ക് നിരക്കുന്നതല്ല "
"അത് താങ്കളുടെ തെറ്റിധാരണ.വെറും സാധാരണക്കാരനെപ്പോലെ ചിന്തിക്കതിരിക്കൂ..സൈക്കിക് ഡിസ്ചാര്‍ജ് എന്ന പ്രതിഭാസമാണ് ഇവിടെ സംഭവിക്കുന്നത് .അതായത് അംഗീകരിക്കാനാവാത്ത മരണം ഒരാള്‍ക്ക് സംഭവിച്ചാല്‍ ....ഒരു പക്ഷെ കൊലപാതകമാവാം അല്ലെങ്കില്‍ അപകടമാകാം ...അങ്ങിനെ സംഭവിക്കുമ്പോള്‍ ,മരണം ഉറപ്പാക്കുന്ന ആ നിമിഷത്തില്‍ , മരണപ്പെടുന്ന ആളില്‍ നിന്നും പുറത്തേക്ക് ഒരു ശക്തമായ ഊര്‍ജ്ജ പ്രവാഹം ഉണ്ടാകും ഉറക്കെയുള്ള അലര്‍ച്ചയും പിടച്ചിലും എല്ലാം അതില്‍ ഉള്‍പ്പെടും ......നാട്ടു ഭാഷയില്‍ മരണ വെപ്രാളം എന്ന് പറയും ....ഈ എനെര്‍ജി ഫ്ലോ ..മരണം സംഭവിക്കുന്ന അന്തരീക്ഷത്തില്‍ സ്വാധീനം ചെലുത്തും ..പിന്നീട് മരണപ്പെട്ട വ്യക്തിയുടെതിനു സമാനമായ മാനസിക നിലവാരം ഉള്ള മറ്റൊരാള്‍ ആ ആന്തരീക്ഷത്തില്‍ എത്തിയാല്‍ അയാളില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ ആ അന്തരീക്ഷത്തിനാകും. ഒരു പക്ഷെ ആ മരണം നേരില്‍ കാണുന്നതുപോലെ തന്നെ തോന്നാം ...പക്ഷെ ............ഇവിടെ"
"എന്ത് .....പക്ഷെ ...? "
"ഇവിടെ താങ്കളോട് എന്തോ സംവദിക്കുവാന്‍ ശ്രമിക്കുകയാണ് .ആദ്യം തോന്നിയതിനെക്കാള്‍ കൂടുതലായി രണ്ടാം പ്രാവശ്യം താങ്കളെ സ്വാധീനിക്കുവാന്‍ അതിനു കഴിഞ്ഞു . താങ്കള്‍ പൂര്‍ണ്ണമായും സൈക്കിക് ഡിസ്ച്ചര്ജിനു കീഴ്പ്പെട്ടിരിക്കുന്നു ........അതുകൊണ്ട് ...അപകടം താങ്കളുടെ തൊട്ടടുത്ത് ആണ് ...പിന്നെ...കൊല്ലപ്പെട്ടത് ....മരണത്തെ സ്നേഹിച്ചിരുന്നവനാണ്..അതുകൊണ്ട് ഈ ഡിസ്ചാര്‍ജ് നിങ്ങള്‍ക്ക് നല്കുന്ന ഉപഹാരം ......മരണത്തില്‍ കുറഞ്ഞ മറ്റൊന്നുമാവില്ല "
"ക്ഷമിക്കണം ...താങ്കള്‍ അവസാനം പറഞ്ഞത് എനിക്ക് മനസിലായില്ല ...ഒന്ന് വ്യക്തമാക്കാമോ "
"തീര്‍ച്ചയായും....താങ്കള്‍ സ്വപ്നത്തില്‍ കണ്ട ആളുടെ ചിത്രം ഒന്ന് സ്കെച് ചെയ്യാമോ ..?..ഒരു ഏകദേശ രൂപം ..?
"ശ്രമിക്കാം .."
ഞാന്‍ അയാളുടെ ചിത്രം എനിക്കാവുന്നത് പോലെ വരയ്ക്കാന്‍ തുടങ്ങി .അരവിന്ദിന്റെ സുഹൃത്ത് ലാപ് ടോപ്പില്‍ എന്തോ ചെയ്യുകയാണ് ...ചിത്രം പൂര്‍ത്തിയാക്കി ..ഞാന്‍ അയാളുടെ നേരെ നീട്ടി ..അയാള്‍ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ ലാപ് എന്റെ നേരെ നീട്ടി ...അതിന്റെ സ്ക്രീനില്‍ നോക്കിയപ്പോള്‍ എന്റെ ചോര തണുത്ത് മരക്കുന്നത് പോലെ തോന്നി ... ഞാന്‍ വരച്ച ആളുടെ ഫോട്ടോ ആയിരുന്നു ആ സ്ക്രീനില്‍ ...കൂട്ടത്തില്‍ അയാളെക്കുറിച്ചുള്ള കുറച്ച് വിവരങ്ങളും
"Ajaya Ghosh ..the man who discovered the theory of temporary death "
കൂടാതെ അയാളുടെ കൊലപാതം സംബന്ധിച്ച കുറെ വിവരണങ്ങളും ...ആ അപരിചിതന് സോഫയില്‍ നിന്നും എഴുന്നേറ്റ്...പതുക്കെ എനിക്ക് ചുറ്റും നടന്നുകൊണ്ട് സംസാരം തുടര്‍ന്നു. അജയ ഘോഷ് ഇവിടെ വച്ച് രണ്ടാഴ്ച മുന്‍പ് കൊല്ലപ്പെട്ട വിവരം ഞാനും അറിഞ്ഞിരുന്നു . നിങ്ങള്‍ക്ക് ഇത്തരത്തിലൊരു പ്രശ്നം ഉണ്ടായതായി അരവിന്ദ് അറിയിച്ചപ്പോള്‍ അതിന്റെ കാരണത്തെക്കുറിച്ച് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല . നിങ്ങള്‍ വരയ്ക്കുന്ന ചിത്രം അയാളുടെതായിരിക്കും എന്ന് എനിക്കുറപ്പായിരുന്നു .ഇനിയും ഇവിടെ തുടര്‍ന്നു താമസിക്കുന്നത് ബുദ്ധിയല്ല....ഈ മുറി ക്കുപുറത്ത്...സൈക്കിക് ഡിസ്ചാര്‍ജിനു സ്വാധീനമില്ല ...അതുകൊണ്ട് ഇവിടെ നിന്നും മാറുന്നതല്ലേ നല്ലത് ...?
ഞാന്‍ മറുപടി നല്‍കിയില്ല ....ഭീരുവായി സ്വയം കാണുവാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല ..ആ ഭാവം എന്റെ മുഖത്ത് പ്രകടമായിരുന്നു ...എന്റെ മടിയില്‍ നിന്നും അയാള്‍ ലാപ് എടുത്ത്...പുറത്തേക്ക് നടന്നു ..വാതില്ക്കലെത്തി ...ഒരു നിമിഷം നിന്നു...തിരിഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി കൂട്ടിചേര്‍ത്തു ...
" നിങ്ങള്‍ കൊല്ലപ്പെടും ...സംശയമില്ല ... ക്രൂരമായി കൊല്ലപ്പെട്ടവനാണ് നിങ്ങള്‍ക്കൊപ്പം ...അതും മരണത്തെ സ്നേഹിചിരുന്നവന് ..." അയാള്‍ തിരിഞ്ഞു നടക്കും മുന്‍പേ ഞാന്‍ അരികിലെത്തി ..തലേന്ന് എനിക്ക് കിട്ടിയ കടലാസ് കഷ്ണത്തിന്റെ ഒരു പകര്‍പ്പ് അയാള്‍ക്ക് നല്കി ....
"ഇതൊന്നു ഡീകോട് ചെയ്യാന്‍ പറ്റുമോ ...? "
അലക്ഷ്യമായി ആ പേപ്പേര്‍ പോക്കറ്റിലേക്കു തിരുകി അയാള്‍ നടന്നകന്നു ...കൂട്ടത്തില്‍ അരവിന്ദും .ഞാന്‍ കതകടച്ച് സോഫയിലേക്ക് കിടന്നു ....വീണ്ടും ആ കടലാസ് നിവര്‍ത്തി അതിലേക്കു നോക്കി

ഒന്നും മനസിലാകുന്നില്ല ..അത് ദൂരേക്കെറിഞ്ഞു .പൂര്‍ണ്ണ നിശബ്ദതയില്‍ ആ മുറിയിലാകെ മരണത്തിന്റെ ഗന്ധം കുത്തി നിറക്കപ്പെടുന്നപോലെ തോന്നി ....എന്റെയുള്ളില്‍ ഭീതിയും ........

:)
ReplyDelete:)...
ReplyDeleteloved it
ReplyDeleteനന്നായി
ReplyDeleteആശംസകൾ
ReplyDeleteവായിച്ചു. എനിക്കിഷ്ടപ്പെട്ടു. ആശംസകള്‍.
ReplyDeleteഎനിക്കിഷ്ടപ്പെട്ടു. ആശംസകള്‍.
ReplyDeletekollam, muzhuvan vayichittu parayam arun....
ReplyDeleteGudde.. Gudu gudde..
ReplyDeleteGudde.. Gudu gudde..
ReplyDeletegood
ReplyDeleteതാങ്കളുടെ കഥ ആദ്യമായാണ് ഞാന്‍ വായിക്കുന്നത്. നല്ല അവതരണം. വായനക്കാരെ പിടിച്ചിരുത്താനുള്ള കഴിവ് താങ്കളുടെ രചനക്ക് ഉണ്ട്. കഥയിലെ പല സംഭവങ്ങളും അവിശ്വസനീയമാണെങ്കിലും യുക്തിക്ക് നിരക്കാത്ത ഒരു കാര്യം ഞാനിതില്‍ കാണുന്നു. (താങ്കളെ പോലുള്ള ഒരാളുടെ രചന വായിച്ചു ഒരാളും വിമര്‍ശിക്കാത്ത സാഹചര്യത്തില്‍ ഇത് എന്റെ കഥാസ്വാദനത്തിന്റെ പിടിപ്പു കേടാണെങ്കില്‍ ക്ഷമിക്കുക). "ഭിത്തിക്ക് സമാന്തരമായി കിടന്നു കാല്പാദം കൊണ്ട് ഇടയ്ക്കിടെ ഭിത്തിയില്‍ ചവിട്ടി. എന്റെ കാലിലെ ചെളി ഭിത്തിയിലാകെ പറ്റി". ഈ കാര്യം എന്തോ... ശരിയല്ലാ എന്നൊരു തോന്നല്‍.. കാരണം അതിനു മുമ്പ് താന്കള് കുളിച്ചു പുറത്തു പോയി വന്നതാണ്... ഇനി പാരീസ് നഗരം നമ്മുടെ നാട്ടിന് പുറം പോലെ ചെളി പിടിച്ചു കിടക്കുന്ന സ്ഥലമാണെങ്കില്‍, താന്കള് അവിടെ ചെരുപ്പോ, അല്ലെങ്കില്‍ ഷൂവോ ഇടാതെ നഗ്നപാദനായി നടന്നു വന്നതാണെങ്കില്‍.. എന്നോട് ക്ഷമിക്കുക...
ReplyDelete